തീയേറ്റർ നിറയ്ക്കാൻ മോഹൻലാൽ, ലൂസിഫർ ട്രെയ്‍ലര്‍

Published : Mar 20, 2019, 09:31 PM ISTUpdated : Mar 20, 2019, 09:45 PM IST
തീയേറ്റർ നിറയ്ക്കാൻ മോഹൻലാൽ, ലൂസിഫർ ട്രെയ്‍ലര്‍

Synopsis

രാഷ്ട്രീയത്തിലെ ഒരു വന്‍മരം വീഴുമ്പോള്‍ കൂടെ നിന്നവര്‍ പോലും ചതിയന്മരായി മാറുന്ന കാഴ്ചയിലൂടെ ട്രെയിലര്‍ മുന്നോട്ട് പോകുമ്പോള്‍ പകരമാര് എന്ന ചോദ്യത്തിന് ഉത്തരമാവുകയാണ് സ്റ്റീഫന്‍ നെടുമ്പള്ളി എന്ന മോഹന്‍ലാല്‍ കഥാപാത്രം

മലയാളി സിനിമാ പ്രേമികള്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പൃഥ്വിരാജിന്റെ കന്നി സംവിധാന സംരംഭമായ ലൂസിഫറിന്റെ ട്രെയിലര്‍ പുറത്ത്. മോഹന്‍ലാല്‍ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ഒരു സംഭവബഹുലമായ രാഷ്ട്രീയ കഥയാണ് പറയുന്നതെന്ന് ട്രെയിലറില്‍ നിന്ന് വ്യക്തമായിരിക്കുകയാണ്.

രാഷ്ട്രീയത്തിലെ ഒരു വന്‍മരം വീഴുമ്പോള്‍ കൂടെ നിന്നവര്‍ പോലും ചതിയന്മരായി മാറുന്ന കാഴ്ചയിലൂടെ ട്രെയിലര്‍ മുന്നോട്ട് പോകുമ്പോള്‍ പകരമാര് എന്ന ചോദ്യത്തിന് ഉത്തരമാവുകയാണ് സ്റ്റീഫന്‍ നെടുമ്പള്ളി എന്ന മോഹന്‍ലാല്‍ കഥാപാത്രം. പുറത്തിറങ്ങിയ ആദ്യ ടീസറിലേതെന്ന പോലെ അത്യന്തം ആകാംക്ഷ സമ്മാനിച്ച് തന്നെയാണ് ചിത്രത്തിന്‍റെ ആദ്യ ട്രെയിലറും അവസാനിക്കുന്നത്.

ഇത് തിന്മയും തിന്മയും തമ്മിലുള്ള യുദ്ധമെന്ന വിശേഷണത്തോടെ മോഹന്‍ലാലിന്‍റെ ഒരു നെഗറ്റീവ് ഷേഡുള്ള കഥാപാത്രമാകും ലൂസിഫറിലേതെന്നും സംവിധായകന്‍ സൂചന നല്‍കുന്നുണ്ട്. പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭം, നായകനാവുന്നത് മോഹന്‍ലാല്‍, തിരക്കഥയൊരുക്കുന്നത് മുരളി ഗോപി..

ഇത്തരത്തില്‍ പല ഘടകങ്ങളാല്‍ പ്രേക്ഷകരില്‍ ആവേശമുണര്‍ത്തിയ ചിത്രമാണ് ലൂസിഫര്‍. 28ന് തീയേറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ പ്രമേയത്തെക്കുറിച്ച് ഇപ്പോഴും അധികം വിവരങ്ങളൊന്നും സംവിധായകനോ തിരക്കഥാകൃത്തോ പുറത്തുവിട്ടിട്ടില്ല.

ചുരുക്കം വാക്കുകളിലാണ് പൃഥ്വിയും മോഹന്‍ലാലും മുരളി ഗോപിയുമൊക്കെ ഇതുവരെ ലൂസിഫറിനെക്കുറിച്ച് സംസാരിച്ചിരിക്കുന്നത്. വിവേക് ഒബ്റോയ് ആണ് ചിത്രത്തില്‍ പ്രതിനായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

പൊളിറ്റിക്കല്‍ ത്രില്ലര്‍ ഗണത്തില്‍ പെടുത്താവുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ കഥാപാത്രത്തിന്റെ സഹായിയായി കലാഭവന്‍ ഷാജോണ്‍ എത്തുന്നു. മഞ്ജു വാര്യര്‍, ഇന്ദ്രജിത്ത്, ടൊവീനോ തോമസ്, സംവിധായകന്‍ ഫാസില്‍, മംമ്ത മോഹന്‍ദാസ്, ജോണ്‍ വിജയ് എന്നിങ്ങനെ വലിയ താരനിരയുണ്ട് ചിത്രത്തില്‍. സുജിത്ത് വാസുദേവ് ആണ് ഛായാഗ്രഹണം. സംഗീതം ദീപക് ദേവ്.

 

PREV

സിനിമകളുടെ ട്രെയിലർ  Movie Trailer മുതൽ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Review  എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ Asianet News Malayalam

click me!

Recommended Stories

ദിലീപിനൊപ്പം മോഹന്‍ലാല്‍; 'ഭഭബ' ട്രെയ്‍ലര്‍ എത്തി
ഗോകുൽ സുരേഷ് നായകനായ അമ്പലമുക്കിലെ വിശേഷങ്ങളുടെ ട്രെയ്‍ലർ പുറത്ത്