രാഷ്ട്രീയ പ്രവേശനത്തില്‍ വിജയ് നേരിട്ട വിമര്‍ശനങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് ഷിയാസ് കരിമിന്‍റെ പ്രതികരണം
നടൻ വിജയ്‍യുടെ രാഷ്ട്രീയപ്രവേശനത്തെക്കുറിച്ച് അഭിപ്രായം പങ്കുവെച്ച് ഇൻഫ്ളുവൻസറും മോഡലും മുൻ ബിഗ്ബോസ് താരവുമായ ഷിയാസ് കരീം. രാഷ്ട്രീയത്തിൽ പ്രശ്നങ്ങൾ ഉണ്ടാകുക സ്വാഭാവികമാണെന്നും വിജയ്ക്ക് തന്റെ ഫുൾ സപ്പോർട്ട് ഉണ്ടെന്നും ഷിയാസ് പറയുന്നു. ''വിജയ്ക്ക് എന്റെ ഫുൾ സപ്പോർട്ട്. പ്രശ്നങ്ങൾ ഉണ്ടാകും. രാഷ്ട്രീയം അങ്ങനെ ആണല്ലോ. അതിപ്പോ പിഷാരടി രാഷ്ട്രീയത്തിൽ ഇറങ്ങിയപ്പോഴും പ്രശ്നങ്ങൾ ഉണ്ടായില്ലേ? സിനിമയിൽ കാണുന്ന ആളുകൾ രാഷ്ട്രീയത്തിലേക്കു വരുമ്പോൾ ആളുകൾക്ക് കുറച്ച് ബുദ്ധിമുട്ടുണ്ടാകും. മമ്മൂക്ക യൂട്യൂബ് ചാനൽ തുടങ്ങിയാൽ എങ്ങനെ ഉണ്ടാകും? താരതമ്യം ചെയ്തതല്ല, ഒരുദാഹരണം പറഞ്ഞതാണ്. സിനിമയിൽ നല്ല നല്ല വേഷങ്ങൾ ചെയ്തിട്ടുള്ളവരും വില്ലൻമാരെ ഇടിച്ചിട്ടവരുമായ നടൻമാരെയൊക്കെല്ലേ ജനം കാണുന്നത്'', ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി ഷിയാസ് കരീം പറഞ്ഞു.
അതേസമയം, തമിഴ്നാട്ടിൽ വിജയം ഉറപ്പാണെന്നാണ് തമിഴക വെട്രി കഴകം (ടിവികെ) പാർട്ടി അധ്യക്ഷനായ വിജയ് പറയുന്നത്. റെക്കോർഡ് പോളിംഗിന് എല്ലാവർക്കും വിജയ് നന്ദി പറയുകയും ചെയ്തു. തനിക്കായി വോട്ട് ചോദിച്ച കുട്ടികൾക്ക് പ്രത്യേകം നന്ദിയെന്നും വിജയ് എക്സില്‍ കുറിച്ചു. ഏപ്രിൽ 23 തുടക്കം മാത്രമാണ്. രാഷ്ട്രീയത്തെ കുറിച്ച് ചിലരുടെ കണക്കുകൂട്ടൽ സാധാരണക്കാർ തകർത്തുവെന്നും വിജയ് അഭിപ്രായപ്പെട്ടു. അതേസമയം, സുരക്ഷിതമായ ഭൂരിപക്ഷത്തോടെ അധികാരത്തിൽ എത്തുമെന്നാണ് ഡിഎംകെയുടെ കണക്കുകൂട്ടല്‍. പെരമ്പൂരിൽ വിജയ് ജയിച്ചേക്കുമെന്നും ഡിഎംകെ വിലയിരുത്തുന്നു. എന്നാൽ മെയ് നാലിന് സർപ്രൈസ് വിജയം ഉണ്ടാകുമെന്നാണ് എഐഎഡിഎംകെയുടെ അവകാശവാദം. പോളിംഗ് ശതമാനത്തിൽ ചരിത്രം കുറിച്ചെങ്കിലും ആകെ പോൾ ചെയ്ത വോട്ടുകളുടെ എണ്ണത്തിൽ അസാധാരണമായ വർധന ഇല്ലാത്തതിനാൽ ആശങ്ക വേണ്ടെന്നാണ് ഡിഎംകെ വിലയിരുത്തൽ. പോളിംഗ് ശതമാനം കുത്തനേ ഉയർന്ന പെരമ്പൂരിൽ ടിവികെ അധ്യക്ഷൻ വിജയ് ജയിച്ചേക്കുമെന്നും ഡിഎംകെ വിലയിരുത്തുന്നു.


