രൺബീർ കപൂറിന്റെ 'പ്രണയ​ഗാനം' പാടി ആലിയ ഭട്ട്; വൈറലായി വീഡിയോ

Web Desk |  
Published : Mar 22, 2022, 05:47 PM IST
രൺബീർ കപൂറിന്റെ 'പ്രണയ​ഗാനം' പാടി ആലിയ ഭട്ട്; വൈറലായി വീഡിയോ

Synopsis

വൈറലായി ആലിയ ഭട്ടിന്‍റെ പാട്ട് 'യെ ദിൽ ഹേ മുശ്ക്കിലി'ലെ ഗാനമാണ് ആലിയ പാടിയത്

മുംബൈ: രൺബീർ കപൂർ-ആലിയ ഭട്ട് പ്രണയബന്ധമാണ് ബോളിവുഡിലെ ഏറ്റവും ചൂടുള്ള വാർത്ത. പ്രണയം തുറന്നു പറഞ്ഞതിനുശേഷം ഇരുവരും ഒരുമിച്ചുള്ള നൂറുകണക്കിന് ചിത്രങ്ങളാണ് ആരാധകർ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്. 'റാലിയ' എന്ന ടാഗോടുകൂടി ആരാധകർ പങ്കുവെയ്ക്കുന്ന ചിത്രങ്ങളും വീഡിയോയും നിമിഷ നേരം കൊണ്ടാണ് വൈറലാകുന്നത്.  

2018ലെ ഉമംഗ് സറ്റേജ് പരിപാടിയിൽ ആലിയ പാടിയ ​ഗാനമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. രൺബീർ കപൂറിന്റെ ഹിറ്റ് ചിത്രമായ 'യെ ദിൽ ഹേ മുശ്ക്കിലി'ലെ ഗാനമാണ് ആലിയ പാടിയത്. സംവി​ധായകൻ കരൺ ജോഹർ, അവതാരകനും നടനുമായ മനീഷ് പോൾ എന്നിവർക്കൊപ്പമാണ് ആലിയ ഈ ​ഗാനം ആലപിച്ചത്. 
 

ജിക്യു മാഗസിന് നൽകിയ അഭിമുഖത്തിലാണ് താൻ ആലിയയുമായി പ്രണയത്തിലാണെന്ന് കാര്യം രൺബീർ വെളിപ്പെടുത്തിയത്. കരണ്‍ ജോഹറിന്റെ ‘കോഫി വിത്ത് കരണ്‍’ എന്ന ചാറ്റ് ഷോയില്‍ തനിക്ക്  രണ്‍ബീര്‍ കപൂറിനെ വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടെന്ന്   ആലിയയും തുറന്ന് പറഞ്ഞിരുന്നു. മറ്റ് താരങ്ങളെപോലെ പ്രണയം നിഷേധിക്കാനൊന്നും മുതിരാതെ ഇരുവരും ഇഷ്ടത്തിലാണെന്ന വിവരം ഏവരെയും അറിയിക്കുകയായിരുന്നു. അതുക്കൊണ്ടുതന്നെ രൺബീർ -ആലിയ പ്രണയത്തിന്റെ വാർത്തകൾക്കായി ഒരേപോലെ കാതോർത്തിരിക്കുകയാണ് ആരാധകരും ബി-ടൗണും. 

 

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ആദ്യ കാഴ്ചയിൽ ലോഹിതദാസിന് കാവേരിയെ ഇഷ്ടമായില്ല, പക്ഷേ ആ ഫോട്ടോസ് കണ്ടതോടെ തീരുമാനം മാറ്റി'; തുറന്നുപറഞ്ഞ് സിദ്ധു പനക്കൽ
'ഞാൻ മതം മാറിയിട്ടില്ല, കെട്ടുനിറച്ച് ശബരിമലയ്ക്ക് പോയ ആളാണ് എന്റെ അപ്പച്ചന്‍', വിമര്‍ശകര്‍ക്ക് മറുപടിയുമായി ബീന ആന്റണി