കടുവ എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് പൃഥ്വിരാജ് ആരാധകർ. ഷാജി കൈലാസാണ് സംവിധാനം. 

ദുബായ് ഡ്രൈവിങ് ലൈസൻസ് നേടി നടൻ പൃഥ്വിരാജ് സുകുമാരൻ(Prithviraj Sukumaran). ദുബായ് ഡ്രൈവിങ് സെന്ററിലൂടെയാണ് പൃഥ്വി ലൈസൻസ് സ്വന്തമാക്കിയത്. താരത്തെ അഭിനന്ദിച്ചുകൊണ്ട് ദുബായ് ഡ്രൈവിങ് സെന്റർ സമൂഹമാധ്യമങ്ങളിൽ ചിത്രം പങ്കുവച്ചിട്ടുണ്ട്. 

നേരത്തെ പൃഥ്വിരാജിന് യുഎഇ ​ഗോൾഡൻ വിസ ലഭിച്ചിരുന്നു. ഗോൾഡൻ വിസയുള്ളവർക്ക് ഡ്രൈവിങ് ലൈസൻസിന് ക്ലാസ് വേണ്ടെന്നും ടെസ്റ്റുകൾ പാസായാൽ മതിയെന്നും ദുബായ് റോഡ് ഗതാഗത അതോറിറ്റി നേരത്തെ തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ റോഡ് ടെസ്റ്റും നോളജ് ടെസ്റ്റും പാസായാണ് പൃഥ്വിരാജ് ദുബായ് ഡ്രൈവിങ് ലൈസൻസ് കരസ്ഥമാക്കിയത്.

അതേസമയം, കടുവ എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് പൃഥ്വിരാജ് ആരാധകർ. ഷാജി കൈലാസാണ് സംവിധാനം. എട്ട് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഷാജി കൈലാസ് ആദ്യം പ്രഖ്യാപിച്ച ചിത്രമായിരുന്നു കടുവ. ബ്രോ ഡാഡി എന്ന ചിത്രമാണ് പൃഥ്വിരാജിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ലൂസിഫർ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം മോഹൻലാലും പൃഥ്വിയും വീണ്ടും ഒന്നിച്ച ചിത്രം കൂടിയായിരുന്നു ബ്രോ ഡാഡി. കോമഡി എൻർറ്റെയ്നർ ആയ ചിത്രത്തിൽ അച്ഛനും മകനുമായാണ് പൃഥ്വിയും മോഹൻലാലും എത്തിയത്. 

Read Also: പൃഥ്വിരാജിനും യുഎഇ ഗോള്‍ഡന്‍ വിസ; 'ഗോള്‍ഡിലെത്തും മുമ്പേ ഗോള്‍ഡന്‍ വിസ'യെന്ന് താരം

'ഡ്രൈവിംഗ് ലൈസന്‍സ്' തമിഴിലേക്കും? എസ്‍ടിആറും എസ് ജെ സൂര്യയും കേന്ദ്ര കഥാപാത്രങ്ങളെന്ന് റിപ്പോര്‍ട്ട്

മലയാളം ഹിറ്റ് ചിത്രം 'ഡ്രൈവിംഗ് ലൈസന്‍സ്' തമിഴിലേക്കും റീമേക്ക് ചെയ്യപ്പെടാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. തമിഴ് മാധ്യമമായ 'വലൈ പേച്ച്' ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്‍തിരിക്കുന്നത്. സമീപകാല ഹിറ്റ് തമിഴ് ചിത്രം 'മാനാടി'ലെ കൈയടി നേടിയ കോമ്പിനേഷനായ ചിലമ്പരശനും എസ് ജെ സൂര്യയുമാവും റീമേക്കില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വാലു, സ്കെച്ച്, സംഗത്തമിഴന്‍ എന്നീ ചിത്രങ്ങളൊരുക്കിയ വിജയ് ചന്ദര്‍ ആവും സംവിധായകന്‍. മലയാളം ഒറിജിനലില്‍ പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും അവതരിപ്പിച്ച കഥാപാത്രങ്ങളാണ് ഇവ.

റീമേക്കിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ എത്തിയതിനെത്തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ എസ്‍ടിആര്‍ ആരാധകര്‍ ഇത് ആഘോഷമാക്കുന്നുണ്ട്. എന്നാല്‍ ഇത്തരത്തില്‍ ഒരു പ്രോജക്റ്റ് സംബന്ധിച്ച് ഔദ്യോഗിക പ്രതികരണങ്ങളൊന്നും ഇതുവരെ പുറത്തെത്തിയിട്ടില്ല. അതേസമയം ഡ്രൈവിംഗ് ലൈസന്‍സിന്‍റെ ഹിന്ദി റീമേക്ക് അണിയറയില്‍ ഒരുങ്ങുകയാണ്. സെല്‍ഫി എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ അക്ഷയ് കുമാറും ഇമ്രാന്‍ ഹാഷ്‍മിയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

കരണ്‍ ജോഹറിന്‍റെ ധര്‍മ്മ പ്രൊഡക്ഷന്‍സ്, അക്ഷയ് കുമാറിന്‍റെ കേപ് ഓഫ് ഗുഡ് ഫിലിംസ് എന്നിവയ്ക്കൊപ്പം പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്‍റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ് ഹിന്ദി റീമേക്കിന്‍റെ നിര്‍മ്മാണം. സച്ചിയുടെ തിരക്കഥയില്‍ ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്‍ത് 2019ലെ ക്രിസ്‍മസ് റിലീസ് ആയി എത്തിയ ചിത്രമാണ് ഡ്രൈവിംഗ് ലൈസന്‍സ്. മികച്ച ബോക്സ് ഓഫീസ് വിജയം നേടിയിരുന്നു ചിത്രം.