ക്യൂട്ട് ആൻഡ് സിംപിൾ കല്യാണി പ്രിയദർശൻ; 'ചിത്രലഹരി'യുടെ ടീസർ ബമ്പർ ഹിറ്റ്

Published : Mar 14, 2019, 10:47 AM ISTUpdated : Mar 14, 2019, 10:51 AM IST
ക്യൂട്ട് ആൻഡ് സിംപിൾ കല്യാണി പ്രിയദർശൻ; 'ചിത്രലഹരി'യുടെ ടീസർ ബമ്പർ ഹിറ്റ്

Synopsis

മലയാളത്തിൽ അരങ്ങേറിയിട്ടില്ലെങ്കിലും തെലുങ്കിൽ കല്യാണി തിരക്കേറിയ നടിയായി മാറിക്കഴിഞ്ഞിട്ടുണ്ട്. ആദ്യ ചിത്രമായ ഹലോ വിജയം നേടിയതിന് പിന്നാലെ പുതിയ ചിത്രമായ 'ചിത്രലഹരി'യുടെ ടീസറും കയ്യടി നേടുകയാണ്

ഹൈദരാബാദ്: മലയാളത്തിന്റെ പ്രിയ സംവിധായകരിൽ ഒരാളായ പ്രിയദർശന്റെ മകൾ കല്യാണി മലയാള വെള്ളിത്തിരയിൽ അരങ്ങേറുന്നതിനായി ചലച്ചിത്ര പ്രേമികൾ കാത്തിരിക്കുകയാണ്. മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ 'മരയ്ക്കാർ: അറബിക്കടലിന്റെ സിംഹം' എന്ന ചിത്രത്തിലൂടെയാണ് കല്യാണി മലയാളക്കരയിൽ അരങ്ങേറുക. ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ചിത്രത്തിലെ കല്യാണി പ്രിയദർശൻ-പ്രണവ് മോഹൻലാൽ ജോഡിയുടെ ഫോട്ടോകൾ വലിയ തോതിൽ ശ്രദ്ധ നേടിയിരുന്നു.

മലയാളത്തിൽ അരങ്ങേറിയിട്ടില്ലെങ്കിലും തെലുങ്കിൽ കല്യാണി തിരക്കേറിയ നടിയായി മാറിക്കഴിഞ്ഞിട്ടുണ്ട്. ആദ്യ ചിത്രമായ ഹലോ വിജയം നേടിയതിന് പിന്നാലെ പുതിയ ചിത്രമായ 'ചിത്രലഹരി'യുടെ ടീസറും കയ്യടി നേടുകയാണ്. കിഷോർ തിരുമല സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിവേദയ്‌ക്കൊപ്പമാണ് കല്യാണിയും നായികയായെത്തുന്നത്.സായ് ധരം തേജാണ് നായകൻ.

രണ്ട് ദിവസം കൊണ്ട് 35 ലക്ഷത്തോളം പേരാണ് യൂട്യൂബിൽ ചിത്രലഹരിയുടെ ടീസർ കണ്ടത്. കല്യാണി സിംപിളും ക്യൂട്ടുമാണ് ചിത്രത്തിലെന്നാണ് ടീസർ കണ്ടവരുടെ പക്ഷം. ചിത്രം ഏപ്രിൽ 12 ന് തിയേറ്ററുകളിലെത്തും.

 

PREV

സിനിമകളുടെ ട്രെയിലർ  Movie Trailer മുതൽ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Review  എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ Asianet News Malayalam

click me!

Recommended Stories

ദിലീപിനൊപ്പം മോഹന്‍ലാല്‍; 'ഭഭബ' ട്രെയ്‍ലര്‍ എത്തി
ഗോകുൽ സുരേഷ് നായകനായ അമ്പലമുക്കിലെ വിശേഷങ്ങളുടെ ട്രെയ്‍ലർ പുറത്ത്