ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡ്‌സ് 2017-ന്റെ പ്രഖ്യാപനവും വിതരണവും നടന്നു

By Web DeskFirst Published Feb 2, 2017, 2:18 AM IST
Highlights

ചലച്ചിത്ര-സാമൂഹിക-സാംസ്‌ക്കാരിക രംഗത്തെ പ്രമുഖരുടെ സാന്നിദ്ധ്യത്തില്‍ കൊച്ചി, അങ്കമാലിയിലെ അഡ്‌ലക്‌സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ച് ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡ്‌സ് 2017-ന്റെ വര്‍ണ്ണാഭമായ അവാര്‍ഡ് നിശ സംഘടിപ്പിക്കപ്പെട്ടു. (ഫോട്ടോ ഗ്യാലറി കാണാന്‍ ക്ലിക്ക് ചെയ്യുക)

ചലച്ചിത്രരംഗത്തെ പ്രമുഖരായ മമ്മൂട്ടി, മധു, കു-ഞ്ചാക്കോ ബോബന്‍, വിനീത്, ലക്ഷ്മി ഗോപാലസ്വാമി, നദിയ മൊയ്തു, മനോജ് കെ ജയന്‍, കെ പി എ സി ലളിത, സിദ്ദിഖ്, അനു സിത്താര, സൈജു കുറുപ്പ്, സുനില്‍ സുഗത, ദിവ്യ പിള്ള, ഇടവേള ബാബു, സ-ഞ്ചിത ഷെട്ടി, വനിത കൃഷ്ണചന്ദ്രന്‍, പാര്‍വ്വതി, രഞ്ജിത് രജപുത്ര, സത്യന്‍ അന്തിക്കാട്, സിബി മലയില്‍, ടിനി ടോം, ഇര്‍ഷാദ്, ശിവദ, മാളവിക മേനോന്‍, അനുമോള്‍, ഗായത്രി സുരേഷ്, അപര്‍ണ്ണ, മാളവിക നായര്‍, കനിഹ, കലാഭവന്‍ ഷാജോണ്‍, മുത്തുമണി, മണിയന്‍പിള്ള രാജു, ജോണ്‍, സാജു നവോദയ, ശ്രീരാമന്‍, വിനു മോഹന്‍, സുധീര്‍ കരമന, സന്തോഷ് കീഴാറ്റൂര്‍, ഏഷ്യാനെറ്റ് എം ഡി കെ മാധവന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സ-ന്നിഹിതരായിരു-ന്നു.
    
ചടങ്ങില്‍ ലൈഫ്‌ടൈം അച്ചീവ്‌മെന്റ് പുരസ്‌ക്കാരം നേടിയ,മലയാളത്തിന്റെ സ്വകാര്യഅഹങ്കാരമായ എം ടി വാസുദേവന്‍ നായരെ മമ്മൂട്ടിയും ഏഷ്യാനെറ്റ് എം ഡി കെ മാധവനും ചേര്‍ന്ന് ആദരിച്ചു.

''ഒപ്പം'' മികച്ച ചിത്രമായും ''പുലിമുരുകന്‍'' ജനപ്രിയ ചിത്രമായും തെരഞ്ഞെടുത്തു. മികച്ച നടന്‍ മോഹന്‍ലാല്‍, മികച്ച നടി മഞ്ജുവാര്യര്‍, ജനപ്രിയ നായകന്‍ നിവിന്‍ പോളി, ജനപ്രിയ നായിക സായ് പല്ലവി, ജനപ്രിയ തമിഴ് നടി തമന്ന-, മികച്ച സംവിധായകന്‍ എബ്രിഡ് ഷൈന്‍, സ്വഭാവ നടന്‍ ബിജു മേനോന്‍, സ്വഭാവ നടി അനുശ്രീ, സഹനടന്‍ രണ്‍ജി പണിക്കര്‍, സഹനടി സേതുലക്ഷ്മി, മികച്ച വില്ലന്‍ ജഗപതി ബാബു, ഹാസ്യനടന്‍ ഷറഫുദ്ദീന്‍, പുതുമുഖതാരങ്ങള്‍ ഗോകുല്‍ ഗോപി, അപര്‍ണ ബാലമുരളി, താരജോഡി ആസിഫ് അലി- രജീഷ വിജയന്‍, ബഹുമുഖ പ്രതിഭ മുകേഷ്, ബാലതാരം രുദ്രാക്ഷ്, തിരക്കഥ വിഷ്ണു-- ബിപിന്‍, ഗാനരചയിതാവ് ബി കെ ഹരിനാരായണന്‍, സംഗീതസംവിധാകയര്‍ 4 മ്യൂസിക്, ജനപ്രിയഗായകര്‍ ഉണ്ണിമേനോന്‍- -സിത്താര, ഛായാഗ്രാഹകന്‍ ഷാജി, എഡിറ്റര്‍ ജോണ്‍കുട്ടി, അയ്യപ്പന്‍, യൂത്ത് ഐക്കോണ്‍ വിനീത് ശ്രീനിവാസന്‍, സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ് പീറ്റര്‍ ഹെയ്ന്‍, സിജോയ് വര്‍ഗ്ഗീസ്, ക്രിട്ടിക്‌സ് അവാര്‍ഡ് : ബെസ്റ്റ് ആക്ടര്‍ ദുല്‍ക്കര്‍, ക്രിട്ടിക്‌സ് അവാര്‍ഡ് : ബെസ്റ്റ് ഫിലിം ''മഹേഷിന്റെ പ്രതികാരം'', ആഷിഖ് അബു തുടങ്ങിയവര്‍ പുരസ്‌ക്കാരങ്ങള്‍ ഏറ്റുവാങ്ങി.
    
അവാര്‍ഡ് നിശയില്‍ പീറ്റര്‍ ഹെയ്‌നിന്റെ നേതൃത്വത്തില്‍‍ മോഹന്‍ലാല്‍ അവതരിപ്പിച്ച ''പുലിമുരുകന്‍'' സെഗ്‍മെന്റ് കാണികളെ ആവേശത്തിന്റെ മുള്‍മുനയി. എത്തിച്ചു. കൂടാതെ നിവിന്‍ പോളിയുടെ വിവിധ ചിത്രങ്ങളിലൂടെ എന്ന പ്രേത്യേക പ്രോഗ്രാമിലൂടെ നിവിന്‍ പോളിയും അജു വര്‍ഗ്ഗീസും, ഷറഫുദ്ദീനും, ശ്രിദ്ധയും, നീരജ് മാധവും മറ്റ് താരങ്ങളും കാണികളെ ആകര്‍ഷിച്ചു.

ഇഷ തല്‍വാര്‍, വേദിക, ബോംബെ ഡാന്‍സേഴ്‌സ് തുടങ്ങിയവര്‍ ഒരുക്കിയ നൃത്തവിസ്മയങ്ങളും മുകേഷ്, കലാഭവന്‍ പ്രജോദ്, നോബി, അരിസ്റ്റോ സുരേഷ്, പ്രശാന്ത്, അഞ്ജന അപ്പുക്കുട്ടന്‍, പിഷാരടി, ധര്‍മ്മജന്‍, പ്രസീദ, ആര്യ, മനോജ് ഗിന്ന-സ് തുടങ്ങിയവരുടെ കോമഡി സ്‌ക്കിറ്റുകളും ഉണ്ണിമേനോന്‍, സിത്താര, സ്റ്റീഫന്‍ ദേവസി എന്നിവരുടെ നേതൃത്വത്തിലുള്ള സംഗീതവിരു-ന്നും സദസ്സിനെ ഇളക്കിമറിച്ചു.

click me!