മലയാളത്തിൽ മാത്രമല്ല, മൂന്ന് ഭാഷകളിൽ ബിഗ് ബോസിന് ഇന്ന് ഗ്രാൻഡ് ഫിനാലെ

By Web TeamFirst Published Sep 30, 2018, 3:24 PM IST
Highlights

മലയാളത്തിൽ മാത്രമല്ല, തമിഴിലും തെലുങ്കിലുമുൾപ്പെടെ മൂന്ന് ഭാഷകളിലെ ബിഗ് ബോസിൽ ഇന്ന് അവസാന ദിവസമാണ്. മലയാളത്തിൽ ഒന്നാമത്തെ സീസൺ അവസാനിക്കാൻ തുടങ്ങുമ്പോൾ തമിഴിലും തെലുങ്കിലും രണ്ടാം സീസണിനാണ് തിരശീല വീഴുന്നത്.

ആരവങ്ങൾക്കും ആഘോഷങ്ങൾക്കുമൊടുവിൽ ഇന്ന് ബിഗ് ബോസ് മലയാളം ഗ്രാൻഡ് ഫിനാലെയിലേക്ക് കടക്കുകയാണ്. മലയാളത്തിൽ മാത്രമല്ല, തമിഴിലും തെലുങ്കിലുമുൾപ്പെടെ  മൂന്ന് ഭാഷകളിലെ ബിഗ് ബോസിൽ ഇന്ന് അവസാന ദിവസമാണ്. മലയാളത്തിൽ ഒന്നാമത്തെ സീസൺ അവസാനിക്കാൻ തുടങ്ങുമ്പോൾ തമിഴിലും തെലുങ്കിലും രണ്ടാം സീസണിനാണ് തിരശീല വീഴുന്നത്.

മലയാളം  ബിഗ് ബോസിൽ അഞ്ച്   മത്സരാർത്ഥികളാണ് ബാക്കിയുള്ളത്. സാബു മോൻ അബ്ദുസമദ്, പേളി മാണി, ശ്രീനിഷ് അരവിന്ദ്, ഷിയാസ് കരീം, അരിസ്റ്റോ സുരേഷ് എന്നിവരാണ് ഫൈനലിൽ മത്സരിക്കാനെത്തുന്നത്. 16 മത്സരാർഥികളിൽ നിന്ന് തുടങ്ങിയ കളി അവസാനിക്കുമ്പോൾ ആറ്  പേരാണ് ഉണ്ടായിരുന്നത്. ഒടുവിൽ നടത്തിയ അപ്രതീക്ഷിത എവിക്ഷനിൽ അതിഥി റായ് പുറത്തായതോടെ കളി അഞ്ച്  പേരിലേക്ക് ചുരുങ്ങി. മോഹൻലാലാണ് ബിഗ് ബോസ് സീസൺ ഒന്നിന്റെ അവതാരകൻ. 

തമിഴ് ബിഗ് ബോസിൽ ബാക്കിയുള്ള നാല്  മത്സരാർത്ഥികളും സ്ത്രീകളാണ്.  ജനനി, ഐശ്വര്യ, വിജയ ലക്ഷ്മി, റിഥ്വിക എന്നിവരാണ് ഫൈനലിൽ എത്തിയ മത്സരാർത്ഥികൾ. നാല് പേരും അഭിനയ രംഗത്ത് തന്നെ ഉള്ളവരുമാണ്. കമൽ ഹാസനാണ് തമിഴ് ബിഗ് ബോസ് സീസൺ ഒന്നിന്റെയും ഇപ്പോൾ സീസൺ രണ്ടിന്റെയും അവതാരകൻ. ഒന്നാമത്തെ സീസണിൽ വിജയി ആയത് അഭിനേതാവും മോഡലുമായ ആരവ് ആയിരുന്നു. തമിഴകത്ത് ഏറെ സ്വാധീനം ചെലുത്തിയ പരിപാടി കൂടിയാണ് ബിഗ് ബോസ്. 

അഞ്ച്  മത്സരാർത്ഥികൾ തന്നെയാണ് തെലുങ്ക് ബിഗ് ബോസിലും ഫൈനലിലെത്തിയിട്ടുള്ളത്. കൗശൽ, ദീപ്തി, ഗീത മാധുരി, ടാനിഷ്‌, സാമ്രാട് എന്നിവരാണ് ഗ്രാൻഡ് ഫിനാലെയിൽ എത്തിയിട്ടുള്ള മത്സാർത്ഥികൾ. മൊത്തം 18 മത്സരാർത്ഥികളായിരുന്നു രണ്ടാം സീസൺ ആരംഭിച്ചപ്പോൾ ഉണ്ടായിരുന്നത്.  തെലുങ്ക് നടൻ നാനി ആണ് ബിഗ് ബോസ് സീസൺ രണ്ടിന്റെ അവതാരകൻ. ഒന്നാമത്തെ സീസണിൽ അവതാരകനായി എത്തിയത് ജൂനിയർ എൻടിആർ ആയിരുന്നു. ശിവ ബാലാജി ആയിരുന്നു ഒന്നാം സീസണിലെ വിജയി. 

click me!