രണ്ടാം വാരത്തിലേക്ക് 'ജെഎസ്‍കെ'; സുരേഷ് ഗോപി ചിത്രം ഇതുവരെ നേടിയത് എത്ര? കണക്കുകള്‍

Published : Jul 23, 2025, 10:21 PM IST
jsk malayalam movie day 3 box office suresh gopi anupama parameswaran

Synopsis

പ്രവീണ്‍ നാരായണന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രം

സുരേഷ് ഗോപി നായകനായ ഒരു ചിത്രം ഒന്നര വര്‍ഷത്തിന് ശേഷമാണ് തിയറ്ററുകളില്‍ എത്തിയത്. പ്രവീണ്‍ നാരായണന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ജെഎസ്കെ (ജാനകി വി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള) ആണ് ആ ചിത്രം. ജൂലൈ 17 ന് ആയിരുന്നു ചിത്രത്തിന്‍റെ റിലീസ്. ഇന്നത്തോടെ തിയറ്ററുകളില്‍ ചിത്രം ഒരാഴ്ച പിന്നിടുകയാണ്. ആറ് ദിവസത്തെ കളക്ഷന്‍ കണക്ക് ട്രാക്കര്‍മാര്‍ പുറത്തുവിട്ടിട്ടുണ്ട്. അത് എത്രയെന്ന് നോക്കാം.

പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്ക് പ്രകാരം ആദ്യ ആറ് ദിനങ്ങള്‍ കൊണ്ട് ചിത്രം നേടിയ നെറ്റ് കളക്ഷന്‍ 4.49 കോടിയാണ്. ഇന്ത്യയില്‍ നിന്ന് മാത്രമുള്ള സംഖ്യയാണ് ഇത്. രണ്ടാം വാരാന്ത്യത്തില്‍ ചിത്രത്തിന്‍റെ പ്രകടനം എങ്ങനെയുണ്ടാവും എന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ട്രാക്കര്‍മാര്‍. പ്രവര്‍ത്തി ദിനങ്ങളേക്കാള്‍ എന്തുകൊണ്ടും മെച്ചപ്പെട്ട കളക്ഷനാണ് രണ്ടാം വാരാന്ത്യ ദിനങ്ങളില്‍ ചിത്രത്തിന് പ്രവചിക്കപ്പെടുന്നത്.

അനുപമ പരമേശ്വരൻ, ദിവ്യ പിള്ള, ശ്രുതി രാമചന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ നായികാ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയിരിക്കുന്നത്. ഒരു ഇടവേളയ്ക്ക് ശേഷം അനുപമ പരമേശ്വരൻ നായികാ വേഷം ചെയ്തു കൊണ്ട് മലയാളത്തിലെത്തുന്ന ഈ ചിത്രം ഒരു കോർട്ട് റൂം ഡ്രാമയാണ്. സുരേഷ് ഗോപിയുടെ 253-ാ മത് ചിത്രമാണ് ജെഎസ്കെ. കേസ് അന്വേഷണം, കോടതി വ്യവഹാരം എന്നിവയുൾപ്പെടുന്ന ഒരു ലീഗൽ ത്രില്ലർ ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

അസ്‌കർ അലി, മാധവ് സുരേഷ് ഗോപി, ബൈജു സന്തോഷ്, ജയൻ ചേർത്തല, ജോയ് മാത്യു, അഭിലാഷ് രവീന്ദ്രൻ, രജിത് മേനോൻ, നിസ്താർ സേട്ട്, വൈഷ്ണവി രാജ്, മേധ പല്ലവി, കോട്ടയം രമേഷ്, ദിലീപ്, ബാലാജി ശർമ, രതീഷ് കൃഷ്ണൻ, ഷഫീർ ഖാൻ, മഞ്ജു ശ്രീ നായർ, ജയ് വിഷ്ണു എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.

PREV
NS
About the Author

Nirmal Sudhakaran

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ. എന്‍റര്‍ടെയ്ന്‍മെന്‍റ്, കലാ- സാംസ്കാരികം എന്നീ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ഗോവ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം തുടങ്ങിയവ കവര്‍ ചെയ്തിട്ടുണ്ട്. പ്രിന്റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: nirmal@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കേരളത്തില്‍ രണ്‍വീര്‍ സിം​ഗിന് ഫാന്‍സ് ഉണ്ടോ? 'ധുരന്ദര്‍' 5 ദിവസം കൊണ്ട് നേടിയത്
17 ദിവസം, വൻ കുതിപ്പുമായി മമ്മൂട്ടി പടം; എന്നിട്ടും കട്ടയ്ക്ക് പിടിച്ച് 'എക്കോ', ഇതുവരെ നേടിയ കളക്ഷൻ