രണ്ടാം വാരം 50 ശതമാനം ഡ്രോപ്പ്, പക്ഷേ...; മോളിവുഡ് ഓള്‍ ടൈം ബോക്സ് ഓഫീസില്‍ ആ നിര്‍ണ്ണായക നേട്ടവുമായി 'തുടരും'

Published : May 09, 2025, 12:31 PM IST
രണ്ടാം വാരം 50 ശതമാനം ഡ്രോപ്പ്, പക്ഷേ...; മോളിവുഡ് ഓള്‍ ടൈം ബോക്സ് ഓഫീസില്‍ ആ നിര്‍ണ്ണായക നേട്ടവുമായി 'തുടരും'

Synopsis

തരുണ്‍ മൂര്‍ത്തിയാണ് ചിത്രത്തിന്‍റെ സംവിധാനം

ഒരു മോഹന്‍ലാല്‍ ചിത്രത്തിന് പോസിറ്റീവ് റിപ്പോര്‍ട്ട് കിട്ടിക്കഴിഞ്ഞാല്‍ ബോക്സ് ഓഫീസില്‍ എന്താണ് സംഭവിക്കുക എന്നതിന് മുന്‍കാലങ്ങളില്‍ നിരവധി ഉദാഹരണങ്ങള്‍ ഉണ്ട്. ഇപ്പോഴിതാ ഒരിക്കല്‍ക്കൂടി മലയാള സിനിമാലോകം അതിന് സാക്ഷ്യം വഹിക്കുകയാണ്. യുവതലമുറയിലെ ശ്രദ്ധേയ സംവിധായകനായ തരുണ്‍ മൂര്‍ത്തിയുടെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായ തുടരും ആണ് ആ ചിത്രം. വലിയ പ്രീ റിലീസ് പ്രൊമോഷനൊന്നും കൂടാതെ ഏപ്രില്‍ 25 ന് തിയറ്ററുകളിലെത്തിയ സിനിമയുടെ പ്രചാരകരായി ആദ്യ ഷോകള്‍ക്കിപ്പുറം പ്രേക്ഷകര്‍ തന്നെ മാറുന്ന കാഴ്ചയായിരുന്നു തിയറ്ററുകളില്‍.

ആദ്യ ആറ് ദിനങ്ങള്‍ കൊണ്ട് 100 കോടി ക്ലബ്ബില്‍ എത്തിയ ചിത്രമാണിത്. രണ്ടാം ആഴ്ചയിലെ പ്രവര്‍ത്തി ദിനങ്ങളില്‍പ്പോലും തിയറ്ററുകളില്‍ വലിയ ഒക്കുപ്പന്‍സിയില്‍ പ്രേക്ഷകരെ എത്തിച്ച ചിത്രവും. ഇപ്പോഴിതാ തിയറ്ററുകളില്‍ രണ്ട് ആഴ്ച പിന്നിടുമ്പോള്‍ ചിത്രത്തിന്‍റെ ഇതുവരെയുള്ള നേട്ടം സ്ബന്ധിച്ച കണക്കുകള്‍ പുറത്തെത്തിയിരിക്കുകയാണ്. ട്രാക്കര്‍മാരുടെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം ഇതുവരെ നേടിയിരിക്കുന്നത് 183 കോടിയാണ്. ഇന്ത്യയില്‍ നിന്ന് 99.5 കോടിയും വിദേശത്തുനിന്ന് 83.5 കോടിയും ചേര്‍ത്തുള്ള സംഖ്യയാണ് ഇത്.

ഇതോടെ മലയാള സിനിമയിലെ എക്കാലത്തെയും വലിയ മൂന്നാമത്തെ കളക്ഷനും തുടരും അര്‍ഹമായിട്ടുണ്ട്. കേരളം നേരിട്ട പ്രളയം പശ്ചാത്തലമാക്കിയ 2018 നെ മറികടന്നാണ് ഓള്‍ ടൈം ഹിറ്റ്സില്‍ തുടരും മൂന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. പൃഥ്വിരാജ് ചിത്രം ആടുജീവിതം, ഫഹദ് ഫാസില്‍ ചിത്രം ആവേശം എന്നിവയെ ചിത്രം നേരത്തേതന്നെ പിന്തള്ളിയിരുന്നു. പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്കനുസരിച്ച് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ആദ്യ വാരം ചിത്രം നേടിയത് 120 കോടി ആയിരുന്നു. രണ്ടാം വാരം 65 കോടിയോളമായിരിക്കും ചിത്രം നേടുകയെന്നും അവര്‍ പറയുന്നു. അതായത് ഏകദേശം 50 ശതമാനം ഡ്രോപ്പ്. പക്ഷേ വൈഡ് റിലീസിന്‍റെ ഇക്കാലത്ത് അത് ബോക്സ് ഓഫീസിലെ മികച്ച നിലയാണ്.

ഈ വാരാന്ത്യത്തില്‍ ചിത്രം 200 കോടി ക്ലബ്ബില്‍ ഇടംപിടിക്കുമെന്നും സാക്നില്‍ക് പ്രവചിക്കുന്നുണ്ട്. അത് സംഭവിച്ചാല്‍ ആ നേട്ടം ഉണ്ടാക്കുന്ന മൂന്നാമത്തെ മലയാള ചിത്രമായിരിക്കും തുടരും. എമ്പുരാന്‍, മഞ്ഞുമ്മല്‍ ബോയ്സ് എന്നീ ചിത്രങ്ങളാണ് ഇതിന് മുന്‍പ് 200 കോടി ക്ലബ്ബില്‍ ഇടംപിടിച്ച മലയാള ചിത്രങ്ങള്‍. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

17 ദിവസം, വൻ കുതിപ്പുമായി മമ്മൂട്ടി പടം; എന്നിട്ടും കട്ടയ്ക്ക് പിടിച്ച് 'എക്കോ', ഇതുവരെ നേടിയ കളക്ഷൻ
നാല് ദിവസം, നേടിയത് 175 കോടി ! ആര്‍ക്കും തൊടാനാകാതെ 'അബ്രാം ഖുറേഷി'; വീക്കെന്റിലും ആ മോഹൻലാൽ പടത്തെ തൂക്കി കളങ്കാവൽ