
തെന്നിന്ത്യൻ പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരമാണ് വിജയ് സേതുപതി. ഒരിടയ്ക്ക് വില്ലൻ വേഷങ്ങളും കാമിയോ വേഷങ്ങളും കൊണ്ട് മിക്ക സിനിമകളിലും വിജയ് സേതുപതി സജീവമായിരുന്നു. എന്നാൽ ഇനി വില്ലൻ വേഷങ്ങൾ ചെയ്യില്ലെന്നും തരാം പറഞ്ഞിരുന്നു. നെൽസൺ- രജനികാന്ത് ചിത്രം ജയിലർ 2 വിൽ കാമിയോ വേഷത്തിലാണ് വിജയ് സേതുപതി എത്തുന്നത്. എന്നാൽ എന്തുകൊണ്ടടൻ ജയിലറിലെ വേഷം തിരഞ്ഞെടുത്തത് എന്നതിനെ കുറിച്ച് വിജയ് സേതുപതി പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്.
രജനികാന്തിനെ കാണാൻ വേണ്ടി മാത്രമാണ് താൻ ജയിലറിൽ കാമിയോ ചെയ്തത് എന്നാണ് വിജയ് സേതുപതി പറയുന്നത്. മറ്റുള്ളവരുടെ സിനിമകളിൽ ഞാൻ കാമിയോ ചെയ്താൽ അത് പിന്നീട് എന്റെ സിനിമകളുടെ ബിസിനസിനെ ബാധിക്കും. എന്നാൽ രജിനി സാറിന്റെ സിനിമയിൽ അങ്ങനെ ഒരു പ്രശ്നമില്ലെന്നും വിജയ് സേതുപതി കൂട്ടിച്ചേർത്തു.
"ഞാൻ ഇനി കാമിയോ വേഷങ്ങൾ ചെയ്യാറില്ല. അടുത്തിടെ 'ജയിലർ 2'ൽ മാത്രമാണ് ഒരു കാമിയോ ചെയ്തത്. അതും രജിനി സാറിനെ കാണാൻ വേണ്ടിയായിരുന്നു. മറ്റുള്ളവരുടെ സിനിമകളിൽ ഞാൻ കാമിയോ ചെയ്താൽ അത് പിന്നീട് എന്റെ സിനിമകളുടെ ബിസിനസിനെ ബാധിക്കും. എന്നാൽ രജിനി സാറിന്റെ സിനിമയിൽ അങ്ങനെ ഒരു പ്രശ്നമില്ല. അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കുമ്പോൾ ഒരുപാട് കാര്യങ്ങൾ പഠിക്കാനും സാധിക്കും. അവസാനം തീരുമാനിക്കുന്നത് തിരക്കഥയാണ്. ഒരു കഥാപാത്രം സിനിമയ്ക്ക് ശരിക്കും അനുയോജ്യമാണെന്ന് തോന്നിയാൽ അത് ചെയ്യും." വിജയ് സേതുപതി പറയുന്നു.
അതേസമയം ആദ്യ ഭാഗത്തിന്റെ വമ്പൻ വിജയത്തിന് ശേഷം മുത്തുവേൽ പാണ്ഡ്യൻ എന്ന കഥാപാത്രമായി രജനികാന്ത് വീണ്ടുമെത്തുമ്പോൾ വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്നത്. രജനിക്കൊപ്പം ജയിലർ 2 ൽ ഇന്ത്യൻ സിനിമയിലെ വമ്പൻ താരങ്ങൾ ഒന്നിക്കുന്നുവെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. മുത്തുവേൽ പാണ്ഡ്യനായി ഗംഭീര പ്രകടനം നടത്തിയ രജിനിയുടെ കരിയറിലെ ഏറ്റവും സ്റ്റൈലിഷ് കഥാപാത്രങ്ങളിൽ ഒന്ന് കൂടിയായിരുന്നു സിനിമയിലേത്. ചിത്രത്തിന്റെ രണ്ടാം ഭാഗം ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. തമിഴ് സിനിമയില്‍ ഏറ്റവും വലിയ ഓപണിംഗ് വരാന്‍ സാധ്യതയുള്ള അപ്കമിംഗ് പ്രോജക്റ്റുമാണ് ജയിലര്‍ 2. അനിരുദ്ധ് രവിചന്ദര്‍ തന്നെയാണ് രണ്ടാം ഭാഗത്തിന്‍റെയും സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. ആദ്യ ഭാഗം പോലെതന്നെ ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമായിരിക്കും രണ്ടാം ഭാഗവും.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ