വിസ്മയ മോഹൻലാലിന്റെ രണ്ടാം ചിത്രം വരുന്നു; സംവിധാനം ‘ലൂക്ക’ സംവിധായകൻ

Published : Sep 25, 2026, 06:44 PM ISTUpdated : Sep 25, 2026, 06:47 PM IST
vismaya mohanlal

Synopsis

എസ് ക്യൂബ് ഫിലിംസിന്റെ ബാനറിൽ ഷെനുഗ, ഷെഗ്ന, ഷെർഗ എന്നിവർ നിർമ്മിക്കുന്ന പുതിയ ചിത്രത്തിൽ വിസ്മയ മോഹൻലാൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അരുൺ ബോസ് ആണ് സംവിധാനം.

‘ഉയരെ’, ‘ജാനകി ജാനേ’ എന്നീ ചിത്രങ്ങൾക്ക് ശേഷം എസ് ക്യൂബ് ഫിലിംസിന്റെ ബാനറിൽ ഷെനുഗ, ഷെഗ്ന, ഷെർഗ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന മൂന്നാമത്തെ ചിത്രം അണിയറയിലൊരുങ്ങുന്നു. ‘തുടക്കം’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ വിസ്മയ മോഹൻലാൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ‘ലൂക്ക’യിലൂടെ ശ്രദ്ധ നേടിയ അരുൺ ബോസാണ്.

രത്തീന, സുഹാസ്, ഷറഫു എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്. ‘വരത്തൻ’, ‘വൈറസ്’, ‘റൈഫിൾ ക്ലബ്’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയരായ എഴുത്തുകാരാണ് സുഹാസും ഷറഫുവും. വ്യത്യസ്തമായ പ്രമേയവും പുതുമയാർന്ന അവതരണവും ചേർന്ന ഒരു സിനിമാനുഭവമായിരിക്കും ചിത്രമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.

സാമുവൽ ഹെൻറി ഛായാഗ്രഹണവും മഹേഷ് ഭുവനേന്ദ് ചിത്രസംയോജനവും നിർവഹിക്കുന്നു. ഹിഷാം അബ്ദുൾ വഹാബാണ് സംഗീതം. ആഷിഖ് എസ് പ്രൊഡക്ഷൻ ഡിസൈനറും സമീറ സനീഷ് വസ്ത്രാലങ്കാരവും നിർവഹിക്കുന്നു. ശ്രീനാഥ് പി. എസ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസറും സജി സി ജോസഫ് പ്രൊഡക്ഷൻ കൺട്രോളറുമാണ്. യെല്ലോടൂത്ത്സ് പബ്ലിസിറ്റി ഡിസൈൻസും സ്നേക്ക്പ്ലാന്റ് എൽ.എൽ.പി മാർക്കറ്റിംഗും നിർവഹിക്കുന്നു. പ്രമുഖ താരങ്ങളും മലയാള സിനിമയിലെ ശ്രദ്ധേയരായ സാങ്കേതിക പ്രവർത്തകരും അണിനിരക്കുന്ന ചിത്രത്തിന്റെ പൂജയും ചിത്രീകരണവും ഉടൻ ആരംഭിക്കും. പി.ആർ.ഒ അപർണ ഗിരീഷ്.

ജൂഡ് ആന്റണി സംവിധാനം ചെയ്ത തുടക്കത്തിലൂടെയാണ് വിസ്മയ അഭിനയ രംഗത്ത് എത്തുന്നത്. 50 കോടി ക്ലബ്ബില്‍ ഇടംപിടിച്ച ചിത്രം നിലവില്‍ ജിയോ ഹോട്സ്റ്റാറില്‍ സ്ട്രീമിംഗ് തുടരുകയാണ്. മോഹൻലാലിന്റെ അതിഥി വേഷവും തുടക്കത്തിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. തുടക്കം നിര്‍മ്മിച്ചിരിക്കുന്നത് ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ്. ആന്‍റണിയുടെ മകന്‍ ആശിഷ് ജോ ആന്റണി ആണ് വില്ലന്‍ വേഷത്തില്‍ എത്തിയത്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ആദ്യ ദിന കളക്ഷനിൽ വമ്പൻ നേട്ടവുമായി നാനി ചിത്രം 'ദി പാരഡൈസ്'
ലൂപ്പിലൊരു കല്യാണയോട്ടം, ചിരിപ്പൂരം തീർക്കുന്ന 'ധൂമകേതു'; റിവ്യൂ