അഞ്ചാം ദിവസം നേരിയ ഇടിവ്, കളക്ഷനില്‍ പരാശക്തിയുടെ പോക്ക് എങ്ങോട്ട്?, കണക്കുകള്‍

Published : Jan 15, 2026, 08:41 AM IST
Sivakarthikeyan

Synopsis

ശിവകാര്‍ത്തികേയന്റെ പരാശക്തിയുടെ കളക്ഷൻ കണക്കുകള്‍.

തമിഴ്‍നാട്ടില്‍ വിജയ്‍യുടെ പകരക്കാരനായി കണക്കാക്കുന്ന താരമാണ് ശിവകാര്‍ത്തികേയൻ. ശിവകാര്‍ത്തികേയന്റെ പരാശക്തിയും വിജയ്‍യുടെ ജനനായകനും നേര്‍ക്കുനേര്‍ ബോക്സ് ഓഫീസ് പോരാട്ടത്തിന് കളമൊരുങ്ങിയതായിരുന്നു. എന്നാല്‍ സെൻസര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനാല്‍ ജനനായകന്റെ റിലീസ് മാറ്റിവയ്‍ക്കേണ്ടിവന്നു. വിജയ്‍ നായകനായ ജനനായകൻ പിൻമാറിയത് കളക്ഷനില്‍ പരാശക്തിക്ക് നേട്ടമുണ്ടാക്കുമെന്ന് കരുതിയെങ്കിലും വൻ കുതിപ്പ് നടത്താൻ സാധിച്ചില്ല എന്നാണ് കളക്ഷൻ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

തമിഴ്‍നാട്ടില്‍ മാത്രം ആദ്യ ദിനം 12.5 കോടി രൂപയാണ് പരാശക്തിക്ക് നേടാനായത്. രണ്ടാം ദിനമായ ഞായറാഴ്‍ച 10.15 കോടി രൂപയും നേടിയപ്പോള്‍ ആദ്യ തിങ്കളാഴ്‍ച മൂന്ന് കോടി മാത്രമാണ് നേടാനായത്. നാലാം ദിവസം നേടിയത് 2.6 കോടി രൂപയാണ്. അഞ്ചാം ദിവസമാകട്ടെ നേരിയ ഇടിവോടെ 2.35 കോടി നേടാനായി. ഇന്ത്യ ഗ്രോസ് 36.2 കോടി രൂപയാണ്. ആഗോളതലത്തില്‍ പരാശക്തി നേടിയിരിക്കുന്ന്ത് 56.75 കോടി രൂപയാണ്. വിദേശത്ത് നിന്ന് മാത്രം 20.55 കോടി നേടിയെന്നും പ്രമുഖ ട്രേഡിംഗ് അനലിസ്റ്റുകളായ സാക്നില്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു.

ശിവകാർത്തികേയനും രവി മോഹനും പ്രധാന വേഷത്തിലെത്തുന്ന ‘പരാശക്തി’ യുടെ കേരളാ വിതരണാവകാശം ശ്രീ ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസിനാണ്. സുധ കൊങ്കര സംവിധാനം ചെയ്യുന്ന പരാശക്തി പീരിയഡ് ഡ്രാമയാണ് ഒരുക്കിയിരിക്കുന്നത്. അഥർവയും ശിവകാർത്തികേയനും സഹോദരന്മാരായാണ് ചിത്രത്തില്‍ എത്തുന്നത്. തെലുങ്ക് താരം ശ്രീലീലയും പ്രധാന വേഷത്തില്‍ ചിത്രത്തില്‍ എത്തുന്നു. ശ്രീ ഗോകുലം മൂവീസിന്റെ ഒഫീഷ്യൽ ഡിസ്ട്രിബൂഷൻ പാർട്ട്നറായ ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിലേക്കെത്തിക്കുന്നത്.

ചിത്രത്തിന്റെ മറ്റു അണിയറപ്രവർത്തകർ ഇവരാണ്. സംഗീതസംവിധാനം : ജി.വി. പ്രകാശ്, ഛായാഗ്രഹണം: രവി കെ. ചന്ദ്രൻ, തിരക്കഥ: സുധാ കോങ്കര, അർജുൻ നദേശൻ, ആക്ഷൻ: സുപ്രീം സുന്ദർ എഡിറ്റിംഗ്: സതീഷ് സുരിയ, കലാ സംവിധാനം: എസ്. അണ്ണാദുരൈ, നൃത്തസംവിധാനം: ബ്രിന്ദ, കൃതി മഹേഷ്, അനുഷ വിശ്വനാഥൻസൗണ്ട് ഡിസൈൻ: സുരേൻ ജി. എസ്, അളഗിയകൂത്തൻ, പിആർഒ പ്രതീഷ് ശേഖർ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ആസിഫിനെ മറികടന്ന പ്രണവ്, ഒന്നാം സ്ഥാനം നഷ്ടമായ മോഹന്‍ലാല്‍; പോയ വര്‍ഷം കളക്ഷനില്‍ ഞെട്ടിച്ച 12 മലയാള സിനിമകള്‍
ബോക്സ് ഓഫീസിൽ പ്രഭാസ് തേരോട്ടം; 'ദി രാജാ സാബ്' 4 ദിവസത്തിനുള്ളിൽ 200 കോടി ക്ലബിൽ