ഗ്രാന്‍ഡ് ഫിനാലെയിലേക്ക് യോഗ്യത നേടി മൂന്ന് പേര്‍; ബിഗ് ബോസ് നോമിനേഷനിലും സര്‍പ്രൈസ്

Published : Sep 18, 2018, 11:58 AM ISTUpdated : Sep 19, 2018, 09:28 AM IST
ഗ്രാന്‍ഡ് ഫിനാലെയിലേക്ക് യോഗ്യത നേടി മൂന്ന് പേര്‍; ബിഗ് ബോസ് നോമിനേഷനിലും സര്‍പ്രൈസ്

Synopsis

മൂന്ന് വോട്ടുകള്‍ വീതം ലഭിച്ച അര്‍ച്ചനയും സാബുവും എലിമിനേഷന്‍ ലിസ്റ്റില്‍ എത്തി. തിങ്കളാഴ്ച ക്യാപ്റ്റന്‍ ആയിരുന്ന അരിസ്റ്റോ സുരേഷിന് രണ്ടുപേരെ നേരിട്ട് നോമിനേറ്റ് ചെയ്യാനുള്ള അവസരം ഉണ്ടായിരുന്നു.  

പലതരം സര്‍പ്രൈസുകള്‍ ഉള്‍ക്കൊള്ളുന്നതായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ ഒന്നിന്റെ 86-ാം എപ്പിസോഡ് (തിങ്കളാഴ്ച). മോഹന്‍ലാല്‍ മത്സരാര്‍ഥികള്‍ക്ക് നല്‍കിയിരുന്ന വാഗ്ദാനമനുസരിച്ച് ബിഗ് ബോസ് ഹൗസില്‍ നടത്തിയ സിനിമാപ്രദര്‍ശനമായിരുന്നു സര്‍പ്രൈസുകളില്‍ ഒന്ന്. പിന്നാലെ നടന്ന ഇത്തവണത്തെ എലിമിനേഷനായുള്ള നോമിനേഷന്‍ ലിസ്റ്റ് പ്രഖ്യാപനവും അത്തരത്തില്‍ ഒന്നായി. ഈ വാരത്തിലെ എലിമിനേഷന്‍ ലിസ്റ്റില്‍ ഇടംനേടിയ നാല് പേര്‍ ഒഴികെയുള്ള മൂന്ന് മത്സരാര്‍ഥികള്‍ക്ക് ഗ്രാന്‍ഡ് ഫിനാലെയിലേക്ക് പ്രവേശനം നല്‍കിയും ബിഗ് ബോസ് തിങ്കളാഴ്ച എപ്പിസോഡില്‍ സര്‍പ്രൈസ് ഒരുക്കി.

ഈ വാരത്തിലെ നോമിനേഷന്‍ ഇങ്ങനെ

അതിഥി- പേളി, ശ്രീനിഷ്

ഷിയാസ്-സാബു, അര്‍ച്ചന

പേളി- സാബു, അര്‍ച്ചന

അര്‍ച്ചന- ശ്രീനിഷ്, സുരേഷ്

സാബു- ഷിയാസ്, അതിഥി

ശ്രീനിഷ്- സാബു, അര്‍ച്ചന

ഇതുപ്രകാരം മൂന്ന് വോട്ടുകള്‍ വീതം ലഭിച്ച അര്‍ച്ചനയും സാബുവും എലിമിനേഷന്‍ ലിസ്റ്റില്‍ എത്തി. തിങ്കളാഴ്ച ക്യാപ്റ്റന്‍ ആയിരുന്ന അരിസ്റ്റോ സുരേഷിന് രണ്ടുപേരെ നേരിട്ട് നോമിനേറ്റ് ചെയ്യാനുള്ള അവസരം ഉണ്ടായിരുന്നു. ഷിയാസിനെയും പേളിയെയുമാണ് സുരേഷ് നോമിനേറ്റ് ചെയ്തത്. ഇതോടെ ഈ വാരം നോമിനേഷന്‍ ലഭിക്കാതിരുന്ന ശ്രീനിഷ് അരവിന്ദ്, അരിസ്‌റ്റോ സുരേഷ്, അതിഥി റായ് എന്നിവര്‍ ഗ്രാന്‍ഡ് ഫിനാലെയിലേക്ക് യോഗ്യത നേടിയതായി ബിഗ് ബോസ് പ്രഖ്യാപിച്ചു.

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

അനുമോൾക്ക് കപ്പ് കിട്ടിയപ്പോഴുണ്ടായ അസൂയ ആയിരുന്നില്ല ആ ഭാവം; അവരത് കട്ട് ചെയ്ത് വച്ചത്; തുറന്നുപറഞ്ഞ് ശൈത്യ
'കേരളത്തിലെ ഉരുക്ക് വനിത, തോൽക്കാൻ പാടില്ല'; ശോഭാ സുരേന്ദ്രനെ പിന്തുണച്ച് ബി​ഗ് ബോസ് താരം