വെസ്റ്റ് വേള്‍ഡ് സീരിസ് എച്ച്ബിഒ നിര്‍ത്തി; അടുത്ത സീസണ്‍ ഇല്ല

Published : Nov 06, 2022, 09:12 PM IST
വെസ്റ്റ് വേള്‍ഡ് സീരിസ് എച്ച്ബിഒ നിര്‍ത്തി; അടുത്ത സീസണ്‍ ഇല്ല

Synopsis

ഏറെ ആരാധകരുള്ള വെസ്റ്റ് വേള്‍ഡ് സീരിസ് എച്ച്ബിഒ നിര്‍ത്തി. നാല് സീസണുകള്‍ക്ക് ശേഷം ഈ സീരിസ് ഇനി തുടരേണ്ടതില്ലെന്നാണ് ഹോം ബോക്സ് ഓഫീസിന്റെ (എച്ച്ബിഒ) തീരുമാനം.    

ന്യൂയോര്‍ക്ക്: ഏറെ ആരാധകരുള്ള വെസ്റ്റ് വേള്‍ഡ് സീരിസ് എച്ച്ബിഒ നിര്‍ത്തി. നാല് സീസണുകള്‍ക്ക് ശേഷം ഈ സീരിസ് ഇനി തുടരേണ്ടതില്ലെന്നാണ് ഹോം ബോക്സ് ഓഫീസിന്റെ (എച്ച്ബിഒ) തീരുമാനം. കഴിഞ്ഞ ആഗസ്റ്റ് 14 -നാണ് വെസ്റ്റ് വേള്‍ഡ് സീസണ്‍ നാലിന്‍റെ ഫിനാലെ എപ്പിസോഡ് സംപ്രേഷണം ചെയ്തത്. അത് കഴിഞ്ഞ് മാസങ്ങള്‍ക്കുള്ളിലാണ് പുതിയ തീരുമാനം.

കൂടിയ നിര്‍മ്മാണ ചിലവ്, കുത്തനെ ഇടിഞ്ഞ പ്രേക്ഷകരുടെ എണ്ണം, എച്ച്ബിഒയുടെ പുതിയ വലിയ പ്രൊജക്ടുകള്‍ എന്നിവ കാരണമാണ് വെസ്റ്റ് വേള്‍ഡ്  അവസാനിപ്പിക്കുന്നത് എന്നാണ് വെറൈറ്റിയുടെ റിപ്പോര്‍ട്ട് പറയുന്നത്. എച്ച്ബിഒയുടെ പുതിയ മാനേജ്മെന്‍റ്  വരുന്ന മൂന്ന് വര്‍ഷത്തിനുള്ളില്‍  3.5 ബില്ല്യണ്‍ ഡോളര്‍ കമ്പനിക്ക് ചിലവ് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് മുന്നോട്ടു പോകുന്നത്. 

എച്ച്ബിഒയുടെ പുതിയ മേധാവിയായ ഡേവിഡ് സാസ്ലാവ് 'ഹൌസ് ഓഫ് ഡ്രാഗണ്‍' പോലുള്ള പുതിയ പരമ്പരകള്‍ക്ക് പ്രധാന്യം കൊടുക്കാനാണ് ഉദ്ദേശിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ഏപ്രിലിലാണ് എച്ച്ബിഒയുടെ മാതൃകമ്പനിയായ വാര്‍ണര്‍ ബ്രദേഴ്സ് ഡിസ്കവറിയുമായി ലയിച്ചത്. അതിന് ശേഷയാണ് വലിയ മാറ്റങ്ങള്‍. അതേ സമയം കഴിഞ്ഞ മാസം വന്ന എച്ച്ബിഒയുടെ മൂന്നാം പാദത്തിലെ വരുമാന റിപ്പോര്‍ട്ടും നിരാശയായിരുന്നു.

2016 - ഒക്ടോബറിലാണ് വെസ്റ്റ്വേള്‍ഡ് സീരിസിന്‍റെ ആദ്യ സീസണ്‍ സംപ്രേഷണം ചെയ്തത്. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സില്‍ പ്രവര്‍ത്തിക്കുന്ന യന്ത്ര മനുഷ്യന്മാരുടെ പാര്‍ക്കും, അവിടെ സന്ദര്‍ശിക്കുന്ന മനുഷ്യന്മാരും തമ്മില്‍ തുടങ്ങുന്ന സംഘര്‍ഷം. പിന്നീട് ലോകമെങ്ങും എഐയും മനുഷ്യനും തമ്മിലുള്ള യുദ്ധവും, റോബോട്ടുകളുടെ ഇടയിലുള്ള യുദ്ധവുമായി മാറുന്നതാണ് സീരിസിന്‍റെ ഇതിവൃത്തം. 

Read more: വെബ് സീരീസില്‍ അപകീ‍ർത്തികരമായ ദൃശ്യങ്ങൾ? സംവിധായികക്കും അമ്മയ്ക്കും അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് കോടതി

ജോനാഥൻ നോളനും ലിസ ജോയിയും ആണ് ഈ സീരിസ് ക്രിയേറ്റ് ചെയ്തത്. ജെജെ അബ്രാം. ഡാനിയൽ വു, അരിയാന ഡിബോസ്, അറോറ പെറിനോ എന്നീ മുന്‍നിര ഹോളിവുഡ് സംവിധായകരും ഇതില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. റേച്ചൽ വുഡ്, താണ്ടിവെ ന്യൂട്ടൺ, എഡ് ഹാരിസ്, ജെഫ്രി റൈറ്റ്, ടെസ്സ തോംസൺ, ലൂക്ക് ഹെംസ്വർത്ത്, ആരോൺ പോൾ എന്നിവര്‍ ഈ സീരിസില്‍ അഭിനയിച്ചിട്ടുണ്ട്.

PREV
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു