'ഈശ്വരൻ ലഞ്ചിന് പോയപ്പോൾ'; ശ്രീനിവാസൻ- വിനീത് ചിത്രം 'കുറുക്കനി'ലെ ​ഗാനമെത്തി

Published : Jul 23, 2023, 08:51 AM IST
'ഈശ്വരൻ ലഞ്ചിന് പോയപ്പോൾ'; ശ്രീനിവാസൻ- വിനീത് ചിത്രം 'കുറുക്കനി'ലെ ​ഗാനമെത്തി

Synopsis

വർണ്ണചിത്രയുടെ ബാനറിൽ മഹാ സുബൈർ നിർമ്മിക്കുന്ന ഈ ചിത്രം നവാഗതനായ ജയലാൽ ദിവാകരനാണ് സംവിധാനം ചെയ്യുന്നത്.

വിനീത് ശ്രീനിവാസനും ശ്രീനിവാസനും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന കുറുക്കൻ എന്ന ചിത്രത്തിലെ ​ഗാനം പുറത്തിറങ്ങി. 'ഈശ്വരൻ ലഞ്ചിന് പോയപ്പോൾ' എന്ന് തുടങ്ങുന്ന ​ഗാനം ആലപിച്ചിരിക്കുന്നത് 'പാലാപ്പള്ളി'ഫെയിം അതുൽ നറുകരയാണ്. മനു മഞ്ജിത്തിന്റെ വരികൾക്ക് സം​ഗീതം നൽകിയിരിക്കുന്നത് ഉണ്ണി ഇളയരാജ ആണ്. ചിത്രം ജൂലൈ 27ന് തിയറ്ററുകളിൽ എത്തും. 

കോടതികളില്‍ സ്ഥിരമായി കള്ളസാക്ഷി പറയാന്‍ എത്തുന്ന കൃഷ്ണന്‍ എന്ന ആളായാണ് ശ്രീനിവാസന്‍ എത്തുന്നത്. എസ്ഐയുടെ കഥാപാത്രമാണ് വിനീത് ശ്രീനിവാസൻ അവതരിപ്പിക്കുന്നത്. നര്‍മ്മത്തിന്‍റെ മേമ്പൊടിയോടെ ആണ് ചിത്രത്തിന്റെ കഥ മുന്നോട്ട് പോകുന്നത്. ഷൈൻ ടോം ചാക്കോയും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. 

വർണ്ണചിത്രയുടെ ബാനറിൽ മഹാ സുബൈർ നിർമ്മിക്കുന്ന ഈ ചിത്രം നവാഗതനായ ജയലാൽ ദിവാകരനാണ് സംവിധാനം ചെയ്യുന്നത്. ശ്രീനിവാസനും വിനീത് ശ്രീനിവാസനും ഷൈൻ ടോം ചാക്കോക്കും ഒപ്പം സുധീർ കരമന, മാളവികാ മേനോൻ, അൻസിബാ ഹസ്സൻ, ഗൗരി നന്ദ, ശ്രുതി ജയൻ, ശ്രീകാന്ത് മുരളി, അശ്വത് ലാൽ, ജോജി, സംവിധായകൻ ദിലീപ് മേനോൻ, ബാലാജി ശർമ്മ, ജോൺ, കൃഷ്ണൻ നെടുമങ്ങാട്, അസീസ് നെടുമങ്ങാട്, നന്ദൻ ഉണ്ണി, അഞ്ജലി സത്യനാഥ് എന്നിവരും  മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നു.

'പാപ്പു എന്റെ മകൾ ആണെന്നുള്ള ഒറ്റ ബന്ധമേ ഞാനും അമൃതയുമായുള്ളൂ, അത്‌ മാറില്ല'; ബാല പറയുന്നു

മനോജ് റാം സിങ്ങിന്റേതാണ് തിരക്കഥ. മനു മഞ്ജിത്തിന്റെയും ഷാഫി കൊല്ലത്തിന്റെയും വരികൾക്ക് ഉണ്ണി ഇളയരാജാ ഈണം പകർന്നിരിക്കുന്നു. ജിബു ജേക്കബ്ബാണ് ഛായാഗ്രാഹകൻ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- സൈനുദ്ധീൻ, എഡിറ്റിംഗ് - രഞ്ജൻ ഏബ്രഹാം. കലാസംവിധാനം - ജോസഫ് നെല്ലിക്കൽ, മേക്കപ്പ് - ഷാജി പുൽപ്പള്ളി, കോസ്റ്റ്യൂം ഡിസൈൻ. -സുജിത് മട്ടന്നൂർ, ചീഫ് അസ്റ്റോസ്സിയേറ്റ് ഡയറക്ടർ - അനീവ് സുകുമാർ,പ്രൊഡക്ഷൻ എക്സിക്കുട്ടീവ്- അബിൻ എടവനക്കാട്, പ്രൊഡക്ഷൻ കൺട്രോളർ - ഷെമീജ് കൊയിലാണ്ടി. പി.ആർ.ഓ - വാഴൂർ ജോസ്, മഞ്ജു ഗോപിനാഥ്‌, സ്റ്റിൽ-പ്രേംലാൽ പട്ടാഴി, ഡിജിറ്റൽ മാർക്കറ്റിങ്-ഒബ്‌സ്ക്യുറ, ഡിസൈൻസ്-കോളിൻസ് ലിയോഫിൽ, വിതരണം-വർണ്ണചിത്ര ബിഗ് സ്ക്രീൻ എന്നിവരാണ് മറ്റു അണിയറ പ്രവർത്തകർ.

PREV
Read more Articles on
click me!

Recommended Stories

'വാട്ട് സാര്‍, ഹൗ സാര്‍'; കളങ്കാവലിനും മമ്മൂട്ടിക്കും പ്രശംസയുമായി തെലുങ്ക് സംവിധായകന്‍
ബജറ്റ് 200 കോടി, ബാലയ്യയുടെ പ്രതിഫലം എത്ര?, സംയുക്തയ്‍ക്ക് രണ്ട് കോടി, മറ്റുള്ളവരുടെ പ്രതിഫലത്തിന്റെ വിവരങ്ങളും