തിയറ്ററുകളില്‍ ചിരിപ്പൂരം; 'പടക്കളം' ഇതുവരെ എത്ര നേടി? ആദ്യ 4 ദിനങ്ങളിലെ കളക്ഷന്‍ കണക്കുകള്‍

Published : May 12, 2025, 04:35 PM IST
തിയറ്ററുകളില്‍ ചിരിപ്പൂരം; 'പടക്കളം' ഇതുവരെ എത്ര നേടി? ആദ്യ 4 ദിനങ്ങളിലെ കളക്ഷന്‍ കണക്കുകള്‍

Synopsis

ഫ്രൈഡേ ഫിലിം ഹൗസിന്‍റെ ബാനറില്‍ വിജയ് ബാബുവും വിജയ് സുബ്രഹ്‍മണ്യവും ചേര്‍ന്ന് നിര്‍മ്മിച്ചിരിക്കുന്ന ചിത്രം

മലയാള സിനിമ പുതിയ പരീക്ഷണങ്ങളിലൂടെ കടന്നുപോകുമ്പോള്‍ പ്രേക്ഷകര്‍ക്ക് മിസ് ആവുന്ന ഒന്നാണ് ചിരിപ്പടങ്ങള്‍. പല കാലങ്ങളില്‍ മലയാളിയെ പൊട്ടിച്ചിരിപ്പിച്ച നിരവധി കോമഡി ചിത്രങ്ങള്‍ ഉണ്ട്. പുതുകാലത്ത് ഉള്ളടക്കത്തില്‍ കോമഡിയുള്ള ചിത്രങ്ങള്‍ വരാറുണ്ടെങ്കിലും അത് ആത്യന്തികമായി കൂടുതല്‍ ഗൗരവമുള്ള മറ്റെന്തെങ്കിലും വിഷയം ചര്‍ച്ച ചെയ്യുന്നവയാവും. ഇപ്പോഴിതാ അതില്‍ നിന്ന് വ്യത്യസ്തമായി പ്രേക്ഷകരെ ചിരിപ്പിക്കാന്‍ തന്നെ ലക്ഷ്യമിട്ടുള്ള ഒരു ചിത്രം തിയറ്ററുകളില്‍ എത്തിയിരിക്കുകയാണ്. ആ ശ്രമം വിജയിച്ചു എന്നാണ് തിയറ്ററുകളിലെ പ്രേക്ഷക പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത്. സുരാജ് വെഞ്ഞാറമൂട്, ഷറഫുദ്ദീന്‍, സന്ദീപ് പ്രദീപ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ മനു സ്വരാജ് സംവിധാനം ചെയ്ത പടക്കളം എന്ന ചിത്രമാണ് അത്.

ഫ്രൈഡേ ഫിലിം ഹൗസിന്‍റെ ബാനറില്‍ വിജയ് ബാബുവും വിജയ് സുബ്രഹ്‍മണ്യവും ചേര്‍ന്ന് നിര്‍മ്മിച്ചിരിക്കുന്ന ചിത്രമാണിത്. എട്ടാം തീയതി (വ്യാഴാഴ്ച) ആയിരുന്നു ചിത്രത്തിന്‍റെ റിലീസ്. പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്ക് പ്രകാരം 24 ലക്ഷമായിരുന്നു ചിത്രത്തിന്‍റെ ആദ്യ ദിന കളക്ഷന്‍. എന്നാല്‍ മികച്ച മൗത്ത് പബ്ലിസിറ്റി ലഭിച്ചതോടെ ഞായറാഴ്ച ഇത് 1.09 കോടിയായി ഉയര്‍ന്നു. സാക്നില്‍കിന്‍റെ കണക്ക് പ്രകാരം ചിത്രത്തിന്‍റെ ആദ്യ നാല് ദിനങ്ങളിലെ ഇന്ത്യന്‍ ഗ്രോസ് 2.88 കോടിയാണ്. നെറ്റ് 2.57 കോടിയും. വരുന്ന രണ്ടാഴ്ചയെങ്കിലും ചിത്രം തിയറ്ററുകളിലേക്ക് ആളെ എത്തിക്കും എന്നത് ഇപ്പോള്‍ ലഭിക്കുന്ന മൗത്ത് പബ്ലിസിറ്റി വച്ച് പറയാനാവും. ക്യാമ്പസ് പശ്ചാത്തലമാക്കുന്ന ഈ ഫാന്‍റസി കോമഡി ചിത്രം പ്രധാനമായും ലക്ഷ്യമാക്കുന്നത് യുവാക്കളെയാണ്. ഒപ്പം കോമഡി സിനിമകള്‍ ഇഷ്ടപ്പെടുന്നവരെയും. 

സാഫ് (വാഴ ഫെയിം), അരുൺ അജികുമാർ, യൂട്യൂബർ അരുൺ പ്രദീപ്, നിരഞ്ജന അനൂപ് എന്നിവരും ചിത്രത്തില്‍ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇഷാൻ ഷൗക്കത്ത്, പൂജ മോഹൻരാജ് എന്നിവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ സുപ്രധാന വേഷങ്ങളിലത്തുന്നു. തിരക്കഥ നിതിൻ സി ബാബു, മനു സ്വരാജ്, സംഗീതം രാജേഷ് മുരുകേശൻ (പ്രേമം ഫെയിം), ഛായാഗ്രഹണം അനു മൂത്തേടത്ത്, എഡിറ്റിംഗ് നിതിൻരാജ് ആരോൾ, പ്രൊഡക്ഷൻ ഡിസൈനർ ഷാജി നടുവിൽ, കലാസംവിധാനം മഹേഷ് മോഹൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ നിതിൻ മൈക്കിൾ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

ബോക്സ് ഓഫീസിന് തീയിട്ട് ഇക്കയും പിള്ളേരും; രണ്ടാം ദിനവും 'കളങ്കാവൽ' കളക്ഷനിൽ വമ്പൻ മുന്നേറ്റം; അപ്‌ഡേറ്റ്
വന്‍ അഭിപ്രായം, മൂന്നാം വാരം മറ്റ് റിലീസുകള്‍; 'എക്കോ' ഇതുവരെ എത്ര നേടി? 16 ദിവസത്തെ കളക്ഷന്‍