തന്‍റെ വിവാഹം കേക്ക് മുറിച്ച് ആഘോഷിച്ച മുന്‍ഭര്‍ത്താവിനോട് അമ്പിളി ദേവിക്ക് പറയാനുള്ളത്

Published : Jan 28, 2019, 09:30 AM IST
തന്‍റെ വിവാഹം കേക്ക് മുറിച്ച് ആഘോഷിച്ച മുന്‍ഭര്‍ത്താവിനോട് അമ്പിളി ദേവിക്ക് പറയാനുള്ളത്

Synopsis

വിവാഹ ദിനത്തിലായിരുന്നു മകന്‍റെ പിറന്നാള്‍, അവന്‍റെ പിറന്നാള്‍ പോലും ഓര്‍മ്മയില്ലാത്ത ലോവലിന് തന്‍റെ വിവാഹം ആഘോഷിക്കാന്‍ എന്ത് യോഗ്യതയാണുള്ളതെന്നും അമ്പിളി ദേവി ചോദ്യമുയര്‍ത്തി

തിരുവനന്തപുരം: അമ്പിളി ദേവിയുടെയും ആദിത്യന്‍റെയും വിവാഹം കേക്ക് മുറിച്ച് ആഘോഷിച്ച അമ്പിളി ദേവിയുടെ  ആദ്യ ഭര്‍ത്താവ് ലോവലിന്‍റെ ദൃശ്യങ്ങള്‍ വൈറലായിരുന്നു. ഇതിനെതിരെ ശക്തമായ മറുപടിയുമായി അമ്പിളി ദേവി രംഗത്ത്.  ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് പ്രതികരിക്കവെയാണ് അമ്പിളി ദേവി രൂക്ഷമായ ഭാഷയില്‍ തന്‍റെ നിലപാട് വ്യക്തമാക്കിയത്. തന്‍റെ വിവാഹം കേക്ക് മുറിച്ച് ആഘോഷിച്ച ലോവല്‍ മകന്‍റെ പിറന്നാള്‍ ദിനം മറന്നോയെന്ന് അമ്പിളി ദേവി പരിഹസിച്ചു. 

വിവാഹ ദിനത്തിലായിരുന്നു മകന്‍റെ പിറന്നാള്‍, അവന്‍റെ പിറന്നാള്‍ പോലും ഓര്‍മ്മയില്ലാത്ത ലോവലിന് തന്‍റെ വിവാഹം ആഘോഷിക്കാന്‍ എന്ത് യോഗ്യതയാണുള്ളതെന്നും അമ്പിളി ദേവി ചോദ്യമുയര്‍ത്തി.  മകന് ആറു വയസ്സാണ് പ്രായം. എന്നാല്‍ ലോവല്‍ എല്ലാവരോടും പറയുന്നത് ഏഴു വയസ്സാണെന്നാണ്. ലോവലുമായി അഞ്ചു വര്‍ഷമായി പിരിഞ്ഞു കഴിയുകയാണ്. 

2018 ജനുവരിയില്‍ നിയമപരമായി ബന്ധം വേര്‍പെടുത്തുകയും ചെയ്തു. മകന്റെ ചിലവിനായി 2500 രൂപ മാസം നല്‍കാന്‍ വിധിയുണ്ട്. അതു പോലും വല്ലപ്പോഴുമാണ് നല്‍കുന്നതെന്നും അമ്പിളി ദേവി കുറ്റപ്പെടുത്തി.  ഒരു രീതിയിലും മുന്നോട്ട്  പോകാന്‍ കഴിയാത്ത അവസ്ഥയിലാണ് വിവാഹ മോചനം നേടിയത്. 

താനായി ഒരു പ്രശ്‌നവും ഉണ്ടാക്കെണ്ടെന്ന് കരുതിയാണ് ഇതുവരെ ഒന്നും തുറന്നു പറയാതിരുന്നതെന്നും, എന്നാല്‍ അപമാനിക്കുന്ന തരത്തില്‍ എന്തെങ്കിലും നീക്കം ലോവലിന്റെ ഭാഗത്തു നിന്നുണ്ടായാല്‍ നിയമപരമായി നേരിടുമെന്നും അമ്പിളി ദേവി പറഞ്ഞു. 

വര്‍ഷങ്ങളായി ആദിത്യന്‍റെ കുടുംബവുമായി ബന്ധമുണ്ട്. എന്നാല്‍ ഈ വിവാഹം നടന്നത് മൂന്നു ആഴ്ചകള്‍ കൊണ്ടാണെന്നും, വീട്ടുകാര്‍ മുന്‍കൈ എടുത്താണ് വിവാഹം നടത്തിയതെന്നും താരം  പറഞ്ഞു. ആദിത്യനെ പൂര്‍ണമായി മനസിലാക്കിയത് കൊണ്ടാണ് വിവാഹത്തിന് സമ്മതിച്ചതെന്നും അമ്പിളി വ്യക്തമാക്കി. അതേസമയം ആദിത്യന്‍ നാലു തവണ വിവാഹം കഴിച്ചതെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്ത വ്യാജമാണെന്നും താരം കൂട്ടിച്ചേര്‍ത്തു.

PREV
click me!

Recommended Stories

'മകൾക്ക് സെക്സ് ടോയ് നൽകാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞത് ഉറക്കമില്ലാത്ത രാത്രികളിലേക്ക് നയിച്ചു'; നേരിട്ടത് കടുത്ത സൈബർ ആക്രമണമെന്ന് നടി
'കീളെ ഇറങ്ങപ്പാ..തമ്പി പ്ലീസ്..'; ഉയരമുള്ള ലൈറ്റ് സ്റ്റാന്റിൽ ആരാധകൻ, അഭ്യർത്ഥനയുമായി വിജയ്, ഒടുവിൽ സ്നേഹ ചുംബനവും