തമിഴില്‍ തിളങ്ങാന്‍ ആദില്‍ ഇബ്രാഹിം

Web Desk |  
Published : Nov 09, 2017, 12:39 PM ISTUpdated : Oct 04, 2018, 05:33 PM IST
തമിഴില്‍ തിളങ്ങാന്‍ ആദില്‍ ഇബ്രാഹിം

Synopsis

അവതാര വേഷത്തില്‍ പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ ആദില്‍ ഇബ്രാഹിം കോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കുന്നു. കാര്‍ത്തിക് സുബരാജിന്‍റെ സംവിധാന സഹായിയായ വിജയരാഘവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ആദില്‍ അഭിനയിക്കുന്നത്.

 മുന്‍ അറിവാന്‍ എന്നാണ് ചിത്രത്തിന്റെ പേര്. ഹോട്ടല്‍ മാനേജ്‌മെന്‍റെ ബിരുദധാരിയുടെ വേഷത്തിലാണ് ആദില്‍ എത്തുന്നത്. ആദിലിനും സുഹൃത്തുക്കള്‍ക്കും സംഭവിക്കുന്ന കാര്യങ്ങളാണ് ചിത്രത്തിന്‍റെ പ്രമേയം.

അതേസമയം തമിഴില്‍ നിന്ന് ഒട്ടേറെ അവസരങ്ങള്‍ വരുന്നുണ്ടെന്ന് ആദില്‍ പറയുന്നുണ്ട്.  ഇത്രയും നാള്‍ നല്ല തിരക്കഥയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നുവെന്നും ആദില്‍ പറയുന്നു. ആദിലിന്‍റെ മലയാള ചിത്രം ദുബായ്ക്കാരന്‍ റിലീസിനൊരുങ്ങുകയാണ്.
 

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'പരാതിക്കാരി സിപിഎം ഉന്നത നേതാവിന്റെ അടുത്തബന്ധു; രാത്രി ഫ്ലാറ്റിന്റെ ഡോറുകൾ കുത്തിത്തുറന്നാണ് പോലീസ് അകത്തുകയറിയത്': 'അഭിലാഷം' സംവിധായകൻ ഷംസുദ്ധീൻ
വൻകരകൾ കടന്നുവന്ന പ്രണയകഥ; രാഹുൽ റിജി നായരുടെ 'കിങ്കരകാവ്യം' 'അനി-മേള'യിലേക്ക്