
തെലുങ്കിൽ ഏറെ ചർച്ച ചെയ്യപ്പെട്ട സിനിമയായ ലക്കി ഭാസ്‌ക്കറിന് ശേഷം വെങ്കി അട്‌ലൂരി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സൂര്യയാണ് നായകനായി എത്തുന്നത്. സൂര്യയുടെ കരിയറിലെ നാല്പത്തിയാറാം ചിത്രമായി എത്തുന്ന സിനിമയുടെ റിലീസ് ഓഗസ്റ്റ് 14ന് ആയിരിക്കും. മമിതയാണ് സൂര്യ ചിത്രത്തിൽ നായികയായി എത്തുന്നത്. സൂര്യ നായകനാകുന്ന ചിത്രത്തിന് പേരിട്ടിരിക്കുകയാണ്.
പുതിയ ഒരു പോസ്റ്റര്‍ പുറത്തുവിട്ടാണ് ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചത്. സൂര്യ ഒരു കുഞ്ഞുമായി നില്‍ക്കുന്ന ചിത്രമാണ് പോസ്റ്ററില്‍ ഉള്ളത്. വിശ്വനാഥ് ആൻഡ് സൺസ് എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിന്റെ ആദ്യ ഗാനത്തിന്റെ ഒരു പ്രൊമോ വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്. ഗാനം കംപോസ് ചെയ്യാൻ നില്‍ക്കുന്ന ജി വി പ്രകാശ് കുമാറിന് സംവിധായകൻ വെങ്കിയുടെ ഒരു ഫോണ്‍ വരുന്നു. ഗായികയെ ഇതുവരെ ശരിയായില്ല എന്ന് ജി വി പ്രകാശ് കുമാര്‍ വെങ്കിയോട് പറയുന്നു. താൻ ഒരാളെ അയക്കാം എന്ന് വെങ്കി പറയുന്നു. മമിത സ്റ്റുഡിയോയിലേക്ക് വരുന്നു. മമിതയെ കണ്ട് ജി വി പ്രകാശ് കുമാര്‍ ആശ്ചര്യപ്പെടുന്നു. എന്നാല്‍ താൻ പാടാൻ അല്ല ഡാൻസ് ചെയ്യാനാണ് വന്നത് എന്ന് നാടകീയ സംഭവങ്ങള്‍ക്കൊടുവില്‍ മമിത പറയുന്നു. പക്ഷേ ആരാണ് ഗാനം ശരിക്കും ആലപിക്കുന്നതെന്ന് വീഡിയോയില്‍ പറയുന്നില്ല. ആദ്യ ഗാനത്തിന്റെ പ്രമൊ ജൂണ്‍ 17ന് പുറത്തുവിടുമെന്ന് വീഡിയോയുടെ ഒടുവില്‍ കാണിക്കുന്നുണ്ട്. എന്തായാലും രസകരമായ ഈ പ്രൊമൊ വീഡിയോ ഓണ്‍ലൈനില്‍ തരംഗമായിരിക്കുകയാണ്.
ഫോര്‍ഡ്യൂണ്‍ ഫോര്‍ സിനിമാസുമായി ചേര്‍ന്ന് തെലുങ്കിലെ പ്രമുഖ ബാനര്‍ ആയ സിതാര എന്‍റര്‍ടെയ്ന്‍മെന്‍റ്സ് ആണ് ഈ ചിത്രത്തിന്‍റെ നിര്‍മ്മാണം. രവീണ ടണ്ഡന്‍, രാധിക ശരത്കുമാര്‍, ഭവാനി ശ്രീ എന്നിവരാണ് ചിത്രത്തിലെ മറ്റ്പ്രധാന താരങ്ങൾ. നിമിഷ് രവിയാണ് ഛായാഗ്രഹണം. ജി വി പ്രകാശ് കുമാര്‍ സംഗീത സംവിധായകനും. നവീന്‍ നൂലിയാണ് എഡിറ്റര്‍..മെയ് 19 ന് ആയിരുന്നു ചിത്രത്തിന്‍റെ പൂജ ചടങ്ങുകള്‍. ചിത്രീകരണം ആരംഭിക്കുന്നതിന് മുന്നോടിയായി പഴനി മുരുക ക്ഷേത്രത്തില്‍ സൂര്യയും വെങ്കി അറ്റ്ലൂരിയും അടക്കമുള്ളവര്‍ ദര്‍ശനം നടത്തിയിരുന്നു. ചിത്രത്തിന്റെ ഒടിടി റൈറ്റ്‍സ് നെറ്റ്ഫ്ലിക്സ് സ്വന്തമാക്കി എന്നാണ് റിപ്പോര്‍ട്ട്.
ആർജെ ബാലാജി ഒരുക്കിയ കറുപ്പ് എന്ന ചിത്രമാണ് സൂര്യയുടേതായി ഒടുവില്‍ പുറത്തിറങ്ങിയത്. തൃഷയാണ് ചിത്രത്തിൽ സൂര്യയുടെ നായികയായി എത്തുന്നത്. ഇന്ദ്രൻസ്, നാട്ടി സുബ്രമണ്യം,സ്വാസിക, ശിവദ, അനഘ രവി, യോഗി ബാബു തുടങ്ങീ വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. കറുപ്പ് ആഗോള ബോക്സ് ഓഫീസില്‍ 300 കോടിയില്‍ അധികം കളക്റ്റ് ചെയ്‍തിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ