
ചെന്നൈ: സിനിമ അഭിനയം ഉടന്‍ നിർത്തുന്നില്ലെന്ന് നടൻ കമൽഹാസൻ. മൂന്ന് ചിത്രങ്ങൾ കൂടി പൂർത്തിയാക്കാനുണ്ടെന്നും തീരുമാനം അതിന് ശേഷം മാത്രമേ അഭിനയം നിര്‍ത്തൂ എന്നും കമല്‍ പറഞ്ഞു. നാളെ ഡൽഹിയിൽ തെരഞ്ഞെടുപ്പ് കമ്മീഷനെ തന്റെ പ്രതിനിധികൾ കാണുമെന്നും കമൽ.
അഭിനയം നിർത്തി മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകനാകുമെന്നും കമൽഹാസൻ നേരത്തെ പറഞ്ഞിരുന്നു. രാഷ്ട്രീയ പാർട്ടി പ്രഖ്യാപിക്കുന്നതിനു മുന്നോടിയായിട്ടുള്ള സംസ്ഥാന പര്യടനം ഈമാസം ആരംഭിക്കാനിരിക്കെയാണു കമലിന്റെ പ്രസ്താവന. തന്റെ രണ്ടു ചിത്രങ്ങളാണ് ഇനി പുറത്തുവരാനുള്ളത്. അതിനുശേഷം മറ്റു ചിത്രങ്ങളില്‍ അഭിനയിക്കേണ്ടെന്നാണു തന്റെ തീരുമാനമെന്നും കമൽ പറഞ്ഞു. ബോസ്റ്റണിലെ ഹാവാർഡ് സർവകലാശാലയിൽ ദേശീയ മാധ്യമത്തോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാലും രാഷ്ട്രീയത്തിൽ ഉറച്ചുനിൽക്കുമോയെന്ന ചോദ്യത്തിന്, തിരഞ്ഞെടുപ്പിൽ തോൽക്കുമെന്നു താൻ കരുതുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. നീതിപൂർവകമായ ജീവിതത്തിനു വേണ്ടി എന്തെങ്കിലും ചെയ്യണമെന്നാണു തന്റെ ആഗ്രഹം. രാഷ്ട്രീയത്തിലുണ്ടായിരുന്നില്ലെങ്കിലും കഴിഞ്ഞ 37 വർഷമായി താൻ സന്നദ്ധപ്രവർത്തക മേഖലയിലുണ്ടായിരുന്നു. ഈ 37 വർഷത്തിനുള്ളിൽ പത്തു ലക്ഷത്തോളം പ്രവർത്തകരെയാണു താൻ നേടിയതെന്നും കമൽ കൂട്ടിച്ചേർത്തു.
നേരത്തെ തെരഞ്ഞെടുപ്പിനെ നേരിടാന്‍ രജനീകാന്തുമായി കൈകോര്‍ക്കണമോ എന്ന കാര്യം ഗൗരവമായി ആലോചിക്കേണ്ട വിഷയമാണെന്ന് കമല്‍ഹാസന്‍ പ്രതികരിച്ചിരുന്നു. തങ്ങള്‍ ഇരുവരും ഒരുമിച്ച് പ്രവര്‍ത്തിക്കുമോ എന്നതുമായി ബന്ധപ്പെട്ട് വിവിധ ഇടങ്ങളില്‍ നിന്നും ചോദ്യങ്ങള്‍ ഉയരുന്നുണ്ടെന്നും ഈ വിഷയത്തില്‍ രജനി ആദ്യം നിലപാട് വ്യക്തമാക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. അതൊരിക്കലും ഇപ്പോള്‍ എടുത്തു ചാടി തീരുമാനിക്കാന്‍ പറ്റുന്നതല്ല'' ആനന്ദവികടന്‍ എന്ന തമിഴ് മാസികയില്‍ എഴുതിയ ലേഖനത്തില്‍ കമല്‍ പറഞ്ഞു.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ