
മലയാള സിനിമയ്ക്ക് പുത്തനൊരു ഹിറ്റുകൂടി ലഭിച്ചിരിക്കുകയാണ്. നിവിൻ പോളി നായകനായി എത്തിയ സർവ്വം മായ. റിലീസ് ചെയ്ത് ആദ്യദിനം മുതൽ പ്രേക്ഷക-നിരൂപക പ്രശംസ നേടിയ ചിത്രത്തിന് മികച്ച മൗത്ത് പബ്ലിസിറ്റിയും ലഭിച്ചിരുന്നു. ഒരിടവേളയ്ക്ക് ശേഷം ബോക്സ് ഓഫീസിൽ വൻ തിരിച്ചുവരവ് നടത്തിയ നിവിൻ ചിത്രം ഇപ്പോൾ 100 കോടി ക്ലബ്ബിലും ഇടംപിടിച്ചിരിക്കുകയാണ്. റിലീസ് ചെയ്ത് 10 ദിവസത്തിലാണ് സർവ്വം മായയുടെ ഈ നേട്ടം. തതവസരത്തിൽ ഏറ്റവും വേഗത്തിൽ 100 കോടി ക്ലബ്ബിൽ ഇടംനേടിയ മലയാളം സിനിമകളുടെ ലിസ്റ്റും പുറത്തുവരികയാണ്.
ലിസ്റ്റിൽ ഏറ്റവും കുടുതൽ സിനിമകളും മോഹൻലാലിന്റേതാണ്. നാല് ചിത്രങ്ങളാണ് താരത്തിന്റേതായി പട്ടികയിൽ ഉള്ളത്. ഒന്നാമതും മോഹൻലാൽ ചിത്രം തന്നെ. രണ്ട് ദിവസം കൊണ്ട് 100 കോടി ക്ലബ്ബിൽ എത്തിയ എമ്പുരാന് ആണ് ഈ നേട്ടം. ആറ് ദിവസം കൊണ്ട് തുടരുവും ഏഴ് ദിവസം കൊണ്ട് ലോക ചാപ്റ്റർ 1 ചന്ദ്രയും രണ്ടും മൂന്നും സ്ഥാനങ്ങൾ സ്വന്തമാക്കി. ലൂസിഫർ, മഞ്ഞുമ്മൽ ബോയ്സ്, 2018 എന്നീ സിനിമകളെ പിന്നിലാക്കി സർവ്വം മായ മുന്നിലെത്തിയിട്ടുണ്ടെന്നാണ് സൗത്ത് ഇന്ത്യൻ ബോക്സ് ഓഫീസിന്റെ ലിസ്റ്റിൽ നിന്നും വ്യക്തമാകുന്നത്.
മലയാള സിനിമയ്ക്ക് ആദ്യമായി 100 കോടി സമ്മാനിച്ച മോഹൻലാൽ ചിത്രം പുലിമുരുകൻ ലിസ്റ്റിൽ പതിമൂന്നാം സ്ഥാനത്താണ്. 36 ദിവസം കൊണ്ടാണ് ചിത്രം 100 കോടി എന്ന ചരിത്ര നേട്ടം സ്വന്തമാക്കിയത്. പൃഥ്വിരാജ്, നസ്ലിൻ, ഫഹദ് ഫാസിൽ, ടൊവിനോ, ഉണ്ണി മുകുന്ദൻ തുടങ്ങിയവരുടെ സിനിമകളും ലിസ്റ്റിൽ ഇടംപിടിച്ചിട്ടുണ്ട്.
വേഗത്തിൽ 100 കോടി ക്ലബ്ബിലെത്തിയ മലയാള സിനിമകൾ