ബി​ഗ് ബോസ്:ലഭിച്ചത് അഞ്ച് കോടിയിലേറെ വോട്ടുകൾ, ജേതാവിനായി ശക്തമായ ത്രികോണമത്സരം

Published : Sep 30, 2018, 05:12 PM ISTUpdated : Sep 30, 2018, 05:21 PM IST
ബി​ഗ് ബോസ്:ലഭിച്ചത് അഞ്ച് കോടിയിലേറെ വോട്ടുകൾ, ജേതാവിനായി ശക്തമായ ത്രികോണമത്സരം

Synopsis

ബി​ഗ് ബോസ് ജേതാവിനെ കണ്ടെത്താനുള്ള വോട്ടെടുപ്പ് ഇന്നലെ രാത്രി അവസാനിച്ചപ്പോൾ കീരിടം നേടാനായി ഷിയാസ് കരീം, പേളി മാണി, സാബുമോൻ അബ്ദുസമദ് എന്നീ മൂന്ന് പേർ തമ്മിൽ ശക്തമായ മത്സരമാണ് നടക്കുന്നത്...

ഏഷ്യാനെറ്റ് ചാനൽ സംപ്രേക്ഷണം ചെയ്യുന്ന ബി​ഗ്ബോസ് പരിപാടിയുടെ ​ഗ്രാൻഡ് ഫിനാലെ എപ്പിസോ‍ഡ് അൽപസമയത്തിനകം (വൈകിട്ട് 7 മണിക്ക്) സംപ്രേക്ഷണം ചെയ്യും. ബി​ഗ് ബോസ് സീസൺ വണിന്റെ ജേതാവിനെ കണ്ടെത്താനായി ഒരാഴ്ച്ച നീണ്ടുനിന്ന വോട്ടിം​ഗ് ശനിയാഴ്ച്ച രാത്രി അവസാനിച്ചിരുന്നു. ഫൈനൽ റൗണ്ടിലെത്തിയ ആറ് മത്സരാർത്ഥികൾക്കുമായി അഞ്ച് കോടിയിലേറെ വോട്ടുകൾ ലഭിച്ചു എന്നാണ് വിവരം. 

​ഗ്രാൻഡ് ഫിനാലെ വീക്കിലേക്കെത്തിയ ആറ് പേരിൽ അദിതി റായ് ബുധനാഴ്ച്ച എലിമേറ്റഡ് ആയിരുന്നു. സാബുമോൻ അബ്ദുസമദ്, അരിസ്റ്റോ സുരേഷ്, ഷിയാസ് കരീം, ശ്രീനിഷ് അരവിന്ദ്, പേളി മാണി എന്നിവരാണ് ബി​ഗ്ബോസ് വീട്ടിൽ അവശേഷിക്കുന്ന അ‍ഞ്ച് പേർ. ഇവരിൽ സാബുമോൻ, ഷിയാസ് കരീം, പേളി മാണി എന്നിവർ തമ്മിലുള്ള ശക്തമായ പോരാട്ടമാണ് അവസാന റൗണ്ടിൽ നടക്കുന്നത്. വോട്ടിം​ഗ് ശരാശരിയിൽ നേരിയ വ്യത്യാസമാണ് മൂവരും തമ്മിൽ എന്നാണ് സൂചന. 

പ്രൈസ് വാട്ടർ കൂപ്പേഴ്സ് എന്ന അന്താരാഷ്ട്ര ഏജൻസിയാണ് ബി​ഗ് ബോസ് ഷോയുടെ വോട്ടുകൾ ഓഡിറ്റ് ചെയ്യുന്നത്. മലയാളം ബി​ഗ്ബോസ് കൂടാതെ തമിഴ്, തെലുങ്ക്, ബി​ഗ് ബോസ് ഷോകളുടെ വോട്ടുകളും ഇവർ തന്നെയാണ് പരിശോധിച്ച് ഫലം തയ്യാറാക്കുന്നത്. 

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ബി​ഗ് ബോസ് കൊണ്ട് നേട്ടം മാത്രം, സാമ്പത്തിക മെച്ചം, വിദേശ പരിപാടികൾ, ഇനി സ്വന്തമായി വീട്: രേണു സുധി
'എന്തോ വരാനിരിക്കുന്നു'; ബിഗ്ബോസിലെ ജനപ്രിയ കോമ്പോ വീണ്ടും ഒരുമിച്ച്, വീഡിയോ വൈറൽ