
താരകപ്രൊഡക്ഷൻസിന്റെ ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന റിവോൾവർ റിങ്കോ എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ ദുൽഖർ , ഉണ്ണി മുകുന്ദൻ, അനു മോൾ എന്നിവരുടെ ഒഫീഷ്യൽ പേജിലൂടെ പ്രകാശനം ചെയ്തിരിക്കുന്നു. റിവോൾവർ റിങ്കു കുട്ടികളെ ഏറെ ആകർഷിക്കുന്ന ഒരു പേരാണ്. അവർ വായിച്ചും കേട്ടറിഞ്ഞതുമായ കാർട്ടൂൺ കഥാപാത്രങ്ങളിലെ കൗതുകകരമായ കഥപാത്രം.. ഇത്തരമൊരു പേര് ഈ ചിത്രത്തിനു നൽകിയതും കുട്ടികളെ മുന്നിൽ കണ്ടുകൊണ്ടാണ്. സൂപ്പർ നാച്വർ കഥാപാത്രങ്ങളെ ആരാധിക്കുന്ന നാലു കുട്ടികളും അവർക്കു സഹായകരമാകുന്ന ഒരു ചെറുപ്പക്കാരൻ്റെയും ആത്മബന്ധത്തിൻ്റെ കഥയാണ് നർമ്മമുഹൂർത്തങ്ങളിലൂടെയും ഒപ്പം ഹൃദയസ്പർശിയുമായ മുഹൂർത്തങ്ങളി ലൂടെയും ഈ ചിത്രത്തിലൂടെ കിരൺ നാരായണൻ അവതരിപ്പിക്കുന്നത്. വിഷ്‍ണു ഉണ്ണികൃഷ്ണൻ, ബാലതാരങ്ങളായ, ശ്രീപത് യാൻ (മാളികപ്പുറം ഫെയിം) ആദിശേഷ്. വിസാദ് കൃഷ്ണൻ, ധ്യാൻ നിരഞ്ജൻ, എന്നിവരാണ് ഈ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിബി ജോർജ് പൊൻകുന്നമാണ് എക്സിക്യുട്ടീവ് പ്രൊഡ്യൂസർ. ലാലു അലക്സ്, സാജു നവോദയാ ,വിജിലേഷ്, ബിനു തൃക്കാക്കര ,അനീഷ്.ജി.മേനോൻ ,ആദിനാട് ശശി, രാജേഷ് അഴീക്കോടൻ, സുരേന്ദ്രൻ പരപ്പനങ്ങാടി, അഞ്ജലി നായർ, ഷൈനി സാറാ ,അർഷ, സൂസൻ രാജ് കെ.പി.ഏ.സി, ആവണി, എന്നിവരും പ്രധാന താരങ്ങളാണ്.
കൈതപ്രത്തിന്റെ വരികൾക്ക് രഞ്ജിൻ രാജ് ഈണം പകർന്നിരിക്കുന്നു. ഫൈസൽ അലി ഛായാഗ്ദഹണവും അയൂബ് ഖാൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു. കലാസംവിധാനം -അരുൺ വെഞ്ഞാറമൂട് .
കോസ്റ്റ്യം - ഡിസൈൻ -സുജിത് മട്ടന്നൂർ.ചീഫ് അസ്റ്റോസ്സിയേറ്റ് ഡയറക്ടർ - ഷിബു രവീന്ദ്രൻ. അസ്സോസ്സിയേറ്റ് ഡയറക്ടർ -സഞ്ജയ്.ജി.കൃഷ്‍ണൻ, പ്രൊജക്റ്റ് കോ-ഓർഡിനേറ്റർ -ചന്ദ്രമോഹൻ എസ്.ആർ. പ്രൊഡക്ഷൻ എക്സിക്യുട്ടീവ് - പാപ്പച്ചൻ ധനുവച്ചപുരം. കോഴിക്കോട്ടെ കുന്ദമംഗലം, മുക്കം,, ഭാഗങ്ങളിലായി ചിത്രീകരണം പൂർത്തിയാിയ ഈ ചിത്രം പ്രദർശന സജ്ജമായി വരുന്നു. ഫോട്ടോ - ശാലു പേയാട്. പിആര്‍ഒ വാഴൂർ ജോസ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ