പ്രിൻസിന്റെ കളക്ഷൻ വേട്ട എന്തായി ? ആദ്യദിനം 1 കോടി, പിന്നീടോ ? പ്രിൻസ് ആൻഡ് ഫാമിലി ഇതുവരെ നേടിയത്

Published : May 31, 2025, 04:17 PM ISTUpdated : May 31, 2025, 04:18 PM IST
പ്രിൻസിന്റെ കളക്ഷൻ വേട്ട എന്തായി ? ആദ്യദിനം 1 കോടി, പിന്നീടോ ? പ്രിൻസ് ആൻഡ് ഫാമിലി ഇതുവരെ നേടിയത്

Synopsis

നവാ​ഗതനായ ബിന്റോ സ്റ്റീഫൻ സംവിധാനം ചെയ്ത ചിത്രമാണ് പ്രിൻസ് ആൻഡ് ഫാമിലി.

രു വർഷത്തിന് ശേഷം ദിലീപിന്റേതായി തിയറ്ററുകളിലെത്തിയ സിനിമയായിരുന്നു പ്രിൻസ് ആൻഡ് ഫാമിലി. ദിലീപിന്റെ കരിയറിലെ 150-ാം സിനിമ എന്ന ലേബലോടെ തിയറ്ററുകളിലെത്തിയ ചിത്രം തിയറ്ററുകളിൽ മിന്നും പ്രകടനം കാഴ്ചവച്ചു. തിയറ്ററുകളിൽ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച ഈ ഫാമിലി എന്റർടെയ്നർ നിലവിൽ നാലാം വാരം പിന്നിട്ടിരിക്കുകയാണ്. ഈ അവസരത്തിൽ പ്രിൻസ് ആൻഡ് ഫാമിലി ഇതുവരെ എത്ര കളക്ഷൻ നേടി എന്ന വിവരം പുറത്തുവരികയാണ്. 

പ്രമുഖ ബോക്സ് ഓഫീസ് ട്രാക്കിം​ഗ് സൈറ്റായ സാക്നിൽക്കിന്റെ റിപ്പോർട്ട് പ്രകാരം 1.01 കോടിയാണ് ആദ്യദിനം പ്രിൻസ് ആൻഡ് ഫാമിലി നേടിയത്. രണ്ടാം ദിനം 1.05 കോടിയും മൂന്നാം ദിനം 1.72 കോടിയും പ്രിൻസ് ആന്റ് ഫാമിലി നേടി. നാലാം ദിനം 1.25 കോടി, അഞ്ചാം ദിനം 1.15 കോടി, ആറാം ദിനം 1.02കോടി, ഏഴാം ദിനം 1 കോടി എന്നിങ്ങനെയാണ് മറ്റ് ദിവസങ്ങളിൽ നേടിയ കളക്ഷൻ. 

ഇതുവരെ 16.94 കോടിയാണ് പ്രിൻസ് ആൻഡ് ഫാമിലിയുടെ ഇന്ത്യ ​ഗ്രോസ് കളക്ഷൻ. ഇരുപത്തി രണ്ട് ദിവസം വരെയുള്ള കണക്കാണിത്. കേരളത്തിൽ നിന്നും 14 കോടിയോളം പ്രിൻസ് ആൻഡ് ഫാമിലി നേടിയിട്ടുണ്ട്.  ഓവർസീസിൽ നിന്നും 6.62 കോടിയും ചിത്രം നേടിയിട്ടുണ്ട്. ആ​ഗോള തലത്തിൽ 23.56 കോടിയാണ് ഇരുപത്തി രണ്ട് ദിവസം വരെ ദിലീപ് ചിത്രം നേടിയത്. 

നവാ​ഗതനായ ബിന്റോ സ്റ്റീഫൻ സംവിധാനം ചെയ്ത ചിത്രമാണ് പ്രിൻസ് ആൻഡ് ഫാമിലി. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമിച്ച ചിത്രത്തിൽ ധ്യാൻ ശ്രീനിവാസൻ, ജോസ് കുട്ടി ജേക്കബ്,ബിന്ദു പണിക്കർ, സിദ്ധിഖ്, മഞ്ജു പിള്ള, ഉർവ്വശി, ജോണി ആന്റണി, അശ്വിൻ ജോസ്, റോസ്ബെത് ജോയ്, പാർവതി രാജൻ ശങ്കരാടി തുടങ്ങി നിരവധി താരങ്ങൾ അഭിനയിച്ചിട്ടുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..

PREV
Read more Articles on
click me!

Recommended Stories

അമ്പമ്പോ..! അവസാന നിമിഷം വൻ കുതിപ്പ്, കേരള പ്രീ സെയിലിൽ ഞെട്ടിച്ച് കളങ്കാവൽ, ഫസ്റ്റ് ഷോ 9.30ന്
'ഷൺമുഖനും' ചെക്ക് ! ജിസിസിയിലും റെക്കോർഡ്; ടിക്കറ്റ് വിൽപ്പനയില്‍ ഞെട്ടിച്ച് കളങ്കാവൽ, ഫീഡ്ബാക്കിനായി കാത്ത് മമ്മൂട്ടി