തണ്ടർബോൾട്ട്സ്: മാർവലിന്റെ മഹാദുരന്തങ്ങളില്‍ ഒന്നായി മാറിയ പടം, നഷ്ടം 856 കോടി !

Published : Jun 03, 2025, 06:23 PM IST
തണ്ടർബോൾട്ട്സ്: മാർവലിന്റെ മഹാദുരന്തങ്ങളില്‍ ഒന്നായി മാറിയ പടം, നഷ്ടം 856 കോടി !

Synopsis

മാർവൽ സ്റ്റുഡിയോസിന്റെ തണ്ടർബോൾട്ട്സ് ബോക്സ് ഓഫീസിൽ കനത്ത തിരിച്ചടി നേരിട്ടു. 500 മില്ല്യൺ ഡോളർ ലക്ഷ്യമിട്ട ചിത്രം 355 മില്ല്യൺ ഡോളർ മാത്രമാണ് നേടിയത്, എംസിയുവിന് 100 മില്ല്യൺ ഡോളറിന്റെ നഷ്ടമുണ്ടാക്കി.

ഹോളിവുഡ്: മാർവൽ സ്റ്റുഡിയോസ് നിർമ്മിച്ച തണ്ടർബോൾട്ട്സ്. മാർവൽ സിനിമാറ്റിക് യൂണിവേഴ്‌സിന്റെ അഞ്ചാം ഫേസിലെ ഒരു പ്രധാന ചിത്രം എന്ന നിലയിലാണ് തീയറ്ററില്‍ എത്തിയത്. ഫ്ലോറൻസ് പഗിന്‍റെ യെലീന ബെലോവ നയിക്കുന്ന ആന്റി-ഹീറോകളുടെ ഒരു നിരയെ അവതരിപ്പിക്കുന്ന ചിത്രം റിലീസിന് ശേഷം ന്യൂ ആവഞ്ചേര്‍സ് എന്ന് പേരും മാറ്റിയിരുന്നു. 

അഭിനയം കൊണ്ടും, മാര്‍വലിന്‍റെ ഇതുവരെ കാണാത്ത ഒരു ഡാര്‍ക്ക് സൈഡ് കാണിക്കുന്നതുമായ ചിത്രം ആഖ്യാനത്തിന്‍റെ പേരില്‍ പ്രിവ്യൂകളില്‍ മികച്ച റിവ്യൂ നേടിയിരുന്നു. അതിനാല്‍ തന്നെ വാണിജ്യപരവും ഒപ്പം വന്‍ ഹിറ്റുകള്‍ ഒഴിഞ്ഞുനില്‍ക്കുന്ന എംസിയുവിന് സൃഷ്ടിപരമായും വഴിത്തിരിവായിരിക്കും തണ്ടർബോൾട്ട്സ് എന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ബോക്‌സ് ഓഫീസിലെ കനത്ത തിരിച്ചടിയാണ് ചിത്രം നേടിയത്. 

മെയ് 26 വരെ തണ്ടർബോൾട്ട്സ് നോര്‍ത്ത് അമേരിക്കയില്‍ 174 മില്ല്യണ്‍ ഡോളറും,  അന്താരാഷ്ട്രതലത്തിൽ 181 മില്ല്യണ്‍ ഡോളറുമാണ് നേടിയത്. ചിത്രത്തിന്‍റെ ആകെ ഗ്രോസ് 355 മില്ല്യണ്‍ ആണ്. ഒറ്റനോട്ടത്തിൽ ഈ സംഖ്യകൾ മാന്യമായി തോന്നാമെങ്കിലും ചിത്രം ലാഭത്തില്‍ ആകണമെങ്കില്‍ മാര്‍വല്‍ നിശ്ചയിച്ച കളക്ഷന്‍ 500 മില്ല്യണ്‍ ആണ്. അതായത് ഈ പ്രൊജക്ടിലൂടെ മാര്‍വലിനും പേരന്‍റ് കമ്പനി ഡിസ്നിക്കും നഷ്ടം 100 മില്ല്യണ്‍ യുഎസ് ഡോളര്‍. അവസാന റിപ്പോര്‍ട്ട് പ്രകാരം 400 മില്ല്യണ്‍ പോലും ചിത്രം ആഗോളതലത്തില്‍ കടന്നില്ലെന്നാണ് വിവരം. 

ഈ നിരാശാജനകമായ പ്രകടനം എംസിയുവിലെ തുടര്‍പടങ്ങള്‍ക്കും തലവേദനയാകും എന്നാണ് ഹോളിവുഡ് മാധ്യമങ്ങള്‍ പറയുന്നതത്.  എംസിയു അഞ്ചാം ഘട്ടത്തില്‍ അവതരിപ്പിച്ച പല ചിത്രങ്ങളും പ്രതീക്ഷയ്ക്കൊത്ത വിജയം നേടിയില്ല. തണ്ടര്‍ബോള്‍ട്ട്സിന് മുന്‍പ് എത്തിയ ക്യാപ്റ്റൻ അമേരിക്ക: ബ്രേവ് ന്യൂ വേൾഡ് ആഗോളതലത്തിൽ 415 മില്യൺ ഡോളറാണ് നേടിയത്. മാർവലിന്‍റെ പ്രതീക്ഷ വെച്ചുനോക്കുമ്പോൾ ഈ കണക്ക് കുറവാണെങ്കിലും, തണ്ടർബോൾട്ട്‌സിനെക്കാള്‍ ഭേദമാണ് എന്ന് പറയാം. 

വ്യക്തമായി പറഞ്ഞാൽ തണ്ടർബോൾട്ട്സ്  ദി മാർവൽസിനെക്കാള്‍ നഷ്ടമല്ലെന്ന് പറയാം.  ലോകമെമ്പാടുമായി വെറും 205 മില്യൺ ഡോളറുമായി എംസിയുവിലെ ഏറ്റവും കുറഞ്ഞ കളക്ഷൻ നേടിയ ചിത്രമായിരുന്നു അത്. എന്നാൽ തണ്ടർബോൾട്ട്സ് എംസിയു ഫ്രാഞ്ചൈസി ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനത്തിൽ രണ്ടാം സ്ഥാനത്താണ്. ആഗോളതലത്തിൽ 400 മില്യൺ ഡോളർ കളക്ഷൻ നേടിയ എറ്റേണൽസ് പോലും തണ്ടർബോൾട്ട്സിന് മുന്നിലാണ്. 

മാർവൽ സ്റ്റുഡിയോസ് അതിന്റെ സിനിമാറ്റിക് പ്രപഞ്ചത്തിന്റെ അടുത്ത ഘട്ടങ്ങൾ ആസൂത്രണം ചെയ്യുമ്പോൾ തണ്ടർബോൾട്ട്സിന്റെ മോശം പ്രകടനം ഒരു വലിയ മാറ്റത്തിന്റെ കാരണമായേക്കാം.  അടുത്തതായി എത്തുന്ന എംസിയു ചിത്രം ഫന്റാസ്റ്റിക് ഫോർ: ദി ഫസ്റ്റ് സ്റ്റെപ്പ് ആണ്.

PREV
Read more Articles on
click me!

Recommended Stories

'ഹൃദയപൂര്‍വ്വം', 'ഡീയസ് ഈറേ' വീണു; ഓപണിംഗില്‍ മിന്നി 'കളങ്കാവല്‍'; കേരളത്തില്‍ ഈ വര്‍ഷം ആദ്യദിന കളക്ഷനില്‍ മുന്നേറിയ 10 ചിത്രങ്ങള്‍
തീയേറ്ററുകളിൽ 100 ദിവസം പിന്നിട്ട് "ലോക" ; ചരിത്രം കുറിച്ച് ദുൽഖറിന്റെ വേഫെറർ ഫിലിംസ് ചിത്രം