പേര്‍ളിയെ ശ്രീനിഷിന് മിസ് ചെയ്ത് തുടങ്ങി; തെളിവ് ഇതാ

Published : Oct 04, 2018, 09:19 AM ISTUpdated : Oct 04, 2018, 11:29 AM IST
പേര്‍ളിയെ ശ്രീനിഷിന് മിസ് ചെയ്ത് തുടങ്ങി; തെളിവ് ഇതാ

Synopsis

ബിഗ് ബോസ് മലയാളം ആദ്യ സീസണില്‍ ആരാധകരില്‍ ഏറ്റവും ചര്‍ച്ചയായ കാര്യങ്ങളില്‍ ഒന്നാണ് ശ്രീനിഷ്- പേളി പ്രണയം. ഗെയിമിന്റെ ഭാഗമായാണോ അതോ യഥാര്‍ഥ പ്രണയമാണോ ഇരുവരും തമ്മിലുള്ളത് എന്ന് ആരാധകര്‍ സംശയവും ഉന്നയിച്ചിരുന്നു

ബിഗ് ബോസ് മത്സരം അവസാനിച്ചപ്പോള്‍ പ്രേക്ഷകര്‍ മാത്രമല്ല മത്സരാര്‍ത്ഥികളും പരസ്പരം മിസ് ചെയ്ത് തുടങ്ങി. നൂറു ദിവസത്തെ വാശിയേറിയ മത്സരമായിരുന്നു ബിഗ് ബോസ്. ബിഗ് ബോസിലെ പ്രണയ ജോഡികളാണ് പേര്‍ളിയും ശ്രീനിഷും. ഇവര്‍ക്കായിരിക്കും കൂടുതല്‍ മിസ്സിങ്ങ് തോന്നുക. രണ്ടുപേരും കഴിഞ്ഞ ദിവസം തങ്ങളുടെ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ ഇതിന്റെ തെളിവായിരുന്നു.

 നൂറു ദിവസങ്ങള്‍ക്ക് ശേഷം തിരിച്ചെത്തിയെന്നു പറഞ്ഞുകൊണ്ടാണ് പേര്‍ളി ശ്രീനിക്കൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തത്. എന്നാല്‍ ചുരുളമ്മേ എവിടെയാ എന്ന് ചേദിച്ചുകൊണ്ടായിരുന്നു ശ്രീനിയുടെ പോസ്റ്റ്. പേര്‍ലിഷ് മിസ്സിഗ് യൂ എന്ന് ഹാഷ്ടാഗും പോസ്റ്റിനൊപ്പം ഉണ്ടായിരുന്നു.

ബിഗ് ബോസ് മലയാളം ആദ്യ സീസണില്‍ ആരാധകരില്‍ ഏറ്റവും ചര്‍ച്ചയായ കാര്യങ്ങളില്‍ ഒന്നാണ് ശ്രീനിഷ്- പേളി പ്രണയം. ഗെയിമിന്റെ ഭാഗമായാണോ അതോ യഥാര്‍ഥ പ്രണയമാണോ ഇരുവരും തമ്മിലുള്ളത് എന്ന് ആരാധകര്‍ സംശയവും ഉന്നയിച്ചിരുന്നു. ഒപ്പമുണ്ടായിരുന്ന മത്സരാര്‍ഥികളും വിമര്‍ശനവുമായി രംഗത്ത് എത്തി. എന്നാല്‍ പ്രണയം വിവാഹത്തിലേക്ക് എത്തിക്കാനാണ് തീരുമാനമെന്നായിരുന്നു ശ്രീനിഷും പേളിയും പറഞ്ഞത്. ശ്രീനിഷുമായുള്ള പ്രണയത്തെ കുറിച്ച പേളി സംസാരിക്കുന്നു."

ബിഗ് ബോസ് തുടങ്ങി രണ്ടോ മൂന്നോ ആഴ്‍ച കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും നോക്കാൻ തുടങ്ങി.  ദീപന് മുട്ട കൊടുക്കുമായിരുന്ന ഞാൻ അത് ശ്രീനിഷിന് കൊടുക്കാൻ തുടങ്ങി. ശ്രീനിഷ് അടുത്തിരിക്കുമ്പോള്‍ ഒരു കറന്റടിക്കും. ശ്രീനിഷിന്റെ അടുത്ത് സംസാരിച്ചുകൊണ്ടിരുന്നാല്‍ എത്രയായാലും സമയം പോകുന്നതേ അറിയില്ല. 

പ്രണയം എനിക്ക് ഗെയിമില്ല. അത് യഥാര്‍ഥമാണ്. ഗെയിമില്‍ നിന്ന് പുറത്തുവന്നപ്പോള്‍ പലരിലും മാറ്റങ്ങളുണ്ടായി, നല്ല മാറ്റങ്ങളുണ്ടായി. പക്ഷേ ശ്രീനി ഇപ്പോഴും അതേ വ്യക്തിയാണ്. ഞാൻ ബിഗ് ബോസ് ഹൌസില്‍ കണ്ട അതേ വ്യക്തി. മാത്രമല്ല ബിഗ് ബോസ്സിലെ അനുഭവങ്ങള്‍ ഞങ്ങള്‍ ഒരുമിച്ച് അനുഭവിച്ചതുകൊണ്ട് ഞാൻ എന്തു പറയുമ്പോഴും അത് എങ്ങനെയാണെന്ന് ശ്രീനിക്കും ശ്രീനി പറയുന്നത് എന്താണ് എന്നത് എനിക്കും അറിയാം. 
ഇങ്ങനെയൊരു അനുഭവം എല്ലാവര്‍ക്കും കിട്ടില്ല. ഡാഡിയെ കൊണ്ട് ഫോണില്‍ സംസാരിപ്പിച്ചു. മമ്മിയെയും കണ്ട് സംസാരിക്കണം. എല്ലാം ശരിയാകും എന്നാണ് കരുതുന്നത്. എന്‍ഗേജ്മെന്റ് ഉടൻ നടക്കും, കല്യാണം ഉടൻ തന്നെ ഉണ്ടാകും പേളി പറയുന്നു.

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ബി​ഗ് ബോസ് കൊണ്ട് നേട്ടം മാത്രം, സാമ്പത്തിക മെച്ചം, വിദേശ പരിപാടികൾ, ഇനി സ്വന്തമായി വീട്: രേണു സുധി
'എന്തോ വരാനിരിക്കുന്നു'; ബിഗ്ബോസിലെ ജനപ്രിയ കോമ്പോ വീണ്ടും ഒരുമിച്ച്, വീഡിയോ വൈറൽ