
ചെന്നൈ: സംവിധായകന്‍ വിഘ്‌നേഷ് ശിവന്‍ തന്‍റെ അടുത്ത പടത്തിനുള്ള ഒരുക്കത്തിലാണ്. അജിത്തിനെ നായകനാക്കി നിശ്ചയിച്ചിരുന്ന പടം മുടങ്ങിയതിന് പിന്നാലെ വിഘ്നേശ് അടുത്ത ചിത്രത്തെക്കുറിച്ച് ആലോചിച്ചിരുന്നു. എന്നാല്‍ ഈ ചിത്രത്തില്‍ നയന്‍താര ഇല്ലെന്നതാണ് ഏറ്റവും പുതിയ വാര്‍ത്ത.
നയന്‍താരയാണ് വിഘ്‌നേശിന്റെ ഭാര്യ. നയന്‍സിന്റേയും വിഘ്‌നേശിന്റേയും പ്രണയവും വിവാഹവും കോളിവുഡിലെ വലിയ സംസാരമായിരുന്നു. നയന്‍താരയും വിജയ് സേതുപതിയും പ്രധാന വേഷത്തില്‍ എത്തിയ നാനും റൗഡി താന്‍ എന്ന ചിത്രമാണ് വിഘ്നേശിന്‍റെ കരിയറിലെ ബ്രേക്ക് ത്രൂ. അതിന് ശേഷം വിഘ്നേശും നയന്‍സും തമ്മില്‍ പ്രണയത്തിലുമായി.
കാത്തുവാക്കുളെ രണ്ട് കാതല്‍ എന്ന വിഘ്നേശ് സംവിധാനം ചെയ്ത അവസാനത്തെ ചിത്രത്തിലും നയന്‍താര നായികയായിരുന്നു. ഒപ്പം വിജയ് സേതുപതിയും സാമന്തയും ഉണ്ടായിരുന്നു. അതേ സമയം അജിത്ത് ചിത്രം നഷ്ടപ്പെട്ടതിന് പിന്നാലെ ലൌവ് ടുഡേ സംവിധായകന്‍ പ്രദീപ് രംഘനാഥനെ നായകനാക്കിയാണ് വിഘ്നേശ് പുതിയ സിനിമ ഒരുക്കും എന്നാണ് വിവരം.
കമല്‍ഹാസന്‍റെ രാജ്കമല്‍ ഫിലിംസ് സിനിമയുടെ നിര്‍മ്മാണം ഏറ്റെടുത്തുവെന്ന് വിവരമുണ്ട്. ഈ സിനിമയിലെ നായികയാകാനിരുന്നത് നയന്‍താരയെയാണ് നേരത്തെ നിശ്ചയിച്ചിരുന്നത്. ഇപ്പോള്‍ പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത് ഈ ചിത്രത്തില്‍ നിന്നും നയന്‍താരയെ ഒഴിവാക്കി എന്നാണ് റിപ്പോര്‍ട്ട്.
ജാന്‍വി കപൂര്‍ ആയിരിക്കും ഈ സിനിമയിലെ നായിക എന്നാണ് റിപ്പോര്‍ട്ട്. അതേ സമയം നയന്‍താരയുടെ കൂടിയ പ്രതിഫലവും, അടുത്തിടെ ഇറങ്ങിയ നയന്‍സ് ചിത്രങ്ങളുടെ പരാജയവുമാണ് നിര്‍മ്മാതാക്കളെ ഇത്തരം ഒരു തീരുമാനം എടുപ്പിച്ചത് എന്നാണ് വിവരം. എന്തായാലും ഔദ്യോഗികമായി ഇതിനോട് നയന്‍താരയോ വിഘ്നേശോ പ്രതികരിച്ചിട്ടില്ല. ഇത് സംഭവിച്ചാല്‍ ജാന്‍വിയുടെ കോളിവുഡ് അറങ്ങേറ്റമായിരിക്കും വിഘ്നേശ് ചിത്രം.
'നീങ്ക റെഡിയാ'ന്ന് ഷാരൂഖ് ഖാൻ; ഇത് പൊളിക്കും എന്ന് ആരാധകർ, 'ജവാൻ' വൻ അപ്ഡേറ്റ്
‘ജലധാര പമ്പ് സെറ്റ്: സിന്‍സ് 1962’ ഫസ്റ്റ്ലുക്ക്; ഏഴു വര്‍ഷത്തിന് ശേഷം മലയാള സിനിമയില്‍ സനുഷ
Asianet News WATCH LIVE
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ