
കഴിഞ്ഞ വർഷത്തെ പോലെ ഒരുപിടി മികച്ച സിനിമകളുമായാണ് 2025 തുടങ്ങിയത്. മുൻനിര താരങ്ങളുടെ ചിത്രങ്ങൾ അടക്കം ഈ രണ്ട് മാസത്തിൽ പ്രേക്ഷകർക്ക് മുന്നിലെത്തി. മാർച്ചിലും ഒരുപിടി സിനിമകൾ റിലീസിന് ഒരുങ്ങുകയാണ്. ഈ അവസരത്തിൽ ഈ വർഷം ആരംഭിച്ച് ഇതുവരെ റിലീസ് ചെയ്ത സിനിമകളുടെ കേരള ഗ്രോസ് കളക്ഷൻ വിവരങ്ങളാണ് പുറത്തുവരുന്നത്. മമ്മൂട്ടി മുതൽ സജിൻ ഗോപു ചിത്രം വരെ ലിസ്റ്റിലുണ്ട്.
പ്രഖ്യാപനം മുതൽ ഏറെ ശ്രദ്ധിക്കപ്പെട്ട മമ്മൂട്ടി ചിത്രം ഡൊമനിക് ആന്റ് ദി ലേഡീസ് പേഴ്സ് നാലാം സ്ഥാനത്താണ്. വൻ ഹൈപ്പിലാണ് സിനിമ റിലീസ് ചെയ്തതെങ്കിലും ബോക്സ് ഓഫീസിൽ വേണ്ടത്ര ശോഭിക്കാൻ മമ്മൂട്ടി പടത്തിന് സാധിച്ചിരുന്നില്ല. സൗത്ത് ഇന്ത്യൻ ബോക്സ് ഓഫീസിന്റെ റിപ്പോർട്ട് പ്രകാരം 9.75 കോടിയാണ് ചിത്രത്തിന്റെ കേരളത്തിലെ കളക്ഷൻ. ഒന്ന് മുതൽ മൂന്ന് സ്ഥാനങ്ങളിൽ മലയാളത്തിന്റെ പ്രിയ യുവ, മുൻനിര താരങ്ങളുടെ പടങ്ങളാണ്.
ആസിഫ് അലി നായികനായി എത്തിയ രേഖാചിത്രം ആണ് ഒന്നാം സ്ഥാനത്ത്. 26.6 കോടിയാണ് ചിത്രം നേടിയത്. ആഗോളതലത്തിൽ രേഖാചിത്രം 75 കോടി പിന്നിട്ടു കഴിഞ്ഞു. രണ്ടാം സ്ഥാനം കുഞ്ചാക്കോ ബോബന്റെ ഓഫാസർ ഓൺ ഡ്യൂട്ടിയാണ്. 22.2 കോടിയാണ് കേരള കളക്ഷൻ. മൂന്നാം സ്ഥാനം പൊൻമാന് ആണ്. ബേസിൽ ചിത്രം 10.45 കോടിയാണ് നേടിയിരിക്കുന്നത്. ഈ മൂന്ന് സിനിമകൾ നിലവിൽ തിയറ്ററുകളിൽ പ്രദർശിപ്പിക്കുകയാണ്. കളക്ഷനിൽ വലിയ മാറ്റം ഇനിയും ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.
കേരള കളക്ഷൻ വിവരങ്ങൾ ഇങ്ങനെ
1 രേഖാചിത്രം - 26.6 കോടി*
2 ഓഫീസർ ഓൺ ഡ്യൂട്ടി - 22.2 കോടി*
3 പൊൻമാൻ - 10.45 കോടി*
4 ഡൊമനിക് ആന്റ് ദി ലേഡീസ് പേഴ്സ് - 9.75 കോടി
5 ബ്രോമാൻസ് - 8.95 കോടി*
6 ഐഡന്റിറ്റി - 8.5 കോടി
7ഒരു ജാതി ജാതകം - 7.75 കോടി
8 പ്രാവിൻകൂട് ഷാപ്പ് - 5.5 കോടി
9 ദാവീദ് - 5.25 കോടി
10 പൈങ്കിളി - 3.60 കോടി
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..