മത്സരിച്ചഭിനയിച്ച് ഡികാപ്രിയോയും ബ്രാഡ് പിറ്റും; 'വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡ്' ട്രെയ്‌ലര്‍

Published : May 22, 2019, 11:52 AM IST
മത്സരിച്ചഭിനയിച്ച് ഡികാപ്രിയോയും ബ്രാഡ് പിറ്റും; 'വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡ്' ട്രെയ്‌ലര്‍

Synopsis

മികച്ച നടനുള്ള 2015 ഓസ്‌കര്‍ നേടിക്കൊടുത്ത 'റെവനന്റി'ന് ശേഷം ഡികാപ്രിയോ അഭിനയിക്കുന്ന ചിത്രമാണ് 'വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡ്'.  

ലിയനാര്‍ഡോ ഡികാപ്രിയോയും ബ്രാഡ് പിറ്റും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ക്വന്റിന്‍ ടരന്റിനോ ചിത്രം 'വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡി'ന്റെ പുതിയ ട്രെയ്‌ലര്‍ പുറത്തെത്തി. കാന്‍ ചലച്ചിത്രോത്സവ വേദിയില്‍ ഇന്നലെ പ്രീമിയര്‍ പ്രദര്‍ശനം നടന്നതിനൊപ്പമാണ് രണ്ടര മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‌ലറും പുറത്തെത്തിയത്. ഹോളിവുഡില്‍ ഈ വര്‍ഷം ഏറ്റവും കാത്തിരിപ്പുള്ള സിനിമകളിലൊന്നാണിത്. ടരന്റിനോയുടെ കരിയറിലെ ഒന്‍പതാം ചിത്രവുമാണ് ഇത്.

മികച്ച നടനുള്ള 2015 ഓസ്‌കര്‍ നേടിക്കൊടുത്ത 'റെവനന്റി'ന് ശേഷം ഡികാപ്രിയോ അഭിനയിക്കുന്ന ചിത്രമാണ് 'വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡ്'. ഡികാപ്രിയോയുടെ അസുലഭ അഭിനയ മുഹൂര്‍ത്തങ്ങള്‍ പുറത്തെത്തിയ ട്രെയ്‌ലറില്‍ തന്നെ നിരവധിയുണ്ട്. ഡികാപ്രിയോയും ബ്രാഡ് പിറ്റും ഒരുമിച്ചെത്തുന്ന രംഗങ്ങളില്‍ ഒരു അഭിനയ മത്സരം തന്നെ കാണാം. ഇരുവര്‍ക്കുമൊപ്പം മറ്റൊരു കഥാപാത്രമായി അല്‍ പാച്ചിനോയും എത്തുന്നുണ്ട്. 33 ലക്ഷത്തിലേറെ കാഴ്ചകളാണ് ട്രെയ്‌ലറിന് ഇതിനകം യുട്യൂബില്‍ ലഭിച്ചത്. ജൂലൈയില്‍ തീയേറ്ററുകളിലെത്തും.

PREV
click me!

Recommended Stories

'അന്ത അളവ്ക്ക് പൈത്യം പുടിച്ചവൻ'; കൊലയാളിയെ തേടി ഇന്ദ്രജിത്ത്, ആകാംക്ഷയുണര്‍ത്തുന്ന ‘ധീരം’ ട്രെയിലര്‍
കണ്ണൂര്‍ കഫെയിലെ അഭിനേതാക്കള്‍ ഒന്നിക്കുന്ന 'ദി ലേറ്റ് കുഞ്ഞപ്പ'; ടീസര്‍ എത്തി