വിസ്‍മയിപ്പിക്കാൻ യന്തിരന്‍ 2(2.0), കണ്ണഞ്ചിപ്പിക്കുന്ന ട്രെയിലര്‍

Published : Nov 03, 2018, 02:52 PM ISTUpdated : Nov 03, 2018, 03:35 PM IST
വിസ്‍മയിപ്പിക്കാൻ യന്തിരന്‍ 2(2.0), കണ്ണഞ്ചിപ്പിക്കുന്ന ട്രെയിലര്‍

Synopsis

പ്രേക്ഷകരുടെ ആകാംക്ഷ വര്‍ദ്ധിപ്പിച്ച് സ്റ്റൈല്‍ മന്നൻ രജനികാന്തിന്റെ യന്തിരന്‍ 2(2.0) വിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. ഷങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രം ആരാധകരെ അമ്പരിപ്പിക്കുമെന്നാണ് ട്രെയിലര്‍ സൂചിപ്പിക്കുന്നത്.

വെള്ളിത്തിരയിൽ വിസ്മയക്കാഴ്ചകൾ നിറയ്ക്കാൻ ' ചിട്ടി റോബോ ' ഒരുങ്ങി. ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ബജറ്റിലൊരുങ്ങുന്ന രജനീകാന്ത് ചിത്രം യന്തിരൻ 2.0 യുടെ ട്രെയിലർ എത്തി. ജനങ്ങളുടെ മുഴുവൻ മൊബൈൽ ഫോണുകൾ തട്ടിയെടുത്ത് ടെലികോം കമ്പനികളോട് പ്രതികാരം തീർക്കുന്ന ' ക്രോവ് മാനാ'യി അക്ഷയ് കുമാറാണ് വേഷമിടുന്നത്. ചിട്ടി റോബോട്ടും ക്രോവും തമ്മിലെ സംഘട്ടന രംഗങ്ങളുമായെത്തിയ ട്രെയിലർ ആവേശം നിറയ്ക്കുകയാണ്.  ഷങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രം 29 നാണ് റിലീസ് ചെയ്യുക.

ചിത്രത്തിന്റെ മെയ്ക്കിംഗ് വീഡിയോ നേരത്തെ പുറത്തുവിട്ടിരുന്നു. മൂവായിരത്തോളം സാങ്കേതിക പ്രവര്‍ത്തകര്‍ ചിത്രത്തിനായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നാണ് വീഡിയോയില്‍ പറഞ്ഞിരുന്നത്. ഇതില്‍ 1000 വിഎഫ്‍എക്സ് ആര്‍ടിസ്റ്റുകളും ഉള്‍പ്പെടും. 540 കോടി രൂപയാണ് ചിത്രത്തിന്റെ ബജറ്റ്. എമി ജാക്സണാണ് ചിത്രത്തിലെ നായികയായി എത്തുന്നത്. ആര്‍ റഹ്‍മാനാണ് സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

PREV

സിനിമകളുടെ ട്രെയിലർ  Movie Trailer മുതൽ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Review  എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ Asianet News Malayalam

click me!

Recommended Stories

'നിന്‍റെ റാപ്പിന് പ്രശ്നമുണ്ട്, ലിറിക്സ് സിസ്റ്റത്തിന് എതിരാ..'; ത്രസിപ്പിച്ച് ഷെയ്ൻ നി​ഗത്തിന്റെ 'ഹാൽ', ട്രെയിലർ
പ്രണയത്തിന്‍റെ കഥയുമായി ഉണ്ണി മുകുന്ദന്‍, അപര്‍ണ ബാലമുരളി; 'മിണ്ടിയും പറഞ്ഞും' ടീസര്‍ എത്തി