
ബോളിവുഡ് പ്രേക്ഷകരുടെ പ്രിയങ്കരനായ ഒരു താരമാണ് സഞ്‍ജയ് ദത്ത്. സഞ്‍ജയ് ദത്ത് നിരവധി ആരാധകരുള്ള ഒരു താരവും ആണ്. കടുത്ത ആരാധിക തന്റെ സമ്പത്ത് താരത്തിന് ഇഷ്‍ടദാനം നല്‍കിയതാണ് പുതുതായി ചര്‍ച്ചയാകുന്നത്. മുംബൈയില്‍ നിന്നുള്ള ആരാധിക 72 കോടിയുടെ സ്വത്താണ് നടന് ഇഷ്‍ടദാനം നല്‍കിയത്.
മുംബൈയില്‍ നിന്നുള്ള നിഷാ പാട്ടീലെന്ന ആരാധികയാണ് ഇങ്ങനെ ചെയ്‍തത്. 2018ലാണ് വില്‍പത്രം തയ്യാറാക്കിയതെന്നാണ് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ സഞ്‍ജയ് ദത്തിനെ നിഷ ഇതുവരെ നേരിട്ട് കണ്ടിട്ടില്ല എന്നതാണ് പ്രധാന കാര്യം. നിഷാ പാട്ടീലിന്റെ മരണ ശേഷം പൊലീസാണ് ഇക്കാര്യം സഞ്‍ജയ് ദത്തിനെ അറിയിച്ചത്.
ആരാധിക 49.64 ലക്ഷം രൂപയായിട്ടും തന്റെ മറ്റ് സ്വത്തുക്കളുമാണ് സഞ്‍ജയ് ദത്തിന് നല്‍കാൻ തയ്യാറായത്. സംഭവമറിഞ്ഞ് സഞ്‍ജയ് ദത്ത് ഞെട്ടിപ്പോയെന്നാണ് താരത്തിന്റെ അടുത്തവൃത്തങ്ങള്‍ വെളിപ്പെടുത്തിയത്. സ്വത്ത് സ്വീകരിക്കാൻ സഞ്‍ജയ് ദത്ത് തയ്യാറുമല്ല. രോഗാവസ്ഥയില്‍ കഴിയവയെയാണ് ആരാധിക താരത്തിനായി വില്‍പത്രം തയ്യാറാക്കിയത്. അവസാനകാലത്ത് നിഷയുടെ ജീവിതം രോഗത്താല്‍ ദുരിതത്തിലും ആയിരുന്നു. എങ്കിലും സഞ്‍ജയ് ദത്തിന് എന്തായാലും തന്റെ സ്വത്ത് കൈമാറണമെന്ന് ആവശ്യപ്പെട്ട് ബാങ്കിലേക്ക് നിഷ നിരന്തരം കത്തുകളും എഴുതിയിരുന്നു. നിഷാ പാട്ടീലിനെ അറിയില്ലെങ്കിലും വേര്‍പാടില്‍ താൻ അതീവ ദു:ഖിതനാണെന്നാണ് സഞ്‍ജയ് ദത്ത് വ്യക്തമാക്കിയത്.
നിഷാ പാട്ടിലീന്റെ സ്വത്തുക്കള്‍ അവരുടെ കുടുംബത്തിന് നല്‍കാനാണ് സഞ്‍ജയ് ദത്തിന്റെ തീരുമാനം എന്ന് നടന്റെ അഭിഭാഷകൻ അറിയിച്ചതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതിനാവശ്യമായ നിയമ നടപടികള്‍ സ്വീകരിക്കും. സഞ്‍ജയ് ദത്ത് ഒന്നും ആവശ്യപ്പെടില്ല. സംഭവം സഞ്‍ജയ് ദത്തിനെ അസ്വസ്ഥനാക്കുന്നുവെന്നും താരത്തിന്റെ അഭിഭാഷകൻ വ്യക്തമാക്കി.
Read More: വിറ്റത് 73120 ടിക്കറ്റുകള്‍, തണ്ടേല്‍ തിങ്കളാഴ്‍ച പരീക്ഷ പാസ്സായോ?
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക