കൗതുകം നിറച്ച് 'മാജിക് മഷ്റൂംസ്' ഫസ്റ്റ് ലുക്ക്; നാദിർഷ - വിഷ്‍ണു ഉണ്ണികൃഷ്‍ണൻ ടീം ഒന്നിക്കുന്ന ചിത്രത്തിന്റെ ത്രീഡി കാരിക്കേച്ചർ പോസ്റ്റർ

Published : Oct 20, 2025, 11:54 AM IST
Magic Mushrooms

Synopsis

വിഷ്‍ണു ഉണ്ണികൃഷ്‍ണനാണ് നായകനായി എത്തുന്നത്.

ത്രീഡി കാരിക്കേച്ചറായി ചിത്രത്തിലെ കഥാപാത്രങ്ങൾ... കാണുമ്പോൾ തന്നെ കൗതുകം തോന്നിക്കുന്ന രീതിയിൽ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ് നാദിര്‍ഷ, വിഷ്ണു ഉണ്ണികൃഷ്‍ണൻ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രം ‘മാജിക് മഷ്റൂംസ്’ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്. രസകരമായൊരു ഫൺ ഫാമിലി ഫീൽ ഗുഡ് എന്റർടെയ്നറായിരിക്കും ചിത്രമെന്ന സൂചന നൽകുന്നതാണ് ഈ കളർഫുൾ ഫസ്റ്റ് ലുക്ക്.

അക്ഷയ ഉദയകുമാറാണ് ചിത്രത്തിൽ നായികയായെത്തുന്നത്. മഞ്ചാടി ക്രിയേഷൻസ് എന്ന പ്രൊഡക്ഷൻ കമ്പനിയുടെ ബാനറിൽ അഷ്റഫ് പിലാക്കൽ നിർമ്മിക്കുന്ന സിനിമയുടെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ആകാശ് ദേവാണ്. പ്രേക്ഷകർ ഏറ്റെടുത്ത 'കട്ടപ്പനയിലെ ഋത്വിക് റോഷന് ' ശേഷം വിഷ്ണു ഉണ്ണികൃഷ്‍ണനെ നായകനാക്കി നാദിർഷ സംവിധാനം ചെയ്യുന്നതാണ് ചിത്രം. ഭാവന സ്റ്റുഡിയോസാണ് ഡിസ്ട്രിബ്യൂഷൻ.

ശങ്കർ മഹാദേവൻ, കെഎസ് ചിത്ര, ശ്രേയാ ഘോഷാൽ, വിനീത് ശ്രീനിവാസൻ, ജാസി ഗിഫ്റ്റ്, രഞ്ജിനി ജോസ്, റിമി ടോമി, ഹനാൻ ഷാ, ഖദീജ നാദിര്‍ഷ തുടങ്ങി നിരവധി ശ്രദ്ധേയരാണ് ചിത്രത്തിൽ ഗാനങ്ങള്‍ ആലപിക്കുന്നത്. തൊടുപുഴ, ഈരാറ്റുപേട്ട, ഒറ്റപ്പാലം എന്നിവിടങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം നടന്നത്.

ഛായാഗ്രഹണം: സുജിത്ത് വാസുദേവ്, എഡിറ്റർ: ജോൺകുട്ടി, പ്രൊഡക്ഷൻ ഡിസൈനർ: എം ബാവ, സംഗീതം: നാദിര്‍ഷ, പശ്ചാത്തല സംഗീതം: മണികണ്ഠൻ അയ്യപ്പ, ഗാനരചന ബി.കെ ഹരിനാരായണൻ, സന്തോഷ് വർമ്മ, രാജീവ് ആലുങ്കൽ, രാജീവ് ഗോവിന്ദൻ, യദു കൃഷ്‍ണൻ ആർ, റിറെക്കോ‍ർഡിംഗ് മിക്സർ ഫസൽ എ ബക്കർ, സൗണ്ട് ഡിസൈൻ സച്ചിൻ സുധാകരൻ, കോറിയോഗ്രഫി ബ്രിന്ദ, ദിനേഷ്, ശ്രീജിത്ത് ഡാൻസ് സിറ്റി, മേക്കപ്പ് പി.വി ശങ്കർ, കോസ്റ്റ്യൂം ദീപ്തി അനുരാഗ്, ക്യാരക്ടർ സ്റ്റൈലിസ്റ്റ് നരസിംഹ സ്വാമി, ചീഫ് അസോസിയേറ്റ് ഷൈനു ചന്ദ്രഹാസ്, പ്രൊജക്ട് ഡിസൈനർ രജീഷ് പത്താംകുളം, പ്രൊഡക്ഷൻ കൺട്രോളർ ജിനു പി.കെ, ഫിനാൻസ് കൺട്രോളർ സിറാജ് മൂൺബീം, സ്റ്റിൽസ് അജി മസ്കറ്റ്, വിഎഫ്എക്സ് പിക്ടോറിയൽ വിഎഫ്എക്സ്, പബ്ലിസ്റ്റി ഡിസൈൻസ് യെല്ലോ ടൂത്ത്സ്, പിആർഒ വാഴൂർ ജോസ്, ആതിര ദിൽജിത്ത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'ഗുമ്മടി നർസയ്യയെ പോലെ എന്റെ പിതാവും ജനങ്ങളെ സേവിച്ചു'; പൂജ ചടങ്ങിൽ വികാരഭരിതനായി ശിവരാജ് കുമാർ
മധുരയിലും മലപ്പുറത്തും മാണ്ഡ്യയിലും നിന്ന് വരുന്ന സിനിമകളാണ് യഥാർത്ഥത്തിൽ ദേശീയ സാംസ്കാരിക അടയാളങ്ങൾ: കമൽ ഹാസൻ