7 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ്, അലിയയെ പിന്തള്ളി കല്യാണി! ഇന്ത്യന്‍ സിനിമയിലെ ആ റെക്കോര്‍ഡ് ബുക്കിലേക്ക് 'ലോക'

Published : Sep 18, 2025, 06:13 PM IST
lokah now 4th highest grossing female led indian movie surpassing alias raazi

Synopsis

ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും വലിയ കളക്ഷന്‍ നേടിയ നായികാ പ്രാധാന്യമുള്ള ചിത്രങ്ങളുടെ പട്ടികയില്‍ കുതിച്ച് ലോക. വന്‍ നേട്ടവുമായി കല്യാണി ചിത്രം

ഒരു സാധാരണ ബോക്സ് ഓഫീസ് വിജയത്തേക്കാള്‍ പകിട്ടുണ്ട് ലോക നേടിയ വിജയത്തിന്. നായികാ പ്രാധാന്യമുള്ള ചിത്രമാണ് എന്നതുതന്നെ അതിന് പ്രധാന കാരണം. അത്തരത്തിലൊരു ചിത്രം തെന്നിന്ത്യന്‍ സിനിമയില്‍ത്തന്നെ ആദ്യമായാണ് 100 കോടി ക്ലബ്ബില്‍ പോലും കയറുന്നത്. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 250 കോടി ക്ലബ്ബും പിന്നിട്ട് ബോക്സ് ഓഫീസ് യാത്ര തുടരുകയാണ് ചിത്രം. ഈ യാത്രയില്‍ ഒട്ടനവധി ബോക്സ് ഓഫീസ് റെക്കോര്‍ഡുകള്‍ ചിത്രം തകര്‍ത്തിരുന്നു. ഇപ്പോഴിതാ ഇന്ത്യന്‍ സിനിമയിലെ ഒരു റെക്കോര്‍ഡ് ബുക്കിലും ഇടം പിടിച്ചിരിക്കുകയാണ് ചിത്രം.

ഇന്ത്യന്‍ സിനിമയില്‍, നായികാ പ്രാധാന്യമുള്ള ചിത്രങ്ങളില്‍ എക്കാലത്തെയും ഏറ്റവും വലിയ കളക്ഷന്‍ നേടിയ അഞ്ച് ചിത്രങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ചിരിക്കുകയാണ് ലോക ചാപ്റ്റര്‍ 1 ചന്ദ്ര. ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ നിന്ന് മാത്രം നേടിയ നെറ്റ് കളക്ഷന്‍ മാത്രം പരിഗണിച്ചുള്ള ലിസ്റ്റ് ആണ് ഇത്. പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്ക് പ്രകാരം ചിത്രം ഇന്ത്യയില്‍ നിന്ന് ഇതുവരെ നേടിയ നെറ്റ് കളക്ഷന്‍ 126.95 കോടിയാണ്.

പ്രസ്തുത ലിസ്റ്റില്‍ നാലാം സ്ഥാനത്താണ് നിലവില്‍ ലോക. അലിയ ഭട്ടിനെ കേന്ദ്ര കഥാപാത്രമാക്കി മേഘ്ന ഗുല്‍സാല്‍ സംവിധാനം ചെയ്ത് 2018 ല്‍ പുറത്തിറങ്ങിയ റാസി എന്ന ചിത്രത്തെ പിന്നിലാക്കിയാണ് ലോക ലിസ്റ്റില്‍ നാലാം സ്ഥാനത്തേക്ക് എത്തിയത്. 123.74 കോടി ആയിരുന്നു ചിത്രത്തിന്‍റെ ലൈഫ് ടൈം ഇന്ത്യന്‍ ബോക്സ് ഓഫീസ് നെറ്റ്. അതേസമയം സാക്നില്‍കിന്‍റെ തന്നെ കണക്ക് പ്രകാരം ചിത്രത്തിന്‍റെ ഇന്ത്യന്‍ ഗ്രോസ് 148.55 കോടിയാണ്. മലയാളത്തില്‍ എക്കാലത്തെയും ഏറ്റവും വലിയ കളക്ഷനിലേക്ക് വൈകാതെ എത്തും ലോക.

ദുൽഖറിന്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രമാണ് ലോക- ചാപ്റ്റർ വൺ: ചന്ദ്ര. കല്യാണി പ്രിയദർശൻ, നസ്‌ലൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ ചെ്തിരിക്കുന്നത്. വമ്പൻ ബജറ്റില്‍ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്‍റെ രചനയും സംവിധായകന്‍റേതാണ്. യു എ സർട്ടിഫിക്കറ്റ് ആണ് ചിത്രത്തിന്. മലയാളി പ്രേക്ഷകർ ഇതുവരെ കാണാത്ത ഒരു ഫാന്റസി ലോകമാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ചന്ദ്ര എന്ന ടൈറ്റില്‍ കഥാപാത്രമായി കല്യാണി പ്രിയദർശൻ വേഷമിട്ടിരിക്കുന്ന ചിത്രത്തിൽ സണ്ണി എന്നാണ് നസ്‌ലൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.

PREV
NS
About the Author

Nirmal Sudhakaran

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ. എന്‍റര്‍ടെയ്ന്‍മെന്‍റ്, കലാ- സാംസ്കാരികം എന്നീ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ഗോവ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം തുടങ്ങിയവ കവര്‍ ചെയ്തിട്ടുണ്ട്. പ്രിന്റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: nirmal@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'ഷൺമുഖനും' ചെക്ക് ! ജിസിസിയിലും റെക്കോർഡ്; ടിക്കറ്റ് വിൽപ്പനയില്‍ ഞെട്ടിച്ച് കളങ്കാവൽ, ഫീഡ്ബാക്കിനായി കാത്ത് മമ്മൂട്ടി
വൻ കുതിപ്പ്, കളങ്കാവലിന് മുന്നിൽ ആ മോഹൻലാൽ പടം വീണു ! ഒന്നാമൻ 'അ​ബ്രാം ഖുറേഷി' തന്നെ; പ്രീ സെയിലിൽ പണവാരിയ പടങ്ങൾ