ഉറിയടിയുടെ ടീസര്‍ പുറത്തിറങ്ങി

By Web TeamFirst Published Sep 16, 2019, 8:07 PM IST
Highlights

അടി കപ്യാരെ കൂട്ടമണി സംവിധാനം ചെയ്ത എ.ജെ. വര്‍ഗ്ഗീസാണ് ഉറിയടിയുടെയും സംവിധായകന്‍. 2015 ല്‍ പുറത്തിറങ്ങിയ അടി കപ്യാരെ കൂട്ടമണിയില്‍ ധ്യാന്‍ ശ്രീനിവാസന്‍, നമിത പ്രമോദ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

കൊച്ചി: അടി കപ്യാരെ കൂട്ടമണി ടീമിന്‍റെ പുതിയ ചിത്രമായ ഉറിയടിയുടെ ടീസര്‍ പുറത്തിറങ്ങി. പൊലീസുകാരുടെ ഓണക്കാലമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം എന്നാണ് ട്രെയിലര്‍ പറയുന്നത്. ഡി.വൈ.എസ്.പി മുതല്‍ കോണ്‍സ്റ്റബിള്‍ വരെയുള്ളവര്‍ കഥാപാത്രങ്ങളാവുന്ന ചിത്രത്തില്‍ സിദ്ദിഖ്, ശ്രീനിവാസന്‍, ബൈജു, ഇന്ദ്രന്‍സ്, അജു വര്‍ഗീസ് എന്നിവര്‍ അണിനിരക്കുന്നു.  ഹാസ്യത്തിനു പ്രാധാന്യം നല്‍കുന്ന കഥയാണ്. പോലീസ് ആസ്ഥാനത്തെ ഹൗസിങ് ക്വാട്ടേഴ്സില്‍ സംഭവിക്കുന്ന രസകരമായ കാര്യങ്ങള്‍ ഒപ്പിയെടുക്കുന്നതാണു കഥാ തന്തു.

click me!