
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെതിരായി ചാനലുകളില്‍ സംസാരിക്കുന്നവര്‍ക്കെതിരെ വധഭീഷണിയെന്ന് സംവിധായകന്‍ ആലപ്പി അഷറഫ്. സംവിധായകന്‍ ബൈജു കൊട്ടാരക്കരയുടെ വീടിന്റെ മതില്‍ ചാടിക്കടന്ന് രണ്ട് പേര്‍ ഒരു വിദേശ ബ്രീഡ് നായയെ കമ്പിവടി കൊണ്ട് അടിച്ചു കൊന്നു. ഒന്നുമറിയാത്ത ആ പാവം മൃഗത്തെ കൊലപ്പെടുത്തി. ഈ കേസിലെ ആദ്യ രക്തസാക്ഷിയാണ് ആ നായ-അഷ്റഫ് പറഞ്ഞു. ചാനല്‍ ചര്‍ച്ചയിലാണ് ആലപ്പി അഷറഫിന്റെ വെളിപ്പെടുത്തല്‍.
അങ്കമാലി എറണാകുളം ഷട്ടില്‍ സര്‍വീസ് അഞ്ചാം വാരത്തിലേക്ക് കടക്കുകയാണ്. ഇപ്പോള്‍ ദിലീപിന്റെ ജാമ്യാപേക്ഷ ഇനി സ്വീകരിക്കില്ലെന്ന് കോടതികള്‍ നോട്ടീസ് ബോര്‍ഡില്‍ ഇടേണ്ട സാഹചര്യമാണെന്നും ആലപ്പി അഷ്റഫ് പരിഹസിച്ചു. കേസിന്റെ സാഹചര്യത്തില്‍ മാറ്റമില്ലെന്ന് പറയാനാകില്ല. കാരണം മാധ്യമപ്രവര്‍ത്തകനായ പെല്ലിശേരിയെ ഒക്ടോബര്‍ രണ്ടിന് വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയിട്ടുണ്ട്.
തനിക്കെതിരെയും ആക്രമണ ഭീഷണിയുണ്ടെന്ന് ആലപ്പി അഷ്റഫ് പറഞ്ഞു. അവര് വക്കീലിനെ മാറ്റുന്നു. ബെഞ്ച് മാറ്റിക്കിട്ടുമോ എന്ന് നോക്കുന്നു. മൂന്ന് വക്താക്കള്‍ ഇനി ചാനലില്‍ ഇരിക്കേണ്ടന്ന് തീരുമാനം വന്നിട്ടുണ്ട്. ഇങ്ങനെയെല്ലാം സാഹചര്യങ്ങളില്‍ മാറ്റമുണ്ടായിട്ടുണ്ടെന്ന് അഷ്റഫ് പരിഹസിച്ചു.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ