ബേസിൽ- ടൊവിനോ- വിനീത് ചിത്രം 'അതിരടി' ചിത്രീകരണം ആരംഭിച്ചു

Published : Oct 20, 2025, 05:04 PM IST
athiradi movie shooting

Synopsis

ബേസിൽ ജോസഫ് ആദ്യമായി നിർമ്മാതാവാകുന്ന 'അതിരടി' എന്ന ചിത്രത്തിൽ ടൊവിനോ തോമസും വിനീത് ശ്രീനിവാസനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഡോ. അനന്തുവിനൊപ്പം ബേസിൽ നിർമ്മിക്കുന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു.

ബേസില്‍ ജോസഫ് ആദ്യമായി നിര്‍മ്മാതാവാകുന്ന ചിത്രമാണ് 'അതിരടി'. കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിന്റെ ടൈറ്റിൽ വീഡിയോ പുറത്തുവന്നത്. ബേസില്‍ ജോസഫ് കേന്ദ്ര കഥാപാത്രങ്ങളില്‍ ഒന്നിനെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ടൊവിനോ തോമസും വിനീത് ശ്രീനിവാസനുമാണ് മറ്റ് രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിനിമയുടെ ഷൂട്ടിങ്ങ് ഇന്ന് ആരഭിച്ചിരിക്കുകയാണ്. ബേസില്‍ ജോസഫ് എന്‍റര്‍ടെയ്ന്‍‍മെന്‍റ്, ഡോ. അനന്തു എസ് എന്‍റര്‍ടെയ്ന്‍മെന്‍റ് എന്നീ ബാനറുകളില്‍ ബേസില്‍ ജോസഫും സൈലം ലേണിംഗ് സ്ഥാപകന്‍ ഡോ. അനന്തുവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഫുള്‍ ഓണ്‍ എന്‍റര്‍ടെയ്നര്‍ ചിത്രം

കോളജ് പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രമാണ് ഇത്. മാസും ആക്ഷനും കോമഡിയുമൊക്കെ ചേരുന്ന ഫുള്‍ ഓണ്‍ എന്‍റര്‍ടെയ്നര്‍ ചിത്രം ആയിരിക്കും ഇതെന്നാണ് ടീസര്‍ നല്‍കുന്ന സൂചന. ചിത്രത്തിലെ കോളെജ് വിദ്യാര്‍ഥികള്‍ക്കായി നേരത്തെ കാസ്റ്റിംഗ് കോള്‍ നടന്നിരുന്നു. അരുണ്‍ അനിരുദ്ധന്‍ ആണ് ചിത്രത്തിന്‍റെ സംവിധാനം. അരുണ്‍ അനിരുദ്ധനൊപ്പം പോള്‍സണ്‍ സ്കറിയയും ചേര്‍ന്നാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. സമീര്‍ താഹിറും ടൊവിനോ തോമസുമാണ് ചിത്രത്തിന്‍റെ സഹനിര്‍മ്മാതാക്കള്‍.

 

 

സംഗീതം വിഷ്ണു വിജയ്, ഛായാഗ്രഹണം സാമുവല്‍ ഹെന്‍റി, എഡിറ്റിംഗ് ചമന്‍ ചാക്കോ, പ്രൊഡക്ഷന്‍ ഡിസൈനര്‍ മാനവ് സുരേഷ്, വസ്ത്രാലങ്കാരം മഷര്‍ ഹംസ, മേക്കപ്പ് റോണക്സ് സേവ്യര്‍, സൗണ്ട് ഡിസൈനര്‍ നിക്സണ്‍ ജോര്‍ജ്, വരികള്‍ സുഹൈല്‍ കോയ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ആന്‍റണി തോമസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് നിഖില്‍ രാമനാഥ്, അമല്‍ സേവ്യര്‍ മനയ്ക്കത്തറയില്‍, ഫിനാന്‍സ് കണ്‍ട്രോളര്‍ ഷൗക്കത്ത് കല്ലൂസ്, വിഎഫ്എക്സ് മൈന്‍ഡ്സ്റ്റെയില്‍ സ്റ്റു‍ഡിയോസ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ സുകു ദാമോദര്‍, സ്റ്റില്‍സ് രോഹിത് കെ സുരേഷ്, ടൈറ്റില്‍ ഡിസൈന്‍ സര്‍കാസനം, പിആര്‍ഒ വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍.

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

SP
About the Author

Shyam Prasad

2025 ഓഗസ്റ്റ് മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ സബ് എഡിറ്റർ. പാലക്കാട് ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദം. മുൻപ് കേരളീയം മാസിക, സൗത്ത് ലൈവ് മലയാളം എന്നിവിടങ്ങളിൽ സബ് എഡിറ്ററായി പ്രവർത്തിച്ചു. കേരള, ദേശീയ വാർത്തകൾ, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. മൂന്ന് വർഷത്തെ മാധ്യമ പ്രവർത്തന കാലയളവിൽ ഗ്രൗണ്ട് റിപ്പോർട്ടുകൾ, നിരവധി ന്യൂസ് സ്റ്റോറികൾ, ഇൻഡെപ്ത് ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ആനുകാലികങ്ങളിൽ ചെറുകഥകളും എഴുതുന്നു.Read More...
Read more Articles on
click me!

Recommended Stories

മമ്മൂട്ടി - ഖാലിദ് റഹ്മാൻ - ഷെരീഫ് മുഹമ്മദ് ടീം ഒന്നിക്കുന്നു; ക്യൂബ്സ് എന്റർടൈൻമെന്റിന്റെ പുതിയ സിനിമയുടെ അനൗൺസ്മെന്റ് ആഘോഷമാക്കി പ്രേക്ഷകലോകം
'മ്ലാത്തി ചേടത്തി' മുതല്‍ 'പി പി അജേഷ്' വരെ; ഈ വര്‍ഷത്തെ ഏറ്റവും മികച്ച 10 പ്രകടനങ്ങള്‍