റിയാലിറ്റി ഷോയില്‍ മത്സരാർത്ഥിയായി എത്തിയ ആളാണ് അമൃത സുരേഷ്. ഷോയിൽ സ്പെഷ്യൽ ​ഗസ്റ്റ് ആയെത്തിയപ്പോഴാണ് ബാല അമൃതയെ കാണുന്നത്.

ലയാളികളുടെ പ്രിയ താരമാണ് നടൻ ബാല. ബി​ഗ് ബി, പുതിയമുഖം തുടങ്ങി ഒട്ടനവധി ചിത്രങ്ങളിൽ വേഷമിട്ട ബാല, ഇതര ഭാഷാ ചിത്രങ്ങളിലും കസറി. കരൾമാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷം ആരോ​ഗ്യം വീണ്ടെടുത്ത് കൊണ്ടിരിക്കുന്ന ബാലയുടേതായി പുറത്തുവരുന്ന വീഡിയോകളും മറ്റും ഏറെ ശ്രദ്ധിക്കപ്പെടാറുണ്ട്. അത്തരത്തിൽ തന്റെ മകൾ അവന്തിക എന്ന് വിളിക്കുന്ന പാപ്പുവിനെ കുറിച്ച് ബാല പറഞ്ഞ കാര്യങ്ങളാണ് വൈറൽ ആകുന്നത്. 

അമൃത സുരേഷും ​ഗോപി സുന്ദറും തമ്മിലുള്ള വേർപിരിയൽ വാർത്തകളുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ബാല. "എനിക്കും അമൃതയ്ക്കും ഉള്ളൊരു ബന്ധമെന്ന് പറയുന്നത് പാപ്പു മാത്രമെ ഉള്ളൂ. എന്റെ മകൾ. ഞാൻ ആണ് അച്ഛൻ. അത് ഈ ലോകത്ത് ആർക്കും മാറ്റാൻ പറ്റില്ല. എന്നെ അവളെ കാണിക്കുന്നുണ്ടോ ഇല്ലയോ എന്റെ കണ്ണ് മൂടിക്കെട്ടി പാപ്പുവിനെ ജീവിതത്തിൽ കാണിച്ചില്ലെങ്കിലും അവൾ എന്റെ മകൾ തന്നെയാണ്. ദൈവത്തിന് പോലും ഒരു അച്ഛനെയും മകളെയും വേർപെടുത്താൻ അധികാരം ഇല്ല. ആ ഒരു പോയിന്റിൽ മാത്രമാണ് ഞാനും അമൃതയും തമ്മിൽ കണക്ഷൻ ഉള്ളത്. ബാക്കിയെല്ലാം അവരവരുടെ കാര്യങ്ങളാണ്. അന്നും ഇന്നും എന്നും നല്ലത് ചെയ്താൽ നല്ലത് നടക്കും. മോശം കാര്യങ്ങൾ ചെയ്താൽ തിരിച്ച് കിട്ടും", എന്നാണ് ബാല പറഞ്ഞത്. 

ഹോളിവുഡിനോട് കിടപിടിക്കാൻ സൂര്യ, 1000കോടി ഉറപ്പെന്ന് ആരാധകർ, തരം​ഗമായി 'കങ്കുവ'ഗ്ലിംപ്സ്

ഏഷ്യാനെറ്റിലെ ഐഡിയ സ്റ്റാർ എന്ന പ്രോ​ഗ്രാമിൽ മത്സരാർത്ഥിയായി എത്തിയ ആളാണ് അമൃത സുരേഷ്. ഷോയിൽ സ്പെഷ്യൽ ​ഗസ്റ്റ് ആയെത്തിയപ്പോഴാണ് ബാല അമൃതയെ കാണുന്നത്. ശേഷം അടുപ്പത്തിലായ ഇരുവരും 2010ൽ വിവാഹിതർ ആകുക ആയിരുന്നു. 2012ല്‍ ആയിരുന്നു അവന്തികയുടെ ജനനം. ശേഷം 2016ൽ അമൃതയും ബാലയും ബന്ധം വേർപിരിഞ്ഞ് താമസിച്ചു. തുടര്‍ന്ന് ഈ ജീവിതം മുന്നോട്ട് പോകില്ല എന്ന് മനസിലായതോടെയാണ് വിവാഹ മോചനത്തിനായി പരസ്പര ധാരണയോടെ ഇരുവരും നിയമ നടപടികള്‍ സ്വീകരിച്ചത്. ഒടുവിൽ 2019ൽ ഇരുവരും വേർപിരിഞ്ഞു. ശേഷം 2021ല്‍ എലിസബത്തിനെ ബാല വിവാഹം കഴിക്കുകയും ചെയ്തു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..

Asianet News Live |Malayalam Live News|ഏഷ്യാനെറ്റ് ന്യൂസ് ലൈവ്|Kerala Live TV News