ബിഗ് ബോസ് മലയാളം ചരിത്രത്തിലെ ആദ്യ മാസ് എവിക്ഷന് പിന്നാലെ വീട്ടിലേക്കെത്തിയ നാല് വൈൽഡ് കാർഡുകളിൽ ഒരാളായാണ് നിലീനയുടെ വീട്ടിലേക്കുള്ള വരവ്. നാലുപേരിൽ ആദ്യം വീട്ടിലേക്ക് കയറിയ ആളും നിലീന തന്നെ.
വീക്കൻഡ് എവിക്ഷനിൽ ബിഗ് ബോസ് വീട്ടിൽ നിന്നും നിലീന പുറത്ത്. വൈൽഡ് കാർഡ് ആയെത്തിയ മത്സരാർഥികളിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കുമെന്ന് ആദ്യ ദിവസങ്ങളിൽ തോന്നിപ്പിച്ച മത്സരാർത്ഥി, നന്നായി സംസാരിക്കാനും കാര്യങ്ങൾ വിശകലനം ചെയ്യാനും അവതരിപ്പിക്കാനും കഴിവുള്ള ആൾ. ഇങ്ങനെയൊക്കെ ആയിരുന്നിട്ടും വീട്ടിലേക്കെത്തി വെറും രണ്ടാഴ്ച മാത്രം പിന്നിടുമ്പോൾ നിലീന എലിസബത്തിനും ഷോയിൽനിന്ന് പുറത്തുപോകേണ്ടി വന്നിരിക്കുകയാണ്. നിലീനയുടെ കണക്കുകൂട്ടലുകൾ പിഴച്ചത് ലവ് ട്രാക്കിലാണോ?
ബിഗ് ബോസ് മലയാളം ചരിത്രത്തിലെ ആദ്യ മാസ് എവിക്ഷന് പിന്നാലെ വീട്ടിലേക്കെത്തിയ നാല് വൈൽഡ് കാർഡുകളിൽ ഒരാളായാണ് നിലീനയുടെ വീട്ടിലേക്കുള്ള വരവ്. നാലുപേരിൽ ആദ്യം വീട്ടിലേക്ക് കയറിയ ആളും നിലീന തന്നെ. ആദ്യ ദിവസം കൺഫെഷൻ റൂമിൽവച്ചുള്ള സംസാരത്തിൽത്തന്നെ വളരെ ക്ലാരിറ്റിയുള്ള നന്നായി സംസാരിക്കാനറിയുന്ന ആൾ എന്ന ഇമേജ് ആണ് നിലീന പ്രേക്ഷകർക്കും വീട്ടുകാർക്കും നൽകിയത്. വീട്ടിലേക്കെത്തിയ മറ്റുള്ള മൂന്ന് വൈൽഡ് കാർഡുകളേക്കാൾ കൂടുതൽ വീടിനകത്തും പുറത്തും ഇമ്പാക്റ്റ് സൃഷ്ടിക്കാനും വീട്ടുകാരുമായി കൂടുതൽ അടുക്കാനും നിലീനക്ക് കഴിയുമെന്നാണ് ആ ഫസ്റ്റ് ഇമ്പ്രഷനിലൂടെ തോന്നിയതും.
വീട്ടിലെ ആരുമായാണ് ഏറ്റവും ആദ്യം അടുപ്പമുണ്ടാകാൻ സാധ്യത എന്ന ചോദ്യത്തിന് നിലീന നൽകിയ ഉത്തരം ഷിജിൻ എന്നായിരുന്നു. വീട്ടിലേക്ക് വന്നുകയറിയ നിലീനയെ ഭക്ഷണം വാരിക്കൊടുത്താണ് ഷിജിൻ സ്വീകരിച്ചതും. അതുകൊണ്ടുതന്നെ ഷിജിനും നിലീനയും തമ്മിൽ നല്ലൊരു അടുപ്പമുണ്ടാകുമെന്ന് വീടിനകത്തും പുറത്തുമുള്ളവർ പ്രതീക്ഷിച്ചു. എന്നാൽ ഷിജിനല്ല, പകരം നോബിയായിരുന്നു നിലീനയുമായി അടുത്ത വീട്ടിലെ ആ ആൾ. പക്ഷേ ആ അടുപ്പം ഒട്ടും ഓർഗാനിക് ആയിരുന്നില്ല എന്നത് തന്നെയാണ് നിലീനയുടെ പുറത്താവലിലേക്ക് വഴി വച്ചതും.
മാസ് എവിക്ഷന് പിന്നാലെ വീട്ടിലേക്കെത്താൻ പോകുന്ന വൈൽഡ് കാർഡുകളെ തങ്ങൾ അംഗീകരിക്കില്ല എന്ന നിലപാടെടുത്തവരിൽ പ്രധാനി കൂടിയായിരുന്നു നോബി. എന്നാൽ ദിവസങ്ങൾകൊണ്ട് എല്ലാം മാറിമറിഞ്ഞു. എല്ലാത്തിന്റെയും തുടക്കം നോബിയും എൽദോയും തമ്മിൽ നടത്തിയ ഒരു സംഭാഷണത്തിൽ നിന്നായിരുന്നു. നോബിയും എൽദോയും തമ്മിൽ പറഞ്ഞ 'സ്മൂത്ത്' എന്ന വാക്ക് തന്നെ ഉദ്ദേശിച്ചാണെന്നും തന്റെ ഇന്റൻഷനെ മോശമായി നോബി ചിത്രീകരിച്ചു എന്നുമായിരുന്നു നിലീനയുടെ ആരോപണം. ഇത് നിലീനയുടെ സുഹൃത്തുക്കളായ വേദാംഗിയും സുവർണ്ണയും ഏറ്റെടുക്കുക കൂടി ചെയ്തതോടെ വീട്ടിൽ സാമാന്യം വലിയ ചർച്ചയായി ഈ വിഷയം മാറി.
ഇതിനെ തുടർന്ന് നോബിയും നിലീനയും തെറ്റിദ്ധാരണകൾ മാറ്റാനായി പരസ്പരം സംസാരിക്കുകയും ചെയ്തു. ഈ സംഭവം ഇവർക്കിടയിലെ ഐസ് ബ്രേക്കറായി മാറിയെന്നും വേണമെങ്കിൽ പറയാം. ഇരുവർക്കുമിടയിൽ ഒരു ലവ് ട്രാക്ക് വർക്ഔട്ട് ചെയ്തുനോക്കാമെന്ന ആശയം ആദ്യം മുന്നോട്ടുവച്ചത് വേദാംഗിയാണ്. അങ്ങനെയൊരു ലവ് കോംബോയ്ക്കായിട്ടാവാം ബിഗ് ബോസ് നിലീനയെ വീട്ടിലേക്ക് വിട്ടത് എന്ന തരത്തിലും നോബിക്ക് നിലീനയോട് താല്പര്യമുളളതായി തോന്നിയിട്ടുണ്ടെന്ന തരത്തിലും വേദാംഗി സംസാരിക്കുകയും ചെയ്തു.
വൈകാതെ ഇത് നിലീനയും എക്സ്പ്രസ് ചെയ്യുന്ന കാഴ്ചകളാണ് പിന്നീട് നമ്മൾ കണ്ടത്. വൈകാതെ ഇത് ഷോയ്ക്ക് വേണ്ടിയുള്ള കോംബോ എന്ന തരത്തിലേക്ക് മാറുകയും അവിടെനിന്ന് കളി കാര്യമാകുകയും ചെയ്തു എന്നാണ് പറയാനാവുക.
ഇരുവർക്കുമിടയിലെ ഈ സ്നേഹമോ അടുപ്പമോ ഒട്ടും ഓർഗാനിക്കായി പ്രേക്ഷകർക്ക് തോന്നിയില്ല എന്നതാണ് ഏറ്റവും പ്രധാനം. വളരെ ഫോഴ്സ്ഡ് ആയുണ്ടായ ഒരു റിലേഷൻഷിപ്പ് പോലെയാണ് തുടക്കം മുതൽ അവസാനം വരെയും നോബി - നിലീന ബന്ധത്തെ കുറിച്ച് തോന്നിയത്. ഇരുവരും ഗെയ്മിൽനിന്ന് വിട്ടുപോകുന്ന സാഹചര്യവും ഇതിന് ശേഷമുണ്ടായി.
പ്രത്യേകിച്ച് നോബിയുടെ ഗ്രാഫിനെ വളരെ നെഗറ്റീവ് ആയി ഈ റിലേഷൻ ബാധിച്ചിട്ടുണ്ടെന്നാണ് ഭൂരിഭാഗം പ്രേക്ഷകരുടെയും അഭിപ്രായം. സാധാരണ പിബിയിൽ ഉണ്ടാകുന്ന ബന്ധങ്ങൾ പോലെ തങ്ങളുടെ റിലേഷൻ ഒരു ഗ്രേ ഷേഡിൽ നിർത്താൻ ഇവർ അധികം ശ്രയിച്ചിട്ടില്ല. തങ്ങൾക്കിടയിൽ പ്രണയമുണ്ടെന്ന് നോബി പലവട്ടം തുറന്നുപറയുകയും ചെയ്തിട്ടുണ്ട്. പക്ഷേ അപ്പോഴും ഇതൊരു ലവ് റിലേഷൻഷിപ്പ് ആണെന്ന് നിലീന വ്യക്തമാക്കിയിട്ടുണ്ടോ എന്ന് സംശയമാണ്. മറിച്ച് നോബിയുടെയും വേദാംഗിയുടെയും വാക്കുകൾക്ക് ഒപ്പംനിൽക്കുകയും ഒഴുക്കിനൊപ്പം നീന്തുകയുമാണ് നിലീന പലപ്പോഴും ചെയ്തത്. നോബി നൽകിയിരുന്ന അത്രയും ക്ലാരിറ്റി ഈ ബന്ധത്തെക്കുറിച്ച് നിലീന നൽകിയതായി തോന്നുന്നുമില്ല.
ഈ ആഴ്ചയിലെ നോമിനേഷനിൽ വേദാംഗിയുമായി നടത്തിയ ഇമോഷണൽ കോണ്വര്സേഷനാണ് നിലീനയ്ക്ക് തിരിച്ചടിയായി അടുത്ത കാര്യം. വളരെ ആർട്ടിഫിഷ്യലായിരുന്നു കൺഫെഷൻ റൂമിലെ നിലനയുടെയും വേദാംഗിയുടെയും സംസാരവും ഇടപെടലും. ആ നോമിനേഷനിൽ പ്രേക്ഷകർ ഏറ്റവും കൂടുതൽ ചർച്ച ചെയ്തതും അതിനെ കുറിച്ചുതന്നെ. അത്രയും മെലോഡ്രാമയുടെ ആവശ്യംതന്നെ എന്തായിരുന്നു എന്ന് ആരായാലും ചോദിച്ചുപോകും. വേദാംഗി മാത്രം നോമിനേഷനിൽ വരികയും നിലീന സേവ് ആകുകയും ചെയ്തിരുന്ന ആ സാഹചര്യത്തെ മാറ്റിമറിച്ചത് വൈൽഡ് കാർഡ് ആയെത്തിയ നൗഫീനയാണ്. നൗഫീനയുടെ നിർണ്ണായക ഇടപെടലിൽ നിലീനയും നോമിനേഷനിൽ ഉൾപ്പെട്ടു. അത് അവർക്ക് പുറത്തേക്കുള്ള വഴി തുറക്കുകയും ചെയ്തു.
കുറച്ചുകൂടി പക്വതയോടെയും സബ്ട്ടിലായും നോബിയുമായുള്ള റിലേഷൻഷിപ്പിനെ സമീപിക്കുകയും ഡീൽ ചെയ്യുകയും ചെയ്തിരുന്നു എങ്കിൽ നിലീനയുടെ ബിഗ് ബോസ് യാത്രയുടെ അവസാനം ഒരുപക്ഷെ ഇങ്ങനെ ആകുമായിരുന്നില്ല. കാരണം ആളുകളെ അനലൈസ് ചെയ്യാനായാലും അവരോട് ഇടപെടാനായാലും നന്നായി അറിയാവുന്ന, ഗെയിം മനസിലാക്കി അതിനെ സമീപിക്കാൻ കഴിയുന്ന ആളായിരുന്നു നിലീന. അതുകൊണ്ടുതന്നെ ഇത്രവേഗം എന്തായാലും പുറത്തേക്ക് പോകേണ്ടിവരുമായിരുന്നില്ല. പക്ഷേ പോയ ബുദ്ധി ആന പിടിച്ചാലും കിട്ടില്ലല്ലോ.


