
ചെന്നൈ: തമിഴ് സൂപ്പര്‍താരവും രാഷ്ട്രീയ പാര്‍ട്ടി നേതാവുമായ വിജയ്, തെരഞ്ഞെടുപ്പ് തന്ത്രജ്ഞനും രാഷ്ട്രീയ നേതാവുമായ പ്രശാന്ത് കിഷോറുമായി തിങ്കളാഴ്ച ഉച്ചയ്ക്ക് ചെന്നൈയിലെ വസതിയിൽ നടത്തിയ കൂടിക്കാഴ്ച തമിഴകത്ത് വന്‍ വാര്‍ത്തയാകുകയാണ്.
വിജയ്‌യുടെ തമിഴക വെട്രി കഴകം പാർട്ടി വൃത്തങ്ങൾ കിഷോറിന്‍റെ സന്ദർശനം പ്രധാന്യമുള്ളതല്ല എന്ന രീതിയിലാണ് പ്രതികരിച്ചത്. പാർട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ തലവൻ ആധവ് അർജുന, ഇത് ഒരു സാധാരണ സന്ദർശനമാണെന്ന് വിശേഷിപ്പിച്ചെങ്കിലും, അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ടിവികെ തന്ത്രങ്ങള്‍ ആവിഷ്കരിക്കുന്നതിന്‍റെ ഭാഗമാണ് ഈ കൂടികാഴ്ച എന്നാണ് രാഷ്ട്രീയ വൃത്തങ്ങൾ ഊഹിക്കുന്നു.
യോഗത്തിന് മുന്‍ കൈ എടുത്തത് അടുത്തിടെ വിസികെ വിട്ട് വിജയ്‍യുടെ പാര്‍ട്ടിയില്‍ എത്തിയ ആധവ് അർജുനാണ്. അതേ സമയം ഇപ്പോള്‍ ബിഹാറില്‍ ജന്‍ സൂരജ് പാര്‍ട്ടി എന്ന രാഷ്ട്രീയ കക്ഷി നടത്തുന്ന പ്രശാന്ത് കിഷോര്‍ ഒരു സ്വകാര്യ സന്ദര്‍ശനം നടത്തിയെന്നാണ് ടിവികെ പറയുന്നത്. "കഴിഞ്ഞ വർഷംപാർട്ടികൾ ആരംഭിച്ച രണ്ട് നേതാക്കൾ തമ്മിലുള്ള ചർച്ചയാണിത്”ഒരു മുതിർന്ന ടിവികെ നേതാവ് ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
അതേ സമയം പാര്‍ട്ടിയുടെ സമ്പൂര്‍ണ്ണ സംഘടന ചട്ടക്കൂട് പൂർത്തിയാക്കിയ ശേഷം സമ്പൂർണ്ണ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് ടിവികെ പ്രഖ്യാപിച്ചിട്ടുണ്ട്. വിജയ് മാർച്ച് ആദ്യമുതല്‍ സംസ്ഥാനമൊട്ടാകെ ഒരു പര്യടനം ആരംഭിക്കും. അതേസമയം ആധവ് അര്‍ജുന്‍ തന്‍റെ സ്ഥാപനമായ വോയ്‌സ് ഓഫ് കോമണിന്‍റെ സഹായത്തോടെ ഡാറ്റാ ശേഖരണത്തിനും പാർട്ടിയുടെ വിപുലീകരണത്തിനും മേൽനോട്ടം വഹിക്കുമെന്നും റിപ്പോർട്ടുണ്ട്.
പ്രശാന്ത് കിഷോര്‍ രൂപം കൊടുത്ത് തെരഞ്ഞെടുപ്പ് തന്ത്ര ഏജന്‍സി ഐ പാക് തമിഴ്നാട്ടിലെ പ്രതിപക്ഷ കക്ഷി എഐഎഡിഎംകെയുമായി സഹകരിക്കാന്‍ തയ്യാറെടുക്കുമ്പോഴാണ് വിജയ് പ്രശാന്ത് കിഷോര്‍ കൂടികാഴ്ച എന്നതും ശ്രദ്ധേയമാണ്. അടുത്തിടെ വിജയ് എഐഎഡിഎംകെ മുന്നണി അഭ്യൂഹങ്ങള്‍ തമിഴകത്ത് സജീവനാണ്.
2021-ലെ പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ തുടർച്ചയായ മൂന്നാം വിജയത്തിലേക്ക് തൃണമൂൽ കോൺഗ്രസിനെ സഹായിച്ചതിന് ശേഷം കിഷോർ രാഷ്ട്രീയ കൺസൾട്ടിംഗിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു പ്രശാന്ത് കിഷോര്‍. കഴിഞ്ഞ വർഷം ഒക്ടോബർ രണ്ടിന് അദ്ദേഹം ജൻ സൂരജ് പാർട്ടി രൂപീകരിച്ചിരുന്നു.
വിജയ്യുടെ പാർട്ടിയിലേക്ക് വെട്രിമാരനും ? പുതിയ സംഭവത്തില്‍ ഞെട്ടി തമിഴ് സിനിമ ലോകം
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ