'ഏറ്റവും കഠിനമായ നിമിഷങ്ങളിലും ഒന്നു ചിരിക്കാന്‍ ശ്രമിക്കൂ'; നയന്‍സിനൊപ്പമുള്ള ചിത്രവുമായി വിഘ്നേശ്

Web Desk   | others
Published : Dec 25, 2019, 09:06 PM ISTUpdated : Dec 25, 2019, 09:10 PM IST
'ഏറ്റവും കഠിനമായ നിമിഷങ്ങളിലും ഒന്നു ചിരിക്കാന്‍ ശ്രമിക്കൂ'; നയന്‍സിനൊപ്പമുള്ള ചിത്രവുമായി വിഘ്നേശ്

Synopsis

ക്രിസ്മസ് ആശംസകളുമായി നയന്‍താരയോടൊപ്പമുള്ള ചിത്രം പങ്കുവെച്ച് വിഘ്നേശ് ശിവന്‍. 'എല്ലാത്തിനുമുപരി ജീവിതത്തിലെ മേഘാവൃതമായ ദിവസങ്ങളെ പോസിറ്റീവായ ചിന്തകള്‍ കൊണ്ട് അതിജീവിക്കാന്‍ നമ്മുടെ കൂടെ നില്‍ക്കുന്ന സത്യസന്ധമായി പ്രണയിക്കുന്നവരിലൂടെയാണ് ദൈവത്തിന്‍റെ കരുതല്‍ പ്രകടമാകുന്നത്'. 

ചെന്നൈ: ദക്ഷിണേന്ത്യയുടെ പ്രിയനടി നയന്‍താരയുടെയും സംവിധായകന്‍ വിഘ്നേശ് ശിവന്‍റെയും പ്രണയവും ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും സോഷ്യല്‍ മീഡിയ ആഘോഷമാക്കാറുണ്ട്. ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ നയന്‍സുമായുള്ള പ്രണയത്തിന്‍റെ വിശേഷങ്ങളും ജീവിതത്തിലെ പ്രധാനപ്പെട്ട നിമിഷങ്ങളും വിഘ്നേശ് തന്നെയാണ് ആരാധകരുമായി പങ്കുവെയ്ക്കുന്നത്. ക്രിസ്മസ് ആശംസകള്‍ അറിയിച്ച് വിഘ്നേശ് പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത്. 

'ജീവിതത്തിലെ പ്രയാസമേറിയ സമയങ്ങളില്‍പ്പോലും പുഞ്ചിരിക്കാന്‍ ശ്രമിക്കൂ, സന്തോഷം മാത്രം പങ്കുവെയ്ക്കൂ. ജീവിതത്തില്‍ എന്നും താലോലിക്കാന്‍ കഴിയുന്ന നിമിഷങ്ങള്‍ക്കായി വേണം കാത്തിരിക്കാന്‍. എല്ലാത്തിനുമുപരി ജീവിതത്തിലെ മേഘാവൃതമായ ദിവസങ്ങളെ പോസിറ്റീവായ ചിന്തകള്‍ കൊണ്ട് അതിജീവിക്കാന്‍ നമ്മുടെ കൂടെ നില്‍ക്കുന്ന സത്യസന്ധമായി പ്രണയിക്കുന്നവരിലൂടെയാണ് ദൈവത്തിന്‍റെ കരുതല്‍ പ്രകടമാകുന്നത്. ദൈവത്തില്‍ വിശ്വസിക്കൂ, നല്ലതിന് വേണ്ടി പ്രാര്‍ത്ഥിക്കൂ'- ക്രിസ്മസ് ആശംസകള്‍ നേര്‍ന്ന് വിഘ്നേശ് ശിവന്‍ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. നയന്‍സുമായുള്ള ചിത്രവും വിഘ്നേശ് കുറിപ്പിനൊപ്പം പങ്കുവെച്ചു.  

PREV
click me!

Recommended Stories

'രസികർക്ക് തിരുവിള'; പടയപ്പ 2 പ്രഖ്യാപിച്ച് രജനികാന്ത്, ഒപ്പം ടൈറ്റിലും
ഞാനും ഇരക്കൊപ്പമാണ്, തെറ്റ് ചെയ്യാത്തവർക്ക് നീതിയും കിട്ടണ്ടേ? : വീണ നായര്‍