
കൊച്ചി: അങ്കമാലീ ഡയറിസ് എന്ന ഹിറ്റ് ചിത്രത്തില്‍ അപ്പാനി രവി എന്ന കഥാപാത്രത്തിലൂടെ ആരാധകരുടെ മനസില്‍ ഇടം നേടിയ താരമാണു ശരത്ത് കുമാര്‍. എല്ലാവരും തന്നെ അപ്പാനി രവി എന്നും വിളിക്കുന്നതില്‍ അതിവ സന്തുഷ്ടനാണ് എന്നു ശരത് കുമാര്‍ പറയുന്നു. അമ്മ പോലും തന്നെ അങ്ങനെയാണു വിളിക്കുന്നത്. മോഹന്‍ലാലിനൊപ്പം അഭിനയിച്ചതിന്റെ സന്തോഷത്തിലാണു ശരത്ത് കുമാര്‍ ഇപ്പോള്‍. ലാലേട്ടനെ നേരിട്ടു കണ്ട അനുഭവത്തെക്കുറിച്ച് അപ്പാനി രവി എറഞ്ഞത് ഇങ്ങനെ.
ഞാൻ ലാലേട്ടന്‍റെ കടുത്ത ആരാധകനാണ്. ജീവിതത്തിൽ എന്നെങ്കിലും കാണണമെന്ന് ആഗ്രഹിച്ച വ്യക്തിയോടൊപ്പം മുഴുനീള വേഷം ചെയ്തത് സ്വപ്നം പോലെ തോന്നുന്നു. അദ്ദേഹം സെറ്റിൽ എത്തിയ ആദ്യ ദിവസം ഞാൻ അവിടെ ഇല്ലായിരുന്നു. ലാൽജോസ് സാറിനോട് ലാലേട്ടന് അപ്പാനി രവി അല്ലേ കൂടെ അഭിനയിക്കുന്നത്, അവൻ എവിടെ എന്ന് തിരക്കിയെന്ന് സാർ പറഞ്ഞു. അതൊക്കെ കേട്ടപ്പോഴുള്ള സന്തോഷം പറഞ്ഞറിയിക്കാനാവില്ല. ലാലേട്ടനൊപ്പം അഭിനയിക്കുന്നതിന്റെ തലേദിവസം ഭയങ്കര ടെൻഷനായിരുന്നു.
അദ്ദേഹത്തിനെ കാണുന്നതിന് മുമ്പ് രണ്ട് പ്രാവശ്യം കുളിച്ചു. അത് എന്തിനാണെന്ന് എനിക്കറിയില്ല. നരസിംഹത്തിലെ നിങ്ങളെയും ഗുരുവായൂരപ്പനെയുമൊക്കെ കൂടുതൽ തവണ എന്തിനാ കാണുന്നത്, ആദ്യം കാണുമ്പോൾ തന്നെ മനസിലങ്ങ് കയറുകയല്ലേ എന്ന ഡയലോഗാണ് എനിക്ക് ഓർമ്മവന്നത്. അത്തരം ഒരു പ്രത്യേക ആരാധനയാണ് ലാലേട്ടനോട്. ഭാഗ്യത്തിന് അദ്ദേഹത്തിനോടൊപ്പമുള്ള ഡയലോഗ് ആദ്യ ഷോട്ടിൽ തന്നെ ശരിയായി.
മോഹൻലാൽ എന്ന വ്യക്തിയെ പരിചയപ്പെട്ടപ്പോൾ താരത്തോടുള്ള ഇഷ്ടം കൂടി. മറ്റുള്ളവർക്കാണ് അദ്ദേഹം താരം. അദ്ദേഹത്തിന് സ്വയം താൻ ഒരു താരമാണെന്ന ഭാവമേയില്ല, വളരെ സാധാരണക്കാരനായിട്ടാണ് എല്ലാവരോടും ഇടപെടുന്നത്. ഒരുപാട് പുതുമുഖങ്ങളുള്ള ചിത്രമാണ് വെളിപാടിന്റെ പുസ്തകം. ഒരു ഓണ്‍ലൈന്‍ അഭിമുഖത്തിലാണ് ശരത് കുമാര്‍ ഇത് പറഞ്ഞത്.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ