
'ബിഗ് ബോസിലേക്ക് ക്ഷണം ലഭിച്ചപ്പോള്‍ ഞാന്‍ വളരെ കണ്‍ഫ്യൂസ്ഡ് ആയിരുന്നു. എല്ലാവരും ഈ പരിപാടിയിലേക്ക് പോകരുതെന്ന് പറഞ്ഞപ്പോൾ രാഹുൽ ഈശ്വർ ആണ് തീർച്ചയായും പോകണം എന്ന് പറഞ്ഞത്'- ബിഗ് ബോസിലെക്കുള്ള വരവിനെ കുറിച്ച് വിജയി സാബു മോൻ അബ്ദുസമദ് സംസാരിക്കുന്നു.
അനൂപ്, സ്റ്റീഫന്‍ തുടങ്ങിയ സുഹൃത്തുകളോടൊക്കെ ബിഗ് ബോസില്‍ പങ്കെടുക്കുന്നതിനെക്കുറിച്ച് ചോദിച്ചു. നിങ്ങള്‍ നമ്മളോടൊക്കെ ഇടപെടുന്ന പോലെ അവിടെയും പെരുമാറിയാല്‍ മതിയെന്നായിരുന്നു അവരുടെ അഭിപ്രായം. വേറെ ഒരുപാട് പേര്‍ എന്നോട് ബിഗ്ബോസിന് പോകരുതെന്നാണ് പറഞ്ഞത്. കോളേജില്‍ എന്‍റെ ജൂനിയറാണ് രാഹുല്‍ ഈശ്വര്‍, അവനാണ് എന്നെ വിളിച്ചു പറഞ്ഞത് നിര്‍ബന്ധമായും ഷോയ്ക്ക് പോണം എന്ന്. നിങ്ങള്‍ക്ക് നിങ്ങളാരാണ് എന്ന് കാണിക്കാനുള്ള അവസരമാണിതെന്നാണ് രാഹുല്‍ പറഞ്ഞത്.
എന്തായാലും പിന്നെ കൂടുതല്‍ പേരോടൊന്നും അഭിപ്രായം ചോദിക്കാന്‍ നിന്നില്ല ഉമ്മയോട് പറഞ്ഞു നേരെ ബിഗ് ബോസിലേക്ക് ഇറങ്ങി. രണ്ടാഴ്ച്ച കൊണ്ട് തിരിച്ചു വരാം എന്നായിരുന്നു എന്‍റെ കണക്കുകൂട്ടല്‍. ബിഗ് ബോസിന്‍റെ ആദ്യത്തെ ഘട്ടത്തില്‍ തന്നെ പുറത്താകും എന്നാണ് കരുതിയിരുന്ന ആളാണ് ഞാന്‍. എന്നോട് ആളുകള്‍ക്കുള്ള ഒരു പൊതുവികാരം വച്ചായിരുന്നു അങ്ങനെ വിചാരിച്ചത്. കാരണം ആളുകള്‍ക്ക് പൊതുവേ എന്നോടൊരു വെറുപ്പാണല്ലോ. ഒരോ എലിമിനേഷനിലും പുറത്തുപോകാന്‍ തയ്യാറായിട്ടാണ് ഇരുന്നത്. എന്നാല്‍ പ്രേക്ഷകരുടെ പിന്തുണ തന്നെ ഞെട്ടിച്ചുകളഞ്ഞുവെന്ന് സാബു പറയുന്നു.
ഞാന്‍ ഭയങ്കരമായി പേടിച്ചിട്ടുണ്ട്. എന്നെക്കുറിച്ച് ഓര്‍ത്തല്ല. എന്‍റെ കുടുംബത്തിന് ഞാനൊരു ബാധ്യതയാവുമോ എന്നോര്‍ത്ത്. ഞാന്‍ എന്‍റെ കുടുംബത്തെ പൊതുവെ പബ്ലിക് പ്ലാറ്റ്ഫോമിലേക്ക് കൊണ്ടു വരാറില്ല. എനിക്ക് രണ്ട് ചെറിയ പെണ്‍കുട്ടികളാണ് നേരത്തെ ഒരു വിഷയത്തില്‍ എന്‍റെ കുടുംബത്തിന്‍റെ ഫോട്ടോയൊക്കെ വച്ച് എനിക്കൊരു ഭീഷണിയൊക്കെ വന്നിരുന്നു. സാധാരണ രീതിയില്‍ അതൊക്കെ വാ നോക്കാം എന്ന മട്ടില്‍ എടുക്കുന്ന ആളാണ് ഞാന്‍ പക്ഷേ കുടുംബത്തെയൊക്കെ വലിച്ചിടുമ്പോള്‍ ഞാന്‍ അവര്‍ക്കൊരു ബാധ്യതയായി മാറുമോ എന്ന് ഞാന്‍ ചിന്തിച്ചിട്ടുണ്ട്.
ബിഗ് ബോസിലെ സാബു ആരാണെന്ന് ചോദിച്ചാല്‍ ഞാന്‍ തന്നെയാണ്... ഒരുപാട് സുഹൃത്തുകള്‍ എനിക്കുണ്ട് എന്നെ അറിയുന്നവര്‍ക്ക് എന്നെ ഇഷ്ടമാണ്. എന്‍റെ സുഹൃത്തുകള്‍ ആരും എന്നെ വിട്ടു പോയിട്ടില്ല. പക്ഷേ എന്നെ വെറുക്കുന്നവര്‍ക്ക് അങ്ങനെ തന്നെ നില്‍ക്കും ഞാനത് മാറ്റാന്‍ മെനക്കെടാറില്ല. ഞാന്‍ എല്ലാവരുടെ അടുത്തും സംസാരിക്കും കൂട്ടുകാരെ പറ്റിക്കുന്നതും വട്ടം കറക്കുന്നതുമൊക്കെ കുട്ടിക്കാലം തൊട്ടേ എന്‍റെ സ്ഥിരം പരിപാടിയാണ്.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ