ബജറ്റ് 70 ലക്ഷം, നേടിയത് 75 കോടി, ഇന്ത്യൻ സിനിമയെ അമ്പരിപ്പിച്ച ചരിത്ര വിജയം

Published : Aug 22, 2025, 05:12 PM IST
Munagaru Male

Synopsis

എഴുപത് ലക്ഷം ബജറ്റിലെടുത്ത സിനിമ 75 കോടിയാണ് നേടിയത്.

രാജ്യത്ത് ആകമാനമായി നിരവധി വൻ സിനിമകളാണ് ഇപ്പോള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുന്നത്. കൂലിയും വാര്‍ 2വുമൊക്കെ അതില്‍പെടും. ബോക്സ് ഓഫീസ് കളക്ഷന്റെ കാര്യത്തിലും ചിത്രങ്ങള്‍ നേട്ടങ്ങള്‍ കൊയ്യുകയാണ്. ഇവയൊക്കെ ബിഗ് ബജറ്റ് ചിത്രങ്ങളുമാണ്. വൻ കളക്ഷൻ നേടിയാല്‍ മാത്രമേ ഇവ സൂപ്പര്‍ ഹിറ്റുകളാണ് എന്ന് പറയാനാകൂ. എന്നാല്‍ 100 ശതമാനം വിജയം നേടിയ ഒരു കന്നഡ ചിത്രത്തെ ഓര്‍ക്കുന്നത് കൗതുകകരമായ കാര്യമായിരിക്കും.

കെജിഎഫിന് ശേഷമാണ് കന്നഡ സിനിമകള്‍ രാജ്യമൊട്ടാകെ ശ്രദ്ധയാകര്‍ഷിച്ചതും വൻ കളക്ഷൻ നേടുകയും ചെയ്യുന്നത് എന്നാണ് സാധാരണ പറയാറുള്ളത്. എന്നാല്‍ അതിനു മുമ്പ് ഒരു കൊച്ചു ചിത്രം വമ്പൻ വിജയം നേടിയ കഥയാണ് വായനക്കാരുടെ ഓര്‍മയിലേക്ക് എത്തിക്കുന്നത്. മുങ്കാരു മളെയായാണ് ആ ചിത്രം. 2006ലാണ് മുങ്കാരു മളെ തിയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തിയത്.

ഒരു കോമഡി ഡ്രാമയായിട്ടാണ് ചിത്രം തിയറ്ററുകളിലേക്ക് എത്തിയത്. 70 ലക്ഷം രൂപയാണ് ചിത്രത്തിന്റെ ആകെ ബജറ്റ്. എന്നാല്‍ നേടിയതാകട്ടെ 75 കോടിയും. യോഗരാജ് ഭട്ടാണ് ചിത്രത്തിന്റെ സംവിധാനം.

ഗണേഷ്, പൂജ ഗാന്ധി, അനന്ത് നാഗ്, പത്മജ റാവു, ജയ് ജഗദീഷ്, സുധാ, ദിഗന്ത്, സഞ്ചിത ഷെട്ടി എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. സംവിധായകൻ യോഗരാജ് ഭട്ടിനൊപ്പം ചിത്രത്തിന്റെ തിരക്കഥയെഴുത്തില്‍ പ്രീതമും പങ്കാളിയായി. എസ് കൃഷ്‍ണയാണ് ഛായാഗ്രാഹകൻ. മനോ മൂര്‍ത്തി ആണ് ചിത്രത്തിന്റെ സംഗീതം നിര്‍വഹിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
Read more Articles on
click me!

Recommended Stories

അമ്പമ്പോ..! അവസാന നിമിഷം വൻ കുതിപ്പ്, കേരള പ്രീ സെയിലിൽ ഞെട്ടിച്ച് കളങ്കാവൽ, ഫസ്റ്റ് ഷോ 9.30ന്
'ഷൺമുഖനും' ചെക്ക് ! ജിസിസിയിലും റെക്കോർഡ്; ടിക്കറ്റ് വിൽപ്പനയില്‍ ഞെട്ടിച്ച് കളങ്കാവൽ, ഫീഡ്ബാക്കിനായി കാത്ത് മമ്മൂട്ടി