
മോഹന്‍ലാലിനെ നായകനായി ബി ഉണ്ണിക്കൃഷ്ണന്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് വില്ലന്‍. സിനിമയെ കുറിച്ച് നടത്തുന്ന മോശം പ്രചരണങ്ങളില്‍ പ്രതിഷേധിച്ച് ബി ഉണ്ണിക്കൃഷ്‍ണന്‍ ഫേസ്ബുക്കില്‍ കുറിപ്പെഴുതി. കുറെ അധികമാളുകളുടെ അധ്വാനത്തേയും സർഗ്ഗാത്മകതയേയുമാണ് ചിലർ അവഹേളിക്‌കുന്നതെന്ന് ബി ഉണ്ണിക്കൃഷ്‍ണന്‍ പറഞ്ഞു.
ബി ഉണ്ണിക്കൃഷ്‍ണന്റെ ഫേസ്ബുക്ക് പോസ്റ്റ്
വില്ലൻ' എന്ന സിനിമയുടെ തിരക്കഥയെക്കുറിച്ച്, മെയ്ക്കിങ്ങിനെ കുറിച്ചൊക്കെ നടക്കുന്ന ചില വൻ ചർച്ചകൾ ശ്രദ്ധയിൽപ്പെട്ടു. കള്ളപ്പേരുകളിൽ, ചില ഡിസ്ക്കഷൻ 'ഫോറ'ങ്ങളിലാണ് സംഗതി അരങ്ങേറുന്നത്. 'നാന'യിൽ അടിച്ചുവന്ന ശ്രീകാന്തിന്റെ ചില ചിത്രങ്ങൾ വെച്ച് മൊത്തം സിനിമയെ വിലയിരുത്തി 'തള്ളുന്നു.' ഒരുത്തൻ പറയുന്നു, തിരക്കഥ മുഴുവൻ വായിച്ചെന്ന്. പിന്നെ, 8കെ, വി എഫെക്റ്റ്സ് എല്ലാത്തിനേം കുറിച്ച് 'ആധികാരിക ചർച്ച.' ഒരുത്തൻ എഴുതുന്നു: ഈ സിനിമയിലെ വില്ലന്മാരൊക്കെ 'suited up' ആണെന്ന്. ഹോ.. എന്തൊരു ഇംഗ്ലീഷ്!!! യാതൊരു വിവരവുമില്ലാതെ, അടിസ്ഥാനരഹിതമായ മുൻവിധികളോടെ ഒരു ചിത്രത്തെ സമീപിക്കുമ്പോൾ, ഒരു സംവിധായകന്റെമാത്രമല്ല, കുറെ അധികമാളുകളുടെ അധ്വാനത്തേയും സർഗ്ഗാത്മകതയേയുമാണ് ഇവർ അവഹേളിക്കുന്നത്.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ