Actor vijay : പുനീതിന്റെ ഓർമയിൽ ആദരവോടെ; പ്രിയ നടന്റെ സ്മാരകത്തിലെത്തി ആദരാഞ്ജലി അര്‍പ്പിച്ച് വിജയ്

Web Desk   | Asianet News
Published : Feb 26, 2022, 06:19 PM IST
Actor vijay : പുനീതിന്റെ ഓർമയിൽ ആദരവോടെ; പ്രിയ നടന്റെ സ്മാരകത്തിലെത്തി ആദരാഞ്ജലി അര്‍പ്പിച്ച് വിജയ്

Synopsis

ഒക്ടോബർ 29നായിരുന്നു കർണാടകയുടെ ഉള്ളുലച്ച് പുനീത് വിടവാങ്ങിയത്. 

കാലത്തിൽ പൊലിഞ്ഞ കന്നഡ നടൻ പുനീത് രാജ്കുമാറിന്റെ(Puneeth Rajkumar) സ്മാരകത്തില്‍ ആദരാഞ്ജലി അര്‍പ്പിച്ച് നടന്‍ വിജയ്(Vijay). ബെംഗളൂരുവിലെ കണ്ഠീരവ സ്റ്റുഡിയോയയിലുള്ള പുനീതിന്റെ സമാധിയിലാണ് വിജയ് എത്തിയത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. 

ഒക്ടോബർ 29നായിരുന്നു കർണാടകയുടെ ഉള്ളുലച്ച് പുനീത് വിടവാങ്ങിയത്. ജിമ്മില്‍ വര്‍ക്കൗട്ട് തുടരുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെടുകയുമായിരുന്നു. നിരവധി പേരാണ് ദിവസേന പുനീതിന്റെ സമാധി സ്ഥലം സന്ദർശിക്കുന്നത്.  ഇതാനും ദിവസങ്ങൾക്ക് മുമ്പ് അല്ലു അർജുനു ഇവിടെ സന്ദർശനം നടത്തിയിരുന്നു. 

അതേസമയം, പുനീത് അവസാനമായി അഭിനയിച്ച ‘ജെയിംസ്’ എന്ന ചിത്രം റിലീസിനൊരുങ്ങുകയാണ്. സൈനികനായി പുനീത് എത്തുന്ന സിനിമ ആക്ഷന് പ്രാധാന്യം നല്‍കി ചെയ്ത മാസ് എന്റർടെയ്നറാണ്. നടനും സഹോദരനുമായ ശിവരാജ് കുമാറാണ് പുനീതിന് ശബ്ദം നല്‍കിയത്. ചേതന്‍ കുമാര്‍ ആണ് സംവിധാനം.

പുനീതിന്റെ ജന്മദിനമായ മാര്‍ച്ച് 17 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഒരു പാട്ടും ആക്ഷന്‍ സീക്വന്‍സും ഒഴികെയുള്ള പ്രധാന ഭാഗങ്ങളെല്ലാം ചിത്രീകരിച്ച ശേഷമായിരുന്നു പുനീത് വിടപറഞ്ഞത്. അതേസമയം, ചിത്രത്തിന്റെ റിലീസ് ദിവസം മുതൽ ഒരാഴ്ചത്തേക്ക് മറ്റ് ചിത്രങ്ങൾ പ്രദർശിപ്പിക്കില്ലെന്ന് കന്നഡ സിനിമാപ്രവര്‍ത്തകര്‍ പറഞ്ഞുവെന്ന റിപ്പോർട്ടുകൾ നേരത്തെ വന്നിരുന്നു. പ്രിയ ആനന്ദ്, മേക ശ്രീകാന്ത്, അനു പ്രഭാകര്‍ മുഖര്‍ജി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി ചിത്രത്തില്‍ എത്തുന്നുണ്ട്. 

Read Also; പുനീത് രാജ്‍കുമാറിന് ആദരാഞ്ജലി അര്‍പ്പിച്ച് അല്ലു അര്‍ജുന്‍; കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചു

പുനീത് രാജ്കുമാറിന് മരണാനന്തര ബഹുമതിയായി കര്‍ണാടക സര്‍ക്കാര്‍ ‘കര്‍ണാടക രത്ന’ പുരസ്‌കാരം നല്‍കാന്‍ തീരുമാനിച്ചിരുന്നു. മരണത്തിന് ശേഷം താരത്തിന്റെ ഇരുകണ്ണുകളും ദാനം ചെയ്തിരുന്നു.കന്നഡ സിനിമയിലെ ഇതിഹാസ നടൻ രാജ്‍കുമാറിന്‍റെ മകനാണ് പുനീത്. രാജ്‍കുമാറ്‍ നായകനായെത്തിയ ചില ചിത്രങ്ങളിലൂടെ ബാലതാരമായിട്ടായിരുന്നു സിനിമാപ്രവേശം. 'ബെട്ടാഡ ഹൂവു'വിലെ അപ്പു എന്ന കഥാപാത്രം പുനീതിന് മികച്ച ബാലതാരത്തിനുള്ള ദേശീയ അവാർഡ് നേടിക്കൊടുത്തു.  മുതിര്‍ന്നശേഷം അപ്പുവെന്ന മറ്റൊരു ചിത്രത്തിലും അഭിനയിച്ച പുനീത് രാജ്‍കുമാര്‍ അതേ വിളിപ്പേരിലാണ് ആരാധകര്‍ക്ക് ഇടയില്‍ അറിയപ്പെട്ടിരുന്നതും. 

അഭിനേതാവിന് പുറമെ ജീവകാരുണ്യപ്രവർത്തനങ്ങളിലും താരം പങ്കാളിയായിരുന്നു. കൊവിഡ് ആദ്യതരംഗത്തിന്‍റെ സമയത്ത് കര്‍ണ്ണാമടക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം രൂപയാണ് അദ്ദേഹം സംഭാവന ചെയ്‍തത്. വടക്കന്‍ കര്‍ണ്ണാടകയിലെ പ്രളയത്തിന്‍റെ സമയത്ത് ഇതേ നിധിയിലേക്ക് 5 ലക്ഷവും നല്‍കി. നടന്‍ എന്നതിനൊപ്പം അനുഗ്രഹീതനായ ഗായകനുമായിരുന്നു അദ്ദേഹം. ഗായകന്‍ എന്ന നിലയില്‍ തനിക്കു ലഭിക്കുന്ന പ്രതിഫലം കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവെക്കുമെന്ന് വര്‍ഷങ്ങള്‍ക്കു മുന്‍പ് അദ്ദേഹം തീരുമാനം എടുത്തിരുന്നു. ഈ പ്രതിഫലം ഉപയോഗിച്ച് അദ്ദേഹം സ്ഥിരമായി സാമ്പത്തിക സഹായം നല്‍കുന്ന നിരവധി കന്നഡ മീഡിയം സ്‍കൂളുകള്‍ ഉണ്ടായിരുന്നു. 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

മുറിവേറ്റൊരു ആത്മാവിന്‍റെ കുമ്പസാരം; 'വലതുവശത്തെ കള്ളനു'മായി ജീത്തു ജോസഫ്; ടീസർ പുറത്ത്
'ജിത്തുവിന്റെ കയ്യിൽ സ്റ്റോറിയുണ്ടെന്ന് പറഞ്ഞത് സജിൻ ഗോപു..; പുതിയ ചിത്രം 'ബാലനെ' കുറിച്ച് ചിദംബരം