ബിഗ് ബോസിന്റെ ആദ്യ സീസണിലെ വിജയി ആരെന്നറിയാൻ ഇനി മണിക്കൂറുകൾ മാത്രം

Published : Sep 30, 2018, 01:27 PM IST
ബിഗ് ബോസിന്റെ ആദ്യ സീസണിലെ വിജയി ആരെന്നറിയാൻ ഇനി മണിക്കൂറുകൾ മാത്രം

Synopsis

ബിഗ് ബോസിന്റെ ആദ്യ സീസണിലെ വിജയി ആരെന്നറിയാൻ ഇനി മണിക്കൂറുകൾ മാത്രം. ഇന്ന് വൈകിട്ടാണ് ഫൈനൽ. വിജയിയെ കാത്തിരിക്കുന്നത് 1 കോടിയുടെ സമ്മാനമാണ്. 18 താരങ്ങളാണ് ബിഗ് ബോസ് കുടുംബത്തിലേക്ക് എത്തിയത്. 60 ക്യാമറകള്‍ക്ക് മുന്നില്‍  പുറം ലോകവുമായി ബന്ധമില്ലാതെ 100 ദിവസങ്ങളാണ് മല്‍സരാര്‍ത്ഥികള്‍ ജീവിച്ചത്.ഇണക്കവും പിണക്കവും, സംഘര്‍ഷവുമെല്ലാം നിറഞ്ഞുനിന്ന ദൃശ്യകഥ  ക്ലൈമാക്സിലേക്കെത്തുകയാണ്. 

തിരുവനന്തപുരം: ബിഗ് ബോസിന്റെ ആദ്യ സീസണിലെ വിജയി ആരെന്നറിയാൻ ഇനി മണിക്കൂറുകൾ മാത്രം. ഇന്ന് വൈകിട്ടാണ് ഫൈനൽ. വിജയിയെ കാത്തിരിക്കുന്നത് 1 കോടിയുടെ സമ്മാനമാണ്. 18 താരങ്ങളാണ് ബിഗ് ബോസ് കുടുംബത്തിലേക്ക് എത്തിയത്. 60 ക്യാമറകള്‍ക്ക് മുന്നില്‍  പുറം ലോകവുമായി ബന്ധമില്ലാതെ 100 ദിവസങ്ങളാണ് മല്‍സരാര്‍ത്ഥികള്‍ ജീവിച്ചത്.ഇണക്കവും പിണക്കവും, സംഘര്‍ഷവുമെല്ലാം നിറഞ്ഞുനിന്ന ദൃശ്യകഥ  ക്ലൈമാക്സിലേക്കെത്തുകയാണ്. 

അരിസ്റ്റോ സുരേഷ്, പേര്‍ളി മാണി,  സാബുമോന്‍, ഷിയാസ്, ശ്രീനിഷ് എന്നീ 5 പേരാണ് ഫൈനലിലേക്ക് എത്തിയത്. കോൺഫിഡന്റ്ഗ്രൂപ്പ് നൽകുന്ന ഒരു കോടി രൂപയാണ് സമ്മാനം. സമാപനത്തിനായി വര്‍ണാഭമായ കലാവിരുന്നും അരങ്ങിലൊരുങ്ങുകയാണ്. ചിരിയുണര്‍ത്താന്‍ സ്കീറ്റ് ടീമിന് ഒപ്പം സംഗീതവിരുന്നുമായി സ്റ്റീഫന്‍ ദേവസ്യയും അവസാന ദിവസമെത്തും. എസ്എംഎസിന്റെയും, ഗൂഗിള്‍ വോട്ടിങ്ങിന്റെയും അടിസ്ഥാനത്തിലാണ് വിജയിയെ തെരഞ്ഞെടുക്കുന്നത്. 

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ബി​ഗ് ബോസ് കൊണ്ട് നേട്ടം മാത്രം, സാമ്പത്തിക മെച്ചം, വിദേശ പരിപാടികൾ, ഇനി സ്വന്തമായി വീട്: രേണു സുധി
'എന്തോ വരാനിരിക്കുന്നു'; ബിഗ്ബോസിലെ ജനപ്രിയ കോമ്പോ വീണ്ടും ഒരുമിച്ച്, വീഡിയോ വൈറൽ