കിട്ടിയത് കോടികൾ, പക്ഷേ 1-ാം സ്ഥാനം നേടാൻ ഖുറേഷിക്കും ഷൺമുഖനും കഴിഞ്ഞില്ല! തമിഴകത്ത് മുന്നിൽ ആ മലയാള പടം

Published : Jun 01, 2025, 07:02 PM ISTUpdated : Jun 01, 2025, 07:04 PM IST
കിട്ടിയത് കോടികൾ, പക്ഷേ 1-ാം സ്ഥാനം നേടാൻ ഖുറേഷിക്കും ഷൺമുഖനും കഴിഞ്ഞില്ല! തമിഴകത്ത് മുന്നിൽ ആ മലയാള പടം

Synopsis

പത്ത് സിനിമകളുടെ ലിസ്റ്റാണ് പുറത്തുവന്നിരിക്കുന്നത്. 

കൊവിഡ് വേളയിലാണ് ഇതര ഭാഷ സിനിമകൾ പ്രേക്ഷകർക്കിടയിൽ ശ്രദ്ധനേടാൻ തുടങ്ങിയത്. പ്രത്യേകിച്ച് മലയാള സിനിമകൾ. അന്ന് നേടിയ ജനപ്രീതി മലയാള സിനിമ ഇപ്പോഴും തുടരുന്നുണ്ട്. ഇതര ഭാഷകളിൽ മലയാള സിനിമകൾക്ക് ലഭിക്കുന്ന വൻ വരവേൽപ്പ് തന്നെ അതിന് ഉദാഹരണം. ഏറ്റവും അവസാനം മലയാള സിനിമയിൽ ഇറങ്ങി ഇന്റസ്ട്രി ഹിറ്റും പുത്തൻ റെക്കോർഡുകളും കരസ്ഥമാക്കിയ തുടരും, എമ്പുരാൻ സിനിമകൾക്കും വൻ സ്വീകാര്യത നേടാൻ സാധിച്ചിരുന്നു. ഈ അവസരത്തിൽ തമിഴ്നാട്ടിൽ മികച്ച കളക്ഷൻ സ്വന്തമാക്കിയ മലയാള സിനിമകളുടെ ലിസ്റ്റ് പുറത്തുവരികയാണ്. 

പത്ത് സിനിമകളുടെ ലിസ്റ്റാണ് സൗത്ത് ഇന്ത്യൻ ബോക്സ് ഓഫീസ് പുറത്തുവിട്ടിരിക്കുന്നത്. ഇതിൽ പത്താം സ്ഥാനത്ത് ദുൽഖർ സൽമാൻ നായകനായി എത്തിയ കിം​ഗ് ഓഫ് കൊത്തയാണ്. 2.6 കോടിയാണ് ചിത്രത്തിന്റെ തമിഴ്നാട് കളക്ഷൻ എന്നാണ് റിപ്പോർട്ട്. ഒന്നാം സ്ഥാനത്ത് കേരളത്തിലും മറ്റ് ഭാഷകളിലും ഒരുപോലെ ജനപ്രീതി നേടിയ മഞ്ഞുമ്മൽ ബോയ്സ് ആണ്. 64.10 കോടിയാണ് മഞ്ഞുമ്മലിന്റെ തമിഴ്നാട് കളക്ഷൻ. കേരളത്തിന് പുറമെ ചിത്രത്തിന്  വൻ ജനശ്രദ്ധനേടാൻ കഴിഞ്ഞത് തമിഴ്നാട്ടിൽ ആയിരുന്നു. 9.3 കോടിയുമായി എമ്പുരാൻ നാലാമതും 5.25 കോടിയുമായി തുടരും ഏഴാം സ്ഥാനത്തുമാണ്. 

തമിഴ്നാട്ടിൽ മികച്ച കളക്ഷൻ നേടിയ 10 മലയാള സിനിമകൾ 

മഞ്ഞുമ്മൽ ബോയ്സ് - 64.10 കോടി
ആവേശം - 10.75 കോടി
പ്രേമലു - 10.75 കോടി
എമ്പുരാൻ - 9.3 കോടി
ആടുജീവിതം - 8.2 കോടി
കുറുപ്പ് - 5.85 കോടി
തുടരും - 5.25 കോടി
പുലിമുരുകൻ - 4.76 കോടി
മാർക്കോ - 3.2 കോടി
കിം​ഗ് ഓഫ് കൊത്ത - 2.6 കോടി

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..

PREV
Read more Articles on
click me!

Recommended Stories

102 അധിക സ്ക്രീനുകള്‍, നാളെ പുലര്‍ച്ചെ 6.30 ന് ആദ്യ ഷോ! 'കളങ്കാവല്‍' ഓപണിംഗില്‍ എത്ര നേടും?
അമ്പമ്പോ..! അവസാന നിമിഷം വൻ കുതിപ്പ്, കേരള പ്രീ സെയിലിൽ ഞെട്ടിച്ച് കളങ്കാവൽ, ഫസ്റ്റ് ഷോ 9.30ന്