വ്യത്യസ്ത ലുക്കിൽ വിക്രം; 'കോബ്ര'യുടെ സെക്കന്‍ഡ് പോസ്റ്റര്‍ പുറത്ത്, ആകാംഷയോടെ ആരാധകർ

Web Desk   | Asianet News
Published : Dec 25, 2020, 06:10 PM ISTUpdated : Dec 25, 2020, 06:13 PM IST
വ്യത്യസ്ത ലുക്കിൽ വിക്രം; 'കോബ്ര'യുടെ സെക്കന്‍ഡ് പോസ്റ്റര്‍ പുറത്ത്, ആകാംഷയോടെ ആരാധകർ

Synopsis

7 സ്ക്രീന്‍ സ്റ്റുഡിയോസിന്‍റെ ബാനറില്‍ ലളിത് കുമാര്‍ നിര്‍മ്മിക്കുന്ന ചിത്രം തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് പ്രദര്‍ശനത്തിനെത്തുക. 

‘കോബ്ര’യുടെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ട് സംവിധായകന്‍ അജയ് ജ്ഞാനമുത്തു. തികച്ചും വ്യത്യസ്തമായ ലുക്കിലാണ് വിക്രം പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.”എല്ലാ പ്രശ്‌നങ്ങള്‍ക്കും മാത്തമാറ്റിക്കല്‍ പരിഹാരമുണ്ട്”,എന്ന ടാഗ് ലൈനും പോസ്റ്ററിലുണ്ട്. കൊവിഡിനെ തുടർന്ന് നിർത്തിവച്ചിരുന്ന ചിത്രത്തിന്റെ ഷൂട്ടിം​ഗ് ഈ മാസം ആദ്യമാണ് പുനഃരാരംഭിച്ചത്. 

വിക്രത്തിന്റെ മുഖത്തിന്റെ ഒരു ഭാഗം നമ്പറുകള്‍ വരുന്ന രീതിയിലാണ് പോസ്റ്റർ ഡിസൈന്‍ ചെയ്തിരിക്കുന്നത്. സൂപ്പര്‍ നാച്ചുറല്‍ ത്രില്ലര്‍ എന്ന് കരുതപ്പെടുന്ന ചിത്രത്തില്‍ ഏഴ് വ്യത്യസ്ത അപ്പിയറന്‍സുകളിലാണ് വിക്രം പ്രത്യക്ഷപ്പെടുന്നത്. 

ശ്രീനിധി ഷെട്ടി, മിയ, മാമുക്കോയ, കെ എസ് രവികുമാര്‍, രേണുക, ബാബു ആന്‍റണി, പദ്‍മപ്രിയ, റോബോ ശങ്കര്‍, കനിഹ, റോഷന്‍ മാത്യു, പൂവൈയ്യാര്‍ എന്നിവര്‍ക്കൊപ്പം ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പത്താനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇര്‍ഫാന്‍റെ സിനിമാ അരങ്ങേറ്റമാണ് ഇത്. 

7 സ്ക്രീന്‍ സ്റ്റുഡിയോസിന്‍റെ ബാനറില്‍ ലളിത് കുമാര്‍ നിര്‍മ്മിക്കുന്ന ചിത്രം തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് പ്രദര്‍ശനത്തിനെത്തുക. എ ആര്‍ റഹ്മാന്‍ ആണ് സംഗീതം. ഛായാഗ്രഹണം ഹരീഷ് കണ്ണന്‍. എഡിറ്റിംഗ് ഭുവന്‍ ശ്രീനിവാസന്‍. ഫാന്‍ പത്താന്റെ അരങ്ങേറ്റ സിനിമ കൂടിയാണ് കോബ്ര. 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

കേരള കുംഭമേളയില്‍ ഗുരുവിനൊപ്പം പ്രധാന പങ്കുവഹിച്ച് നിഖില വിമലിന്‍റെ സഹോദരി; ശ്രദ്ധാകേന്ദ്രമായി അവന്തിക ഭാരതി
'വീല്‍ ചെയറിലിരിക്കുന്നെന്ന് കരുതേണ്ട, ആള് ചില്ലറക്കാരനല്ല,' കുംഭയുടെ 'തന്ത്ര'ങ്ങളുമായി പൃഥ്വിരാജ്