'റിലേഷൻഷിപ്പുകളിൽ എനിക്ക് ഏറ്റവും പേടിയുള്ള കാര്യം...'; ജീവിത പങ്കാളിയെ കുറിച്ച് മൃണാൾ താക്കൂർ പറഞ്ഞത്

Published : Aug 23, 2025, 11:10 AM IST
Mrunal Thakur Affair

Synopsis

മൃണാളും ധനുഷും തമ്മിൽ പ്രണയത്തിലാണെന്നും ഇരുവരും ഡേറ്റിംഗിലാണെന്നുമൊക്കെയുള്ള അഭ്യൂഹങ്ങൾ വലിയ രീതിയിൽ പ്രചരിച്ചിരുന്നു. 

സമീപകാലത്ത് ഗോസിപ്പ് കോളങ്ങളിൽ ഏറ്റവും കൂടുതൽ നിറഞ്ഞുനിന്ന താരമാണ് നടി മൃണാൾ താക്കൂർ. തെന്നിന്ത്യൻ താരം ധനുഷുമായി മൃണാൾ പ്രണയത്തിലാണെന്നും ഇരുവരും ഡേറ്റിംഗിലാണെന്നുമുള്ള തരത്തിൽ അഭ്യൂഹങ്ങൾ വലിയ രീതിയിൽ പ്രചരിച്ചിരുന്നു. എന്നാൽ, ഇപ്പോൾ പ്രചരിക്കുന്നതെല്ലാം വെറും അഭ്യൂഹങ്ങൾ മാത്രമാണെന്നും ധനുഷ് തന്റെ ഒരു നല്ല സുഹൃത്ത് മാത്രമാണെന്നും മൃണാൽ പറഞ്ഞിരുന്നു. ഇപ്പോൾ ഇതാ റിലേഷൻഷിപ്പുകളെ കുറിച്ചും ജീവിത പങ്കാളിയെ കുറിച്ചുമുള്ള സങ്കൽപ്പങ്ങളെ കുറിച്ചും മൃണാൾ മുമ്പ് പറഞ്ഞ കാര്യങ്ങൾ വീണ്ടും ചർച്ചയാകുകയാണ്.

പ്രണയബന്ധത്തിൽ തന്റെ ഏറ്റവും വലിയ ഭയം വഞ്ചിക്കപ്പെടുമോ എന്നതാണെന്ന് യൂട്യൂബറും പോഡ്‌കാസ്റ്ററുമായ രൺവീർ അല്ലാബാഡിയയ്ക്ക് നൽകിയ ഒരു അഭിമുഖത്തിൽ മൃണാൾ പറഞ്ഞിരുന്നു. അയാൾക്ക് തന്നോട് ഒന്നും തോന്നുന്നില്ലെങ്കിൽ മൃണാൾ, എനിക്ക് മുമ്പ് തോന്നിയ അതേ സ്നേഹം ഇപ്പോൾ അനുഭവപ്പെടുന്നില്ല എന്ന് തുറന്നുപറയണം. തന്റെ പങ്കാളി മറ്റൊരാളുമായി ചേർന്ന് തന്നെ വഞ്ചിക്കുമോ എന്നാണ് ഭയ'പ്പെടുന്നതെന്നും മൃണാൾ വെളിപ്പെടുത്തിയിരുന്നു.

യഥാർത്ഥ പ്രണയമാണ് തനിക്ക് ഏറ്റവും പ്രധാനമെന്നാണ് മൃണാൾ പറഞ്ഞത്. സ്കൂൾ, കോളേജ് കാലഘട്ടത്തിലെ ആളുകളുമായി കൂടുതൽ ബന്ധമുണ്ട്. എല്ലാം തികഞ്ഞയാൾ എന്ന് സ്വയം വിശ്വസിക്കുന്ന വ്യക്തിയുമായി കഴിയാൻ ആ​ഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞ മൃണാൾ തനിയ്ക്ക് വ്യക്തി ജീവിതത്തിൽ നേരിടേണ്ടി വന്ന വിഷമങ്ങളെ കുറിച്ചും വെളിപ്പെടുത്തിയിരുന്നു. ഹൃദയവേദനയിലൂടെ കടന്നുപോയെങ്കിലും എല്ലാവരും അനുഭവിക്കുന്ന ഒരു സാധാരണ ജീവിതത്തിന്റെ ഭാഗമായി താൻ അത് സ്വീകരിച്ചെന്നാണ് മൃണാൾ പറഞ്ഞത്.

അതേസമയം, മുംബൈയിൽ നടന്ന സൺ ഓഫ് സർദാർ 2 എന്ന ചിത്രവുമായി ബന്ധപ്പെട്ട ഒരു പരിപാടിക്കിടെ ധനുഷും മൃണാളും തമ്മിൽ സംസാരിക്കുന്ന വീഡിയോ ക്ലിപ്പ് പുറത്തുവന്നതിന് പിന്നാലെയാണ് ഇരുവരും തമ്മിൽ അടുപ്പത്തിലാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ പ്രചരിക്കാൻ തുടങ്ങിയത്. ഓഗസ്റ്റ് 1ന് നടന്ന മൃണാൽ താക്കൂറിന്റെ ജന്മദിന പാർട്ടിയിൽ ധനുഷ് പങ്കെടുത്തതായുള്ള റിപ്പോർട്ടുകളും വലിയ ചർച്ചയായിരുന്നു. ആനന്ദ് എൽ റായ് സംവിധാനം ചെയ്യുന്ന ധനുഷിന്റെ പുതിയ ചിത്രമായ തേരേ ഇഷ്ക് മേന് വേണ്ടി എഴുത്തുകാരിയും നിർമ്മാതാവുമായ കനിക ദില്ലൺ സംഘടിപ്പിച്ച പാർട്ടിയിൽ മൃണാൽ താക്കൂറും പങ്കെടുത്തതും മൃണാൾ ധനുഷിന്റെ സഹോദരിമാരെ ഇൻസ്റ്റ​ഗ്രാമിൽ ഫോളോ ചെയ്തുവെന്ന റിപ്പോർട്ടുകളും അഭ്യൂഹങ്ങൾക്ക് ശക്തി പകർന്നു.

അതേസമയം, ദക്ഷിണേന്ത്യൻ സിനിമകളിലാണ് മൃണാൾ താക്കൂർ ഇപ്പോൾ സജീവം. ധനുഷ് മുമ്പ് രജനികാന്തിന്റെ മകൾ ഐശ്വര്യയെ വിവാഹം കഴിച്ചിരുന്നു. 18 വർഷത്തെ ദാമ്പത്യ ജീവിതത്തിനും രണ്ട് കുട്ടികൾക്കും ശേഷം 2022ൽ ഇരുവരും വേർപിരിയുകയും ചെയ്തു.

PREV
Read more Articles on
click me!

Recommended Stories

'12 വയസില്‍ കണ്ട പയ്യനല്ല ഞാൻ, മീനാക്ഷി യുകെയിൽ സെറ്റിൽഡ്'; വിശേഷം പറഞ്ഞ് 'തട്ടീം മുട്ടീം' നടൻ
കണ്‍ട്രി ഫോക്കസ് വിഭാഗത്തില്‍ അഞ്ച് വിയറ്റ്‌നാം ചിത്രങ്ങള്‍