കാജോളിന്റെ മാ മൂന്ന് ദിവസത്തില്‍ മികച്ച കളക്ഷനുമായി ബോക്സ് ഓഫീസിൽ മുന്നേറുന്നു

Published : Jun 29, 2025, 07:16 PM IST
kajol film maa break record of lifetime collection of 2025 films loveyapa to the bhootnii

Synopsis

 ശപിക്കപ്പെട്ട മരവുമായി ബന്ധപ്പെട്ട മിത്തിന്‍റെ പശ്ചാത്തലത്തിൽ, തന്റെ മകളെ രക്ഷിക്കാൻ പോരാടുന്ന ഒരു അമ്മയുടെ കഥയാണ് ചിത്രം പറയുന്നത്.

മുംബൈ: ബോളിവുഡ് താരം കാജോൾ നായികയായെത്തിയ ‘മാ’ ബോക്സ് ഓഫീസിൽ ശക്തമായ പ്രകടനം കാഴ്ചവെക്കുന്നു. മൂന്ന് ദിവസത്തിനുള്ളിൽ 11.23 കോടി രൂപയാണ് ചിത്രം ഇന്ത്യയിൽ നിന്ന് നേടിയത്. വിശാൽ ഫുരിയ സംവിധാനം ചെയ്ത ‘മാ’ ജൂൺ 27-ന് തിയേറ്ററുകളിൽ എത്തിയത്. ആദ്യ ദിനം 4.65 കോടി രൂപയും, രണ്ടാം ദിനം 6.18 കോടി രൂപയും ചിത്രം നേടി. ഞായറാഴ്ച അവസാന റിപ്പോര്‍ട്ട് വരെ 40 ലക്ഷത്തോളം അഡ്വാന്‍സ് കളക്ഷനും ചിത്രം നേടിയിട്ടുണ്ട്.

കാജോൾ ഒരു ധീരയായ അമ്മ അംബികയുടെ വേഷത്തിൽ തിളങ്ങുന്ന ഈ ചിത്രം, ഇന്ത്യൻ മിത്തോളജിയും ഹൊറർ ഘടകങ്ങളും സമന്വയിപ്പിച്ചുള്ള അഖ്യാനമാണ് നടത്തുന്നത്. ഒരു ശപിക്കപ്പെട്ട മരവുമായി ബന്ധപ്പെട്ട മിത്തിന്‍റെ പശ്ചാത്തലത്തിൽ, തന്റെ മകളെ രക്ഷിക്കാൻ പോരാടുന്ന ഒരു അമ്മയുടെ കഥയാണ് ‘മാ’ പറയുന്നത്.

ചിത്രത്തിന് പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. പ്രശസ്ത ഫിലിം ട്രേഡ് അനലിസ്റ്റ് തരൺ ആദർശ് ചിത്രത്തിന് 3.5 സ്റ്റാർ റേറ്റിംഗ് നൽകിയിരുന്നു. 1500 സ്ക്രീനുകളിൽ മാത്രം റിലീസ് ചെയ്ത ‘മാ’ ആമിർ ഖാന്റെ ‘സിതാരെ സമീൻ പർ’, വിഷ്ണു മഞ്ചുവിന്റെ ‘കണ്ണപ്പ’, ഹോളിവുഡ് ചിത്രം ‘എഫ്1: ദ മൂവി’ എന്നിവയുമായി കടുത്ത മത്സരം നേരിട്ടാണ് ഇത്രയും കളക്ഷന്‍ നേടിയത്.

അജയ് ദേവ്ഗൺ, ജ്യോതി ദേശ്പാണ്ഡെ, കുമാർ മംഗത് പഠക് എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിൽ റോണിത് റോയ്, ഇന്ദ്രനീൽ സെൻഗുപ്ത, ഖേരിൻ ശർമ, ജിതിൻ ഗുലാട്ടി എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. തിയേറ്റർ റിലീസിന് ശേഷം ‘മാ’ നെറ്റ്ഫ്ലിക്സിൽ സ്ട്രീമിംഗിന് ലഭ്യമാകും. സാധാരണയായി 45-60 ദിവസത്തിനുള്ളിൽ ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ എത്താറുള്ളതിനാൽ, ഓഗസ്റ്റ് അവസാനത്തോടെ ചിത്രം ഒടിടി റിലീസിന് തയ്യാറാകുമെന്നാണ് പ്രതീക്ഷ.

‘ശൈതാൻ’ സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗമായ ‘മാ’, കാജോളിന്റെ മൂന്ന് വർഷത്തിന് ശേഷമുള്ള തിരിച്ചുവരവ് കൂടിയാണ്.

PREV
Read more Articles on
click me!

Recommended Stories

ബോക്സ് ഓഫീസിന് തീയിട്ട് ഇക്കയും പിള്ളേരും; രണ്ടാം ദിനവും 'കളങ്കാവൽ' കളക്ഷനിൽ വമ്പൻ മുന്നേറ്റം; അപ്‌ഡേറ്റ്
വന്‍ അഭിപ്രായം, മൂന്നാം വാരം മറ്റ് റിലീസുകള്‍; 'എക്കോ' ഇതുവരെ എത്ര നേടി? 16 ദിവസത്തെ കളക്ഷന്‍